മമ്മൂക്കയുമായുള്ള അടുപ്പം എനിക്ക് ലാലേട്ടനുമായില്ല; അതുകൊണ്ട് പറയാന്‍ മടിയായിരുന്നു, മംമ്ത മോഹൻദാസ്

സിനിമയിലെത്തിയിട്ട് പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെ നടിയില്‍ നിന്നും നിര്‍മാതാവിലേക്ക് ചുവടുവെച്ചിരിക്കുകയാണ് മംമ്്ത മോഹന്‍ദാസ്. ഇടക്കാലത്ത് ക്യാന്‍സര്‍ വന്ന് തളര്‍ത്താന്‍ നോക്കിയെങ്കിലും തളരില്ലെന്ന വാശിയോടെ നടി ജീവിതത്തിലേക്ക് തിരികെ വന്നു. അടുത്തിടെ തന്റെ ജീവിതത്തിലുണ്ടായ ഓരോ കാര്യങ്ങളും നടി തുറന്ന് സംസാരിച്ചിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലും മമ്മൂട്ടിയുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും സെലക്ടീവ് ആകുന്നതിനെ കുറിച്ചും പറയുകയാണ് നടി.

'ലോകമേ യില്‍ ലാലേട്ടനും ഉണ്ട്. ദൃശ്യം 2 വിന്റെ ചിത്രീകരണത്തിനിടെയാണ് ലാലേട്ടന്‍ ഞങ്ങള്‍ക്ക് വേണ്ടി അത് ചെയ്ത് തന്നത്. ലാലേട്ടനുമായി കൂടുതല്‍ സിനിമകള്‍ ഞാന്‍ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തോട് 'ലോകമേ' യുടെ കാര്യം പറയന്‍ ചെറിയൊരു മടിയുണ്ടായിരുന്നു. മമ്മൂക്കയുമായിട്ടുള്ള അടുപ്പം എനിക്ക് ലാലേട്ടനുമായില്ല. പറയേണ്ടേ താമസമേ ഉണ്ടായിരുന്നുള്ളു. പൂര്‍ണ സന്തോഷത്തോടെയാണ് അദ്ദേഹം അതിന്റെ ഭാഗമായതെന്ന് കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മംമ്ത പറയുന്നു.

mamta-superstars

സിനിമയിലെ പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതിനെ കുറിച്ചും മംമ്ത തുറന്ന് സംസാരിച്ചിരുന്നു. 15 വര്‍ഷം എന്ന് പറയുന്നത് ഒരാളുടെ ജീവിതത്തിലെ സുപ്രധാന കാലഘട്ടമാണ്.ഈ സമയത്ത് വ്യക്തിപരമായി എന്തൊക്കെ മാറ്റങ്ങള്‍ എനിക്ക് വന്നിട്ടുണ്ടോ അതെല്ലാം എന്റെ കഥാപാത്രങ്ങളിലും പ്രതിഫലിച്ചിട്ടുണ്ട്. ഓരോ ദിവസവും പുലരുന്നത് നമ്മളെ പുതിയ കാര്യങ്ങള്‍ പഠിപ്പിച്ച് കൊണ്ടാണല്ലേ. കടന്ന് വന്ന കാലഘട്ടത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്.

ഇനിയങ്ങോട്ട് സെലക്ടീവ് ആയിരിക്കും. സൗഹൃദങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി ചില കഥാപാത്രങ്ങളൊക്കെ ചെയ്യേണ്ടി വന്നിരുന്നു. ആരോടും നോ പറയുന്ന സ്വഭാവം എനിക്കില്ല. പക്ഷേ നിര്‍മാണ മേഖലയിലേക്ക് കടന്നതോടെ തിരക്ക് കൂടിയിട്ടുണ്ട്. എന്ത് കാര്യം ചെയ്താലും നൂറ് ശതമാനവും ആത്മാര്‍ഥതയോടെ ആയിരിക്കണം എന്ന നിര്‍ബന്ധം എനിക്കുണ്ട്. അതുകൊണ്ട് സെലക്ടീവ് ആകാതെ വേറെ വഴിയില്ലെന്നും മംമ്ത പറയുന്നു.

mamta-

ഹരിഹരന്‍ സാര്‍ കാരണമാണ് മംമ്ത മോഹന്‍ദാസ് സിനിമയില്‍ എത്തിയത്. സിനിമ എന്ന എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് സംഭവിച്ചതും ഹരിഹരന്‍ സാറിന്റെ തീരുമാനം കൊണ്ട് തന്നെയാണ്. സിനിമയില്‍ എത്തിപ്പെടുമെന്നോ അഭിനയിക്കുമെന്നോ ഒരിക്കല്‍ പോലും കരുതിയ ആളല്ല ഞാന്‍. സംഗീതത്തിന് പ്രധാന്യം നല്‍കി നല്ല സിനിമകള്‍ ഒരുക്കുന്ന സംവിധായകന്‍.

Recommended Video

മോഹന്‍ ലാല്‍ കമല്‍ ഹാസനെ വെല്ലുമെന്ന് ജീത്തു ജോസഫ് | Filmibeat Malayalam

മയൂഖത്തില്‍ എത്തിപ്പെടുമ്പോള്‍ ഹരന്‍ സാറിനെ കുറിച്ച് ഈ ചിത്രം മാത്രമായിരുന്നു മനസില്‍. പക്ഷേ അവിടെ നിന്നും നല്ല ഒരു മനുഷ്യനെ കൂടി ജീവിതത്തില്‍ പരിചയപ്പെടാന്‍ കഴിയുകയായിരുന്നു. ഹരന്‍ സാറിന്റെ സിനിമയിലൂടെ വന്നത് കൊണ്ട് തന്നെയാണ് പിന്നീടുള്ള ഭാഗ്യങ്ങളെല്ലാം എന്നെ തേടി വന്നതെന്ന് ഞാന്‍ വിശ്വസിക്കുകയാണെന്നും മംമ്ത പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X