ഉമ്മയെ കാണാൻ പോലും അനുവദിച്ചില്ല, സ്വന്തം വീട്ടുകാർ ഒഴിവാക്കി; രഞ്ജിത്തിനെതിരെ പരാതിപ്പെട്ട ശേഷമുണ്ടായത്

സംവിധായകൻ രഞ്ജിത്ത് റിമാൻഡിലായിരിക്കെ കഴിഞ്ഞ വർഷം ര‍ഞ്ജിത്തിനെതിരെ പീഡന പരാതി നൽകിയ യുവാവ് സജീർ. മുമ്പൊരിക്കൽ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. രഞ്ജിത്തിനെതിരെയുള്ള തെളിവുകളെല്ലാം കൊടുത്തിരുന്നു. എന്റെ പ്രസ്താവനകളിലെ തെറ്റുകൾ കണ്ടെത്താൻ അവർ കാത്തിരിക്കുകയായിരുന്നു. എനിക്ക് വാദിക്കാനോ പറയാനോ ആരുമില്ലായിരുന്നു. എന്റെ പ്രോസിക്യൂഷനായി വക്കീലിനെ വെക്കാൻ ഞാൻ ശ്രമിച്ചു. ഒരു പ്രോസിക്യൂട്ടറും എന്നെ വിളിക്കുന്നില്ല. നോക്കുമ്പോൾ അവർ ചാർജ് ചെയ്യുന്നത് ഒരു ലക്ഷമാണ്.

ഈ പ്രശ്നം പറഞ്ഞതിന്റെ പേരിൽ ജോലി പോയി. അതിന് ശേഷം ഒരു സ്ഥലത്തും എനിക്ക് ജോലി കിട്ടിയില്ല. ദുബായിൽ പോയിട്ട് പോലും ഇക്കാര്യം കാരണം ജോലി കിട്ടിയില്ല. ഞാനൊരു മനുഷ്യനല്ലേ. എനിക്ക് ജീവിക്കേണ്ടേ. എല്ലാ ഭാ​ഗത്ത് നിന്നും ഞാൻ അനുഭവിച്ചു. എന്റെ ഉമ്മയെ കാണാൻ പോലും വീട്ടുകാർ അനുവദിച്ചില്ല. എന്റെ ബ്രദർ വീട്ടിൽ കയറ്റില്ല. ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. സഹോദരങ്ങൾ എന്നെ ബ്ലോക്ക് ചെയ്തു. തറവാട്ടിലേക്ക് വരരുതെന്ന് പറഞ്ഞു. അത്രയും ബുദ്ധിമുട്ടുകൾ താനനുഭവിച്ചെന്നും സജീർ അന്ന് പറഞ്ഞു.

Ranjith

2012 ലാണ് ഈ സംഭവം നടക്കുന്നത്. ബാവൂട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ലൊക്കേഷൻ. ഷൂട്ടിം​ഗ് കാണാൻ വേണ്ടി പോയതാണ്. മമ്മൂട്ടിയെയും രഞ്ജിത്തിനെയും കാണാണമെന്നുണ്ടായിരുന്നു. ഷൂട്ടിം​ഗ് ബ്രേക്ക് ആയ സമയത്ത് ഒരു പ്രൊഡക്ഷൻ കൺട്രോളർ എന്റെ അടുത്തേക്ക് വന്നു. എന്താണ് വന്നതെന്ന് ചോദിച്ചു. രഞ്ജിത്തിനെ കാണണം എന്ന് പറഞ്ഞു. അദ്ദേഹത്തെ പരിചയപ്പെട്ടു. സിനിമയിൽ അവസരം ചോദിച്ചു. എനിക്ക് നമ്പർ തന്നു. ആരും ഇത് വിശ്വസിക്കില്ല. പിന്നീട് ബാം​ഗ്ലൂരിൽ വെച്ച് നേരിട്ട് കണ്ടപ്പോൾ തന്നെ ഉപയോ​ഗിച്ചു എന്നാണ് സജീർ പറയുന്നത്. സജീറിന്റെ മൊഴികളിൽ വെെരുദ്ധ്യമുണ്ടെന്ന് കേസ് റദ്ദാക്കുമ്പോൾ കോടതി പറഞ്ഞിരുന്നു.

രഞ്ജിത്തിനെതിരെ ഇപ്പോൾ വന്ന ആരോപണം.

രഞ്ജിത്തിനെതിരെ വന്ന പരാതി. ഉദയംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷൂട്ടിം​ഗിനിടെയാണ് സംഭവം. ലൊക്കേഷനിൽ കാരവാനുള്ളിൽ വെച്ച് രഞ്ജിത്ത് തന്നെ കയറി പിടിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. അതിക്രമം നടക്കുമ്പോൾ മറ്റാരും കാരവാനിലേക്ക് വരാതിരിക്കാൻ ഒരു യുവതിയെ പുറത്ത് നിർത്തിയെന്നും ഈ യുവതിക്കെതിരെയും കേസുണ്ടെന്നും റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ മാസം 28 നാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ പൊലീസ് പെൺകുട്ടിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തി. അറസ്റ്റ് ഭയന്ന രഞ്ജിത്ത് രക്ഷപ്പെടാനുള്ള ശ്രമം നടത്തി. സുഹൃത്തായ നടന്റെ കാറിൽ രഞ്ജിത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ടവർ ലൊക്കേഷൻ പിന്തുടർന്ന് പൊലീസ് പിടികൂടി. തൊടുപുഴയിൽ വെച്ചാണ് സംവിധായകൻ അറസ്റ്റിലായത്. 14 ദിവസം റിമാന്റിലാണ് നിലവിൽ രഞ്ജിത്ത്.

Read more about: ranjith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X