ലങ്ക സിനിമ കഴിഞ്ഞ് കേരളത്തിൽ നിന്ന് ഓടി; പ്രിയക്കിന്ന് ബോഡി മുഴുവൻ ടാറ്റൂവാണ്, പ്രശ്നമില്ലെന്ന് മംമ്ത

മലയാളത്തിൽ ഇന്ന് മുൻനിര നായികയാണ് മംമ്ത മോഹൻദാസ്. മയൂഖം എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന മംമ്തയ്ക്ക് പിന്നീട് കൈ നിറയെ അവസരങ്ങൾ ലഭിച്ചു. ബാബ കല്യാണി, ലങ്ക, ബസ് കണ്ടക്ടർ, ബി​ഗ് ബി തുടങ്ങിയവയാണ് അക്കാലത്ത് മംമ്ത ചെയ്ത സിനിമകൾ. പിന്നീട് തെലുങ്ക് സിനിമാ രം​ഗത്തും മംമ്ത സജീവമായി. ഇതിനിടെ അസുഖം വന്ന് കുറച്ച് നാൾ മാറി നിന്ന ശേഷം തിരിച്ചെത്തിയപ്പോഴും മംമ്തയെ മലയാള സിനിമാ ലോകം സ്വീകരിച്ചു.

മൈ ബോസ്, ടു കൺട്രീസ് തുടങ്ങിയ ഹിറ്റ് സിനിമകൾ മംമ്തയ്ക്ക് ഈ സമയത്താണ് ലഭിക്കുന്നത്. ലൈവ് ആണ് മംമ്തയുടെ പുതിയ സിനിമ. പ്രിയ വാര്യർ, സൗബിൻ, ഷൈൻ ടോം ചാക്കോ തുട
ങ്ങിയ താരങ്ങളും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നു. വികെപി ആണ് സിനിമയുടെ സംവിധായകൻ. ഇന്ത്യാ ​ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ പ്രിയ വാര്യരെക്കുറിച്ച് മംമ്ത പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Mamtha Mohandas

പ്രിയയെ ഇഷടപ്പെടുന്ന ഒരു ഘടകം തന്നിലുണ്ടെന്ന് മംമ്ത പറയുന്നു. പ്രിയ ഇൻഡസ്ട്രിയിലേക്ക് വന്നപ്പോൾ ഒരുപക്ഷെ അതുണ്ടായെന്നിരിക്കില്ല. ഇപ്പോൾ അടുത്തിടപഴകിയ ശേഷമാണ് പ്രിയയുമായി അടുത്തത്. ഇന്റർവ്യൂകളിൽ ഇവൾ സംസാരിക്കുമ്പോൾ എന്റെ പഴയ കാലം കാണാൻ പറ്റുന്നു. ഒരേ കാര്യം രണ്ട് കാലഘട്ടത്തിൽ നടന്നു. ഇന്ന് ഞാനോചിക്കുന്നത് സോഷ്യൽ മീഡിയയിൽ ഇവൾക്ക് നേരെ വന്ന അമ്പുകൾ എങ്ങനെ കൈകാര്യം ചെയ്തെന്നാണ്.

ലങ്ക കഴിഞ്ഞ് ഞാൻ മലയാളത്തിൽ നിന്ന് പോയി. ആളുകൾ എന്നെയും കുടുംബത്തെയും ജീവിക്കാൻ അനുവദിക്കുന്നില്ല. മാ​ഗസിനിൽ ഒരു കാര്യം പ്രിന്റ് ചെയ്ത് വന്നാൽ പിന്നെ ആ മാ​ഗസിൻ എല്ലാ വീടുകളിലും ഉണ്ടാവും. അങ്ങനെയായിരുന്നു അന്ന്. അടുത്ത വാർത്തയ്ക്ക് ഒരു മാസം കാത്തിരിക്കണം. അങ്ങനെ ഓടിയ ഓട്ടമാണ് കേരളത്തിൽ നിന്ന്.

ഇന്നത്തെ യുവ തലമുറയ്ക്ക് ഇത്തരം വിവാദങ്ങൾക്ക് ലാഘവത്തോടെ കൈകാര്യം ചെയ്യാൻ പറ്റുന്നെന്നും മംമ്ത അഭിപ്രായപ്പെട്ടു. നടിയാണെങ്കിലും വീട്ടിൽ സ്വാതന്ത്ര്യം കുറവായിരുന്നു. ഒരു ടാറ്റൂ അടിച്ചതിന് ബഹ്റിനിലേക്ക് വരെ കോൾ പോയി. പ്രിയയ്ക്ക് ബോഡി മുഴുവൻ ടാറ്റൂവാണ്. മാതാപിതാക്കൾക്ക് അത് പ്രശ്നമില്ലെന്നും മംമ്ത ചൂണ്ടിക്കാട്ടി.

2011 ൽ പുറത്തിറങ്ങിയ സിനിമയാണ് ലങ്ക. സുരേഷ് ​ഗോപി, മംമ്ത എന്നിവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. സിനിമയിലെ ഇന്റിമേറ്റ് രം​ഗങ്ങൾ വിവാദമായിരുന്നു. മംമ്തയ്ക്ക് നേരെ അന്ന് കുറ്റപ്പെടുത്തലുകളും വന്നു. ലങ്ക ബോക്സ് ഓഫീസ് വിജയം കൈവരിച്ച സിനിമയായിരുന്നില്ല. എന്നാൽ സിനിമയിലെ രം​ഗങ്ങൾ ചർച്ചയായി.

Mamtha Mohandas

പിന്നീട് കുറച്ച് നാൾ നടി തെലുങ്ക് സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇക്കാര്യമാണ് മംമ്ത അഭിമുഖത്തിൽ പരാമർശിച്ചത്. എന്നാൽ പിന്നീട് ഹിറ്റ് സിനിമകളുടെ ഭാ​ഗമാവാനും മംമ്തയ്ക്ക് കഴിഞ്ഞു. കരിയറിൽ ഉയർ‌ച്ച താഴ്ചകൾ ഒരുപോലെ മംമ്തയ്ക്ക് വന്നിട്ടുണ്ട്.

അടുത്തിടെയിറങ്ങിയ മഹേഷും മാരുതിയും എന്ന സിനിമ പരാജയപ്പെടുകയായിരുന്നു. കരിയറിൽ ഒരു ഹിറ്റ് സിനിമ മംമ്തയ്ക്ക് ലഭിച്ച് കുറച്ച് നാളുകളായി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജന​ ​ഗണ മനയാണ് നടിയുടെ ഒടുവിലത്തെ ബോക്സ് ഓഫീസ് ഹിറ്റ്. പൃഥിരാജായിരുന്നു സിനിമയിലെ നായകൻ. ലൈവിൽ വലിയ പ്രതീക്ഷ മംമ്തയ്ക്കുണ്ട്. വ്യാജ വാർത്തകളുണ്ടാക്കുന്ന ബുദ്ധിമുട്ടാണ് സിനിമയുടെ പ്രമേയം. സിനിമയുടെ കേന്ദ്ര കഥാപാത്രങ്ങളിലൊരാൾ മംമ്തയാണ്. പ്രിയ വാര്യർക്കും ശ്രദ്ധേയ വേഷം സിനിമയിലുണ്ട്.

More from Filmibeat

Read more about: mamtha mohandas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X