twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു വാര്യർ ചിത്രത്തിന്റെ സംവിധായകന് മറുപടിയുമായി മനീഷ്, ജോലി ചെയ്യുന്നവരെ കൊണ്ട് ഫോട്ടോഷോപ്പ് ചെയ്യിക്കുക

    |

    സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്ന മഞ്ജു വാര്യർ ചിത്രമാണ് 'വെള്ളരിക്കാപ്പട്ടണം'. ചിത്രത്തിന്റെ ടൈറ്റിലാണ് ചർച്ചയ്ക്ക് കാരണമായിരിക്കുന്നത്. ഇതേ പേരിൽ മറ്റൊരു ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇപ്പോഴിത ടൈറ്റിൽ വിവാദത്തിൽ പ്രതികരിച്ച് സംവിധായകൻ മനീഷ് കുറുപ്പ്. മഞ്ജു വാര്യരും സൗബിനും പുതിയ പടത്തിന്റ പോസ്റ്ററില്‍ വെള്ളരിക്കാപ്പട്ടണം എന്ന് പേരിട്ട അന്ന് മുതലേ കാര്യം പറയാന്‍ ശ്രമിച്ചു പക്ഷെ അവരതിനെയൊന്നും മുഖവിലയ്‌ക്കെടുത്തില്ലെന്ന് മനീഷ് പറഞ്ഞയുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് സംവിധായകന്റെ വെളിപ്പെടുത്തൽ.

    എല്ലാ ചേരുവകളും ചേര്‍ത്ത് ഒരുക്കിയ സുരേഷ് ഗോപി ചിത്രമാണ് 'കാവൽ', പ്രതീക്ഷ പങ്കുവെച്ച് നിതിൻ രഞ്ജി പണിക്കർഎല്ലാ ചേരുവകളും ചേര്‍ത്ത് ഒരുക്കിയ സുരേഷ് ഗോപി ചിത്രമാണ് 'കാവൽ', പ്രതീക്ഷ പങ്കുവെച്ച് നിതിൻ രഞ്ജി പണിക്കർ

    മനീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരും വെള്ളരിക്കാപ്പട്ടണം എന്നാണ്. പേരിന്റെ സാമ്യത ചൂണ്ടിക്കാട്ടി നേരത്തെ തന്നെ സംവിധായക രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിത വീണ്ടും സംഭവത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. മനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

    സുമിത്രയുടെ കുടുംബത്തെ ലക്ഷ്യം വെച്ച് വേദികയും ഇന്ദ്രജയും,ഇവരെ നേരിടാൻ തയ്യാറായി സുമിത്രസുമിത്രയുടെ കുടുംബത്തെ ലക്ഷ്യം വെച്ച് വേദികയും ഇന്ദ്രജയും,ഇവരെ നേരിടാൻ തയ്യാറായി സുമിത്ര

    പുറത്താക്കണമെന്ന് അവര്‍ ആലോചിച്ചിരിക്കുമ്പോഴാണ് ഞാന്‍ രാജിക്കത്ത് കൊടുത്തത്; അനുഭവം പറഞ്ഞ് ബേസില്‍പുറത്താക്കണമെന്ന് അവര്‍ ആലോചിച്ചിരിക്കുമ്പോഴാണ് ഞാന്‍ രാജിക്കത്ത് കൊടുത്തത്; അനുഭവം പറഞ്ഞ് ബേസില്‍

    Recommended Video

    Manju warrier's stunning look for kalyan jeweller's inaugural event in Delhi

     മനീഷ് കുറുപ്പ് പോസ്റ്റ്

    ഞാന്‍ മനീഷ് കുറുപ്പ്, വെള്ളരിക്കാപ്പട്ടണം ഡയറക്ടര്‍ ആണ്. (മഞ്ജുവാര്യര്‍ സൗബിന്‍ സിനിമയല്ല) 12വര്‍ഷമായി സിനിമയില്‍ പിന്നണിയില്‍ പലമേഖലകളിലായി പ്രവര്‍ത്തിക്കുന്നു, പ്രധാനമായും ഫിലിം എഡിറ്റിങ്ങില്‍, ഒരു കാലത്ത് തമിഴിലെ ഹിറ്റ് സിനിമക്കളുടെയെല്ലാം എഡിറ്റര്‍ ആയിരുന്ന ബി. ലെനിന്‍ (നായകന്‍, ഇന്ത്യന്‍, കാതലന്‍) സാറിന്റെ അസ്സിസ്റ്റന്റ് ആയി ചെന്നൈയില്‍ ആയിരുന്നു. 2017 ല്‍ ഒരു സിനിമ ചെയ്ത് തുടങ്ങി വെള്ളരിക്കാപ്പട്ടണം എന്ന് പേരുമിട്ട് ചിലവുകള്‍ കുറവായതുകൊണ്ട് ചെന്നൈയിലുള്ള സൗത്ത് ഇന്ത്യന്‍ പ്രൊഡ്യൂസര്‍ കൗണ്‍സിലില്‍ അംഗത്വം എടുത്ത് അവിടെ രജിസ്റ്റര്‍ ചെയ്തു.

    വെളളരിക്കാപ്പട്ടണം

    കയ്യിലെ സാമ്പത്തികത്തിന്റെ വരവിനനുസരിച്ചു ക്ലൈമാക്സ് ഒഴിച്ച് 4,5 ഷെഡ്യൂളുകള്‍കൊണ്ട് സിനിമ 2020 ഫെബ്രുവരി കാലത്ത് കേരളാ സര്‍ക്കാരിന്റെ ചിത്രജ്ഞലി പാക്കേജില്‍ ചെയ്ത് തീര്‍ത്തു. പ്രിയപ്പെട്ട മിനിസ്റ്ററുടെ ഷൈലജ ടീച്ചര്‍ സമയത്തിനായി കാത്തിരിക്കുമ്പോഴായിരുന്നു പ്രിയപ്പെട്ട മഞ്ജു വാര്യരും സൗബിക്കയും പുതിയ പടത്തിന്റ പോസ്റ്ററില്‍ വെള്ളരിക്കാപ്പട്ടണം എന്ന് പേരിട്ടത്. അന്ന് മുതലേ കാര്യം പറയാന്‍ ശ്രമിച്ചു പക്ഷെ അവരതിനെയൊന്നും മുഖവുരയ്‌ക്കെടുത്തില്ല.

    മഞ്ജു വാര്യർ ചിത്രം

    4 മാസം മുന്‍പ് എന്റെ വെള്ളരിക്കാപ്പട്ടണം സിനിമയുടെ ക്ലൈമാക്സ് എടുത്ത് ഷൂട്ടിങ് അവസാനിപ്പിച്ചു. അങ്ങനെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുമ്പോഴായിരുന്നു അഭിനയിക്കാന്‍ ആളുകളെ തേടുന്നു എന്ന് പരസ്യവുമായി വീണ്ടും ആ സിനിമയുടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. (അതിന്റ ഓഡിഷന്‍ നടന്നോ അതോ വീണ്ടും സിനിമ കൊണ്ട് വരാനായി വെറുതെ പോസ്റ്റിയതാണോ അറിയില്ല പങ്കെടുത്തവരാരെങ്കിലും ഉണ്ടെങ്കില്‍ പറയുക). എന്തായാലും ഇത്തവണ മഞ്ജു ചേച്ചിയുമായി ബന്ധപ്പെട്ടു ആ സിനിമയുടെ ഡയറക്ടര്‍ എന്നേ വിളിച്ചു, അദ്ദേഹത്തിന്റേത് ഇന്റര്‍നാഷണല്‍ ലെവലില്‍ അറിയപ്പെടുന്ന സിനിമയായതുകൊണ്ട് പേര് മാറ്റാന്‍ പറ്റില്ല എന്നാണ് പറഞ്ഞത്.

    പേര് മാറ്റാൻ പറഞ്ഞു

    എന്നോട് മാറ്റാനായി പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ടൈറ്റില്‍ വിഎഫ്എക്സ് കഴിഞ്ഞു ഒരു പാട്ടും ട്രൈലെറും റിലീസയാ പടമാണ് ഇനി മാറ്റാന്‍ പാടായിരിക്കുമെന്ന്, അപ്പോള്‍ അദ്ദേഹം ഈ പേരില്‍ റിലീസ് ചെയ്യുന്നതിന് അവര്‍ക്ക് പ്രശ്നമില്ലെന്ന് പറയുന്നത് കേട്ട് ഞാന്‍ ഒരു എന്‍ഒസി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടു, ഞാന്‍ അവര്‍ക്കും നല്‍കാം എന്തായാലും നമ്മുടെ റിലീസ് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞു റിലീസാവുന്ന പടമല്ലേയെന്ന് കരുതിയാണ് ഞാന്‍ അങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടത്. അതിനും അവര്‍ ഒരുക്കമല്ല എന്ന് എന്നോട് പറഞ്ഞപ്പോഴേ കാര്യം പിടികിട്ടി, ഞാന്‍ റിലീസിങ് പ്ലാന്‍ ചെയ്യുമ്പോള്‍ കോടതിയില്‍ പോയി തടയാമല്ലോ. എന്തായാലും പരസ്പരധാരണ ആവാതെ ആ സംഭാഷണം അവസാനിച്ചു.

    മഹേഷിന്റെ പോസ്റ്റ്

    എനിക്കൊരു മറുപടിയായി മഞ്ജുവാര്യര്‍ സിനിമയുടെ സംവിധായകന്‍ ശ്രീ മഹേഷ് വെട്ടിയാര്‍ ഒരു പോസ്റ്റിട്ടു. അതില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നു മലയാള സിനിമയുടെ പരമോന്നത കേന്ദ്രം കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഫിലിം ചേമ്പര്‍ ആണെന്നും അദ്ദേഹം 2019ല്‍ രെജിസ്ട്രേഷന്‍ ചെയ്തതാണെന്നും ഞാന്‍ അറിവില്ലായ്മ അലങ്കാരം ആക്കിയവനാണെന്നും ഒക്കെ എഴുതിപിടിപ്പിച്ചിട്ട് അവസാനം രണ്ട് മൂന്ന് പേപ്പറുകളൊക്കെ ഷെയര്‍ ചെയ്തിട്ടുണ്ട്. അതിനോടൊപ്പം പറയുന്നു 6വര്‍ഷം മുന്‍പ് സിനിമക്കായി ജോലി ഉപേക്ഷിച്ചവനെന്ന്. മഹേഷ് വെട്ടിയാര്‍ ചേട്ടനോട് ഒന്ന് പറഞ്ഞോട്ടെ ചേട്ടന്‍ 6വര്‍ഷം മുന്‍പ് സിനിമക്കായി ജോലി ഉപേക്ഷിച്ച കാലത്ത് ഞാന്‍ സ്വന്തമായി ഒരു സിനിമ നിര്‍മ്മിച്ചവനാണ്. (അവള്‍ വന്നതിന് ശേഷം; എന്റെ 24 വയസ്സില്‍ സ്വന്തമായി ഇറങ്ങി 28 തീയറ്ററുകളില്‍ ഡിസ്ട്രിബൂഷനും നടത്തി പോസ്റ്റാറുകളും ഒട്ടിച്ചവനാണ് ഞാന്‍) ഞാന്‍ സിനിമയല്ലാതെ മറ്റൊരു ജോലിക്കും പോയിട്ടുമില്ല.

    ചെമ്പറിന്റെ കത്ത്

    അന്ന് മലയാളം സിനിമ നിര്‍മ്മിക്കുന്നതിനായി ഞാന്‍ രജിസ്റ്റര്‍ ചെയ്ത അതേ സംഘടനയിലാണ് ഈ സിനിമയും ചെയ്തിരിക്കുന്നത്. അതുകൊണ്ട് ചേട്ടന്‍ മലയാളസിനിമയുടെ കേന്ദമന്ത്രി സ്ഥാനത്തിന്റെ കഥകള്‍ കളഞ്ഞേക്ക്, അതുക്കുംമേലേ ജനങ്ങളുണ്ട് അവിടെയും നിന്നില്ലെങ്കില്‍ കോടതികള്‍ ഇവിടെയുണ്ട്. ഇതൊന്നും മനസ്സിലാക്കാതെ സിനിമകള്‍ ചെയ്യാനിറങ്ങിയ നിങ്ങളുടെ അറിവില്ലായ്മ ഒരു കുറ്റമാണ്. സിനിമക്കും ടൈറ്റിലിനും വലിപ്പവും ചെറുപ്പവും ഒന്നുമില്ല എന്റെ തലയില്‍ 2017ല്‍ ഉദിച്ചപേര് ചേട്ടന്റെ തലയില്‍ ഉദിക്കാന്‍ പിന്നെയും രണ്ട് വര്‍ഷമെടുത്തു. അതൊക്കെപോട്ടെ നമ്മുടെ പ്രശ്നം സിനിമയുടെ ടൈറ്റില്‍ ആരുടേതു എന്നുള്ളതല്ലേ. ചേട്ടന്‍ സിനിമയുടെ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പോസ്റ്റ് ചെയ്തിരിക്കുന്ന ചേമ്പര്‍ ലെറ്ററില്‍ ഡേറ്റ് ഈ മാസം 13 ആണല്ലോ എഴുതിയിരിക്കുന്നത്.

    പഴയ വെള്ളരിക്കാപ്പട്ടണം

    അതെന്ത് പറ്റി പഴയ പേപ്പറുകളൊക്കെ പാറ്റ കരണ്ടോ? അതിന്റെ കൂടെ പ്രേം നസിര്‍ സാറിന്റെ പഴയ വെള്ളരിക്കാപ്പട്ടണം സിനിമയുടെ ഡയറക്ടര്‍ തോമസ് ബര്‍ളി സാറിന്റെ രണ്ട് ലെറ്റര്‍പാടുകള്‍ വച്ചിട്ടുണ്ട് ഒന്ന് ചേമ്പറിനും മറ്റൊന്ന് സൗത്ത് ഇന്ത്യന്‍ കൗണ്‍സില്‍, ചെന്നൈലേക്കും. അതെന്തേ അങ്ങനെ മലയാള സിനിമകളുടെ കേന്ദ്രം ചെന്നയാണോ കേരളമല്ലേ? അതുംപോട്ടേ ആ രണ്ട് ലെറ്റര്‍ഹെഡുകളിലും ഡേറ്റ് എന്ത്കൊണ്ട് എഴുതിയില്ല 4ദിവസം മുന്‍പ് വാങ്ങിയപ്പോള്‍ പഴയ ഡേറ്റ് എഴുതാന്‍ തോമസ് ബര്‍ളിസാര്‍ സമ്മതിച്ചുകാണില്ലല്ലേ? അതുംപോട്ടെ അതെന്താ ഒരാള്‍ക്ക് രണ്ട് ലെറ്റര്‍ഹെഡ് ഒന്ന് വെള്ള മറ്റൊന്ന് സ്‌കാന്‍ ചെയ്ത് ചന്ദനകളറില്‍ അദ്ദേഹം തന്ന ലെറ്റര്‍.

    ഫേസ്ബുക്ക് പോസ്റ്റ്

    ഒരു പണിചെയ്യുമ്പോള്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ആളുകളെകൊണ്ട് ഫോട്ടോഷോപ്പ് ചെയ്യിക്കുക. നിങ്ങള്‍ക്ക് ആരും പറഞ്ഞുതന്നില്ലേ സിനിമയുടെ പേരുകള്‍ 20 വര്‍ഷത്തില്‍ കൂടുതല്‍ കഴിഞ്ഞാല്‍ അവ പുതുക്കുന്നില്ലെങ്കില്‍ ഉപയോഗിക്കാന്‍ അനുവാദം വേണമെന്നില്ല എന്നുള്ളകാര്യം. ഞാന്‍ വിലയില്ലാത്ത കടലാസുകള്‍ കൂടെ വയ്ക്കുന്നില്ല എന്റെ സിനിമയായ വെള്ളരിക്കാപ്പട്ടണം സിനിമയിലെ പാട്ടുകളും പോസ്റ്ററുകളുമെല്ലാം പൊതുജനങ്ങള്‍ക്ക് കാണാവുന്ന യൂട്യൂബ് ഫേസ്ബുക്ക് പ്ലാറ്റുഫോമുകളില്‍ ഇട്ടതിന്റെ തെളിവുകള്‍ മാത്രം വയ്ക്കുന്നു. പിന്നെ ചേട്ടന്‍ ജോലികഴിഞ്ഞ് വീട്ടില്‍ പോയി സുഖമായി ഉറങ്ങുന്ന സമയത്ത് ഞാന്‍ എന്റെ സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ നടന്ന ഓര്‍മ്മകളും... മനീഷ് ഫേസ്ബുക്കിൽ കുറിച്ചു.

    ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

    English summary
    Maneesh kurup Open Reply About Manju Warrier Movie Vellarikka Pattanam Directer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X