28 വയസിലായിരുന്നു, എ​ഗ് ഫ്രീസിം​ഗിനെക്കുറിച്ച് ഡോക്ടർ പറഞ്ഞില്ല, ഞാൻ ചോദിച്ചപ്പോൾ...; മംമ്ത മോഹൻദാസ്

ജീവിതത്തിൽ ഒന്നിലേറെ പ്രതിസന്ധി ഘട്ടങ്ങൾ നേരിട്ടയാളാണ് നടി മംമ്ത മോഹൻദാസ്. രണ്ട് വട്ടം കാൻസറിനെ അതിജീവിച്ച മംമ്തയ്ക്ക് ജീവിതത്തിലെ ഓരോ നിമിഷവും അമൂല്യമാണ്. താൻ കടന്ന് വന്ന പാതകളിലെ അനുഭവങ്ങൾ മറ്റുള്ളവർക്ക് പാഠമാകാനും പ്രചോ​ദനമാകാനും വേണ്ടി പങ്കുവെക്കുന്നയാളുമാണ് മംമ്ത മോഹൻദാസ്. കാൻസർ ചികിത്സയ്ക്ക് ശേഷം മെഡിക്കൽ സംവിധാനത്തിലെ ചില പോരായ്മകളെക്കുറിച്ച് താൻ മനസിലാക്കിയ കാര്യങ്ങൾ പങ്കുവെക്കുകയാണിപ്പോൾ മംമ്ത.

24 വയസിലാണ് എനിക്ക് കാൻസർ കണ്ടെത്തിയത്. ‌ട്രാൻസ്പ്ലാന്റ് ചെയ്തത് 28 വയസിലാണ്. ആരും എന്നോട് എ​ഗ് ഫ്രീസ് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞില്ല. ഡോക്ടേർസിന് അറിയാം. ട്രാൻസ്പ്ലാന്റ് കഴിഞ്ഞിട്ടാണ് ഞാൻ പോയി ചോദിക്കുന്നത്. ഡോക്ടറുടെ അലസമായ മറുപടി നിങ്ങൾ അക്കാര്യം പറഞ്ഞില്ല എന്നായിരുന്നു. നമ്മൾക്കെങ്ങനെ അറിയാനാണ്. ഒന്നാമത് നമുക്ക് ഇൻഫർമേഷൻ ഇല്ല. ഈ ഡോക്ടർമാരൊക്കെ അമേരിക്കയിലൊക്കെ പോയി പഠിച്ചതാണ്. ഡോക്ടർമാരെ കുറ്റം പറയുകയല്ല, പക്ഷെ നമ്മുടെ മെഡിക്കൽ സിസ്റ്റത്തിൽ പിഴവുകളുണ്ടെന്നും മംമ്ത മോ​ഹൻദാസ് പറഞ്ഞു.

Mamtha Mohandas

അന്നത്തെ കാലത്ത് സ്റ്റി​ഗ്മ എന്താണ്. ഇതിനെക്കുറിച്ച് ആരോടെങ്കിലും സംസാരിക്കാൻ പറ്റുമോ. സ്വന്തം മാതാപിതാക്കൾ സ്വന്തം സഹോദരങ്ങളോട് പോലും പറയുന്നില്ല. അത് തന്നെ വെെകിയാണ് പറയുന്നത്. എത്ര ബുദ്ധിമുട്ടിയിട്ടാണ് പറഞ്ഞത്. എനിക്ക് സപ്പോർട്ട് ആയി ആ സമയത്ത് വന്നവരുണ്ട്. കരയുന്നതിന് പകരം എനിക്കൊപ്പമിരുന്ന് തമാശ പറയും. സപ്പോർട്ട് എന്ന് പറഞ്ഞ് വരുന്ന കുറേ ആൾക്കാർക്ക് സിംപതിയാണ്. അത് രോ​ഗിക്ക് ടോക്സിക്കാണ്.പ്രത്യാശയോടെ ജീവിതത്തെ നോക്കിക്കാണുക എന്നാണ് കാൻസർ ബാധിതരോട് മംമ്തയ്ക്ക് പറയാനുള്ളത്.

പലപ്പോഴും എഴുന്നേൽക്കാൻ പോലും വയ്യാതെ ഞാൻ ഷൂട്ടിംഗിന് പോയിട്ടുണ്ട്. എന്റെ വർക്കിൽ ഞാൻ ബുദ്ധിമുട്ട് കാണിക്കാറില്ല. മനസിനെ ശക്തിപ്പെടുത്തുക എന്നത് നമുക്ക് തന്നെയേ ചെയ്യാൻ പറ്റൂ. അത് ആരും എവിടെ നിന്നും എടുത്ത് തരില്ല. അങ്ങനെയുള്ള സപ്പോർട്ട് സിസ്റ്റം ക്രിയേറ്റ് ചെയ്യാനും ബിൽഡ് ചെയ്യാനും ആകണം. സ്വന്തം കുടുംബാംഗങ്ങൾ സപ്പോർട്ട് ചെയ്യുകയാണെന്ന് പറഞ്ഞ് വരും. അവർ നമുക്ക് ചുറ്റുമിരുന്ന് എപ്പോഴും സങ്കടപ്പെടുന്നത് കാെണ്ടും കരയുന്നത് കൊണ്ടും ഫെെറ്റ് ചെയ്യുന്ന പേഷ്യന്റിന് ഒരു ശക്തിയും ലഭിക്കില്ല.

ആ സമയത്ത് ശരിക്കും വേണ്ടത് കുറച്ച് സെൻസ് ഓഫ് ഹ്യൂമറുള്ള ആൾക്കാരാണ്. ഒന്ന് ചിരിച്ച് ലെെറ്റ് ആക്കുക. അത് രോ​ഗിയെ ഒരുപാട് സഹായിക്കും. കാൻസർ വരുന്നതെങ്കിൽ നിങ്ങളുടെ കാൻസറിനെക്കുറിച്ച് അറിയാനും സമ്മർദ്ദമില്ലാത്ത ജീവിതം ജീവിക്കുകയെങ്ങനെയെന്ന് അറിയാനും നിങ്ങളുടെ ഫോൺ ഉപയോഗിക്കുക. ജീവിത ശെെലിയിൽ മാറ്റം വരുത്തുക. ഇതൊക്കെയാണ് നമ്മൾക്ക് ചെയ്യാൻ പറ്റുന്ന കാര്യം. അതേസമയം കാൻസറിന്റെ കാര്യത്തിൽ ഒരു ഉറപ്പും പറയാൻ പറ്റില്ല. നല്ല ജീവിത ശെെലിയായിര‍ുന്നു എനിക്ക്. വ്യായാമമുണ്ടായിരുന്നു. മദ്യപാനമോ മറ്റ് ദുശീലമോ ഇല്ലായിരുന്നു. എന്നിട്ടും തനിക്ക് കാൻസർ വന്നെന്നും മംമ്ത മോഹൻദാസ് പറഞ്ഞു.

More from Filmibeat

Read more about: mamtha mohandas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X