വിവാഹമോചനം, അർബുദത്തോടുള്ള പോരാട്ടം; നടിയെ ശക്തയാക്കിയത് ഈ പോസിറ്റീവ് വൈബാണ്...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മംമ്ത മോഹൻദാസ്. 2005ൽ പുറത്ത് ഇറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ നടി ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാന കണ്ടെത്തുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല മറ്റ് തെന്നിന്ത്യൻ ഭാഷകളിലും നടി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിനേത്രി എന്നതിൽ ഉപരി മികച്ച ഗായിക കൂടിയാണ് മംമ്ത.
സെലിബ്രിറ്റി എന്നതിൽ ഉപരി മംമ്ത എല്ലാവർക്കും ഒരു മാതൃകയാണ് . ജീവിതത്തിൽ തോറ്റ് പോയി എന്ന് കരുതുന്നവർക്ക് ഒരു പ്രചോദനം കൂടിയാണ് താരം. ക്യാൻസറിനേയും ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളേയും ചിരിച്ച് കൊണ്ട് നേരിട്ട്, സ്വന്തം ജീവിതം ഉയർത്തുകയായിരുന്നു. ഇന്ന് തന്റെ സന്തോഷത്തെ മുറുകെ പിടിച്ച് മുന്നോട്ട് പോവുകയാണ് നടി.

രണ്ട് പ്രവശ്യമാണ് മംമ്ത ക്യാൻസറിനെ പോരാടി തോല്‍പ്പിച്ചത്. 2009ലാണ് ആണ് ആദ്യം ലിംഫോമ എന്ന അര്‍ബുദം മംമ്തയെ ബാധിക്കുന്നത്. സിനിമ ജീവിതത്തിന്റെ തുടക്കം സമയമായിരുന്നു ഇത് . തുടര്‍ന്ന് ഏഴ് വര്‍ഷത്തോളം പോരാടി. ഇതിനിടെ രണ്ട് വര്‍ഷത്തോളം സിനിമകളില്‍ നിന്ന് വിട്ടു നിന്നു. ഈ കാലഘട്ടത്തില്‍ തന്നെയായിരുന്നു വിവാഹമോചനം ഉള്‍പ്പെടെയുള്ള കാര്യങ്ങൾ നടിയുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. 2011 ൽ ആയിരുന്നു നടിയുടെ വിവാഹം. 2012 ൽ ഈ ബന്ധം വേർപിരിയുകയും ചെയ്തിരുന്നു. ഈ സമയത്തും ധൈര്യത്തോടെ നടി പോരാടുകയായിരുന്നു

മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2013ല്‍ വീണ്ടും ക്യാൻസർ രോഗം ജീവിതത്തെ ശല്യപ്പെടുത്തുകയായിരുന്നു. എന്നാല്‍ എല്ലാത്തിനേയും പോസിറ്റീവായി നോക്കി കാണുന്ന മംമ്ത രണ്ടാമതെത്തിയ ക്യാൻസറിനേയും തന്റെ മനധൈര്യം കൊണ്ട് നേരിട്ടു. അതിജീവിക്കുകയും ചെയ്തു. ഇക്കാലയളവില്‍ നിരവധി ഹിറ്റ് ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. യുഎസില്‍ നിരന്തരമായ അര്‍ബുദ ചികിത്സയ്ക്ക് വിധേയയായ മംമ്ത 2016ല്‍ എഫ്ഡിഎ നടത്തിയ നിവോലുമാബ് മരുന്നിന്‍റെ ക്ലിനിക്കല്‍ പരീക്ഷണത്തിന്‍റെയും ഭാഗമായി. ഹോഡ്കിന്‍ ലിംഫോമ രോഗികളുടെ ചികിത്സയ്ക്കായി വികസിപ്പിച്ചതാണ് നിവോലുമാബ്. ഈ ചികിത്സ വിജയമായതോടെയാണ് അര്‍ബുദത്തിനെതിരെ ഏഴു വര്‍ഷം നീണ്ട മംമ്തയുടെ പോരാട്ടം അവസാനിച്ചത്.

ചികിത്സയ്ക്കൊപ്പം തന്നെ തന്റെ കരിയറും താരം മുറുകെ പിടിച്ചിരുന്നു. തന്‌റെ ഫിറ്റ്നസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും കാണിച്ചിരുന്നില്ല, കൃത്യമായി വർക്കൗട്ട് ചെയ്യുകയും ഭക്ഷണകാര്യത്തിൽ ശ്രദ്ധ കൊടുക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ മംമ്ത തന്റെ വർക്കൗട്ട് ചിത്രങ്ങളും ഭക്ഷണശീലങ്ങളും പങ്കുവെയ്ക്കാറുണ്ട്.. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മംമ്തയുടെ വാക്കുകളാണ്. പോസിറ്റിവിറ്റി തുളുമ്പുന്ന വാക്കുകളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ചിത്രവും നടിയുടെ കുറിപ്പും വൈറൽ ആയിട്ടുണ്ട്.
Recommended Video

ജീവിതം ആസ്വദിക്കാനുള്ളതാണെന്നും അത് നമ്മളെ ഓര്‍മ്മിപ്പിക്കാന്‍ അര്‍ബുദം പോലുള്ള എന്തെങ്കിലും പ്രതിസന്ധികള്‍ക്കായി കാത്തിരിക്കരുതെന്നും മംമ്ത പറയുന്നത്. ഈ വര്‍ഷം കൂടുതല്‍ ആരോഗ്യത്തോടെയും കരുണയോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ സാധിക്കട്ടേയെന്ന് മംമ്ത ആശംസിക്കുന്നു. ഓരോ ദിവസവും പരമാവധി വിനിയോഗിക്കുമെന്നും ജീവിതത്തോട് കൃതജ്ഞതയുള്ളവരായിരിക്കുമെന്നും സ്വയം പ്രതിജ്ഞ ചെയ്യാനും ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ മംമ്ത കുറിച്ചു. നമ്മളെടുക്കുന്ന ഓരോ ശ്വാസവും നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പുതിയ അവസരമായി എടുക്കണമെന്നും ഇതിനെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും മംമ്ത കുറിപ്പിൽ പറയുന്നു. നടിയ്ക്ക് ആശംസയുമായി ആരാധകരും രംഗത്ത് എത്തുന്നുണ്ട്.


Click it and Unblock the Notifications