മമ്മൂട്ടിക്കോ നിങ്ങള്‍ക്കോ പ്രായം കൂടുതല്‍? രസകരമായ മറുപടിയുമായി മാമുക്കോയ! അദ്ദേഹം കൊച്ചുകുഞ്ഞല്ലേ
ഏത് തരം വേഷങ്ങളും തന്റെ കൈയ്യില്‍ ഭദ്രമാണെന്ന് തെളിയിച്ച താരങ്ങളിലൊരാളാണ് മാമുക്കോയ. ട്രോളര്‍മാരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരം കൂടിയാണ് അദ്ദേഹം. ഏത് തരം വേഷമായാലും തന്റെ സ്വതസിദ്ധമായ ശൈലിയിലേ അദ്ദേഹം സംസാരിക്കുകയുള്ളൂ. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം ഇന്നും ഓര്‍മ്മിക്കപ്പെടുന്നവയുമാണ്. ലോക് ഡൗണ്‍ വിശേഷങ്ങള്‍ പങ്കുവെച്ച് കഴിഞ്ഞ ദിവസം താരമെത്തിയിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം പേജില്‍ ലൈവ് വീഡിയോയിലൂടെ ആരാധകരുമായി സംവദിച്ചിരുന്നു അദ്ദേഹം.
പ്രായത്തെക്കുറിച്ചും നായകനായി അഭിനയിക്കുന്ന സിനിമയെക്കുറിച്ചും പൃഥ്വിരാജിനെക്കുറിച്ചുമൊക്കെയായിരുന്നു അദ്ദേഹം സംസാരിച്ചത്. വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. ചെയ്യാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന കഥാപാത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെയൊന്നുമില്ലെന്നും മമ്മൂട്ടിയും മോഹന്‍ലാലുമാണ് ഉള്ളതെല്ലാം ചെയ്യാറെന്നും എനിക്ക് കിട്ടാറില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പുലിമുരുകന്‍ രണ്ടിലെ നായക വേഷം സ്വീകരിച്ചൂടേയെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ ചെയ്തില്ലേ, അതിന് മുന്‍പായിരുന്നുവെങ്കില്‍ നോക്കാമായിരുന്നുവെന്ന മറുപടിയായിരുന്നു മാമുക്കോയ നല്‍കിയത്. സിനിമാഫീല്‍ഡിലെ പ്രേമത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിനൊന്നും നേരം കിട്ടിയില്ല മോനേയെന്നായിരുന്നു ഉത്തരം.

പൃഥ്വിരാജിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നല്ല അഭിപ്രായമാണ്. ഒന്നുരണ്ട് പടത്തില്‍ ഒരുമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അച്ഛനുമായി നല്ല കൂട്ടായിരുന്നു. അമ്മ മല്ലികയുമായും ഇന്ദ്രജിത്തുമൊക്കെയായും നല്ല ബന്ധമാണ്. സിനിമയില്‍ തനിക്കേറെ പ്രിയപ്പെട്ട നടി സാവിത്രിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നായകനായി മാമുക്കോയ വരുമ്പോള്‍ ആരായിരിക്കും നായികയെന്ന് ചോദിച്ചപ്പോള്‍ അതിനുള്ള കുട്ടികള് ജനിച്ചിട്ട് വേണം, ന്യൂജനറേഷന്‍ പിള്ളേരെയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു. ദസനേയും വിജയനേയും അന്ന് കയറ്റിവിട്ടതാ, പിന്നൊരു വിവരവുമില്ല. സംവിധായകനാവാന്‍ താല്‍പര്യമുണ്ട്. നിങ്ങള്‍ നിര്‍മ്മിക്കുമോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.
മമ്മൂട്ടിക്കാണോ നിങ്ങള്‍ക്കാണോ കൂടുതല്‍ പ്രായമെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. മമ്മൂട്ടിക്കാണെന്ന് പറഞ്ഞാല്‍ അയാള്‍ വിടൂല. മമ്മൂട്ടിയൊക്കെ കൊച്ചുകുട്ടിയാണ്. നായകനായി അഭിനയിക്കുന്നതിനെക്കകുറിച്ച് ചോദിച്ചപ്പോഴായിരുന്നു രസകരമായ മറുപടി അദ്ദേഹം നല്‍കിയത്. 2030 ല്‍ ഞാന്‍ നായകനായി ഒരു സിനിമ പറഞ്ഞിട്ടുണ്ട്. അത് നിര്‍മ്മിക്കുന്നത് മോഹന്‍ലാലാണെന്നുമായിരുന്നു മാമുക്കോയ പറഞ്ഞത്.


Click it and Unblock the Notifications











