കനകയുടെ ഫോട്ടോ ഞാൻ പുറത്ത് വിടരുതായിരുന്നു, അവരുടെ ഇന്നത്തെ ജീവിതം; നടിയുടെ ഫോട്ടോ പങ്കുവെച്ച ബാലാജി

നടി കനകയുടെ ജീവിതം സിനിമാ ലോകത്ത് പലപ്പോഴും ചർച്ചയായിട്ടുണ്ട്. ലൈം ലൈറ്റിൽ നിന്നും മാറി നിൽക്കുന്ന കനക ഒറ്റയ്ക്കൊരു വീട്ടിൽ തന്റേതായ ജീവിതം നയിക്കുകയാണ്. അമ്മയുടെ തണലിൽ ജീവിച്ച കനകയ്ക്ക് ഇവരുടെ മരണം വലിയ ആഘാതമായി. ഇതോടെയാണ് നടി പതിയെ സിനിമാ ലോകം വിട്ടത്. കഴിഞ്ഞ ദിവസമാണ് കനകയുടെ പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ആരാധകനൊപ്പം കനക എന്ന് പറഞ്ഞാണ് ഫോട്ടോ വൈറലായത്.

എന്നാൽ ഇത് കനകയുടെ ആരാധകനല്ല. സുഹൃത്താണ്. വർഷങ്ങൾക്ക് മുമ്പ് കനകയുടെ അഭിമുഖമെടുത്ത മാധ്യമപ്രവർത്തകനാണ് ഫോട്ടോയിൽ കനകയ്ക്കൊപ്പം കാണുന്ന ബാലാജി. ഇപ്പോഴിതാ കനകയെക്കുറിച്ച് സംസാരിക്കുകയാണ് ഇദ്ദേഹം. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഫോട്ടോ ഇത്രയും വൈറലാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. കനക എന്റെ നല്ല സുഹൃത്താണ്. ‌

Kanaka

ഒരിക്കൽ കനക മരിച്ചെന്ന് പരക്കെ വാർത്ത വന്നിരുന്നു. അന്ന് ഞാൻ ഒരു മീഡിയയിൽ വർക്ക് ചെയ്യുകയാണ്. ഈ വാർത്ത സത്യമല്ല, വാർത്ത കൊടുക്കരുതെന്ന് എന്റെ ചാനലിൽ ഞാൻ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് തെളിയിക്കാമെന്നും പറഞ്ഞു. ആർക്കും കനകയുടെ വിവരം ലഭിച്ചില്ല. ഞാനും ക്യാമറമാനും കാറെടുത്ത് അവരുടെ വീട്ടിൽ പോയി. മരിച്ചെന്ന വാർത്ത കേട്ട് ആരാധകർ രണ്ട് മൂന്ന് പേർ വീടിന് മുന്നിലുണ്ടായിരുന്നു. ​ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്. ഞങ്ങൾ ഉള്ളിൽ കയറി.

കനകയോട് ഫോണിലൂടെ സംസാരിച്ചു. നിങ്ങൾ മരിച്ചെന്ന വാർത്ത പ്രചരിക്കുന്നുണ്ട് കണ്ടിരുന്നോ എന്ന് ചോദിച്ചു. അതെ, ബന്ധുക്കൾ വിളിച്ചിരുന്നെന്ന് കനക. അവർ താഴേക്ക് വന്നു. ഞങ്ങൾ ഉടനെ കനക ജീവനോടെയുണ്ടെന്ന വാർത്ത കൊടുത്തു. അതോടെ മറ്റെല്ലാ ചാനലുുകളും ഫ്ലാഷ് ന്യൂസ് നിർത്തി. അന്ന് കനക തനിക്കായി ഒരു അഭിമുഖം തന്നു. ഇന്റർവ്യൂ ടെലികാസ്റ്റ് ചെയ്തപ്പോൾ വളരെ ശ്രദ്ധ നേടി. ആ സൗഹൃദം ഇപ്പോഴും തുടരുന്നെന്നും ബാലാജി പറയുന്നു.

Kanaka

അടുത്തിടെ രണ്ട് മൂന്ന് തവണ കനകയെ കണ്ടിരുന്നു. ഇത്തവണ കണ്ടപ്പോൾ ഫോട്ടോയെടുക്കുകയായിരുന്നു. ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. കനകാട്ടക്കാരൻ എന്ന സിനിമയുടെ രണ്ടാം ഭാ​ഗം എടുത്താൽ അഭിനയിക്കുമോ എന്ന് ചോദിച്ചപ്പോൾ
പാട്ടിയുടെ റോളാണോ എന്ന് കനക ചോദിച്ചു. അവർക്ക് മാനസിക പ്രശ്നങ്ങളൊന്നും ഇല്ല. എല്ലാ കാര്യങ്ങളും വ്യക്തമായി അറിയാം.

ഇൻഡസ്ട്രിയിലെ പുതിയ സിനിമകൾ, പുതിയ നടീനടൻമാർ എന്നിവരെക്കുറിച്ചെല്ലാം അറിയാമെന്നും ബാലാജി പറഞ്ഞു. അവർക്ക് സമാധാനപരമായി ജീവിക്കാനാണ് ആ​ഗ്രഹിക്കുന്നത്. അവരുടെ ഫോട്ടോ പങ്കുവെച്ചതിൽ ഇപ്പോൾ എനിക്ക് വിഷമം തോന്നുന്നു.

ഇത്രയും കാലം അവർ തിയറ്ററിൽ പോയി സിനിമ കണ്ടും ​ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചും സ്വാതന്ത്ര്യത്തോടെ ജീവിക്കുകയായിരുന്നു. പക്ഷെ ഇനി എല്ലാവരും പൊതുസ്ഥലത്ത് കനകയെ ശ്രദ്ധിക്കും. ഫോട്ടോ എടുക്കും. അവരുടെ സ്വകാര്യ ജീവിതത്തിന് ശല്യമാകും. അതിൽ തനിക്ക് ഖേദമുണ്ടെന്നും ബാലാജി പറയുന്നു.

More from Filmibeat

Read more about: kanaka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X