twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു വാര്യര്‍ അറിയാതെ ഇങ്ങനെ ഒരു അബദ്ധം പറ്റിയായതാണെന്ന് തോന്നുന്നില്ല; ദൈവം വലിയവനാണെന്ന് സംവിധായകന്‍

    |

    നവാഗതനായ മനീഷ് കുറുപ്പ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വെള്ളരിക്കാപ്പട്ടണം. പുതുമുഖങ്ങള്‍ അണിനിരക്കുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടുകള്‍ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. അതേ സമയം ഇതേ പേരില്‍ തന്നെ മഞ്ജു വാര്യരുടെ ഒരു സിനിമ കൂടി വരുന്നുണ്ട് എന്നതും ചര്‍ച്ചകള്‍ക്ക് കാരണമായി മാറിയിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ മനീഷ് കുറപ്പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചൊരു കുറിപ്പ് വൈറലായി കൊണ്ടിരിക്കുകയാണ്.

    മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്ത് മഞ്ജു നായികയായി അഭിനയിച്ച ലളിതം സുന്ദരം എന്ന സിനിമ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ബിജു മേനോന്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ തന്റെ സിനിമയിലെ കരോള്‍ പാട്ട് ഉണ്ടെന്നാണ് മനീഷ് പറയുന്നത്. 'ശൂലം പടയുടെ ചെമ്പടകൊട്ടി കോലം തുള്ളും യേശു' എന്ന് തുടങ്ങുന്ന പാട്ടാണ് ചിത്രത്തിലുള്ളതെന്ന് സോഷ്യല്‍ മീഡിയയിലൂടെ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

    ഗര്‍ഭകാലം അങ്ങനെയായിരുന്നെങ്കിലും ആ മാന്ത്രിക കൈകള്‍ സഹായിച്ചു; മകന്റെ ജനനത്തെ കുറിച്ച് ശ്രീലക്ഷ്മി ശ്രീകുമാർഗര്‍ഭകാലം അങ്ങനെയായിരുന്നെങ്കിലും ആ മാന്ത്രിക കൈകള്‍ സഹായിച്ചു; മകന്റെ ജനനത്തെ കുറിച്ച് ശ്രീലക്ഷ്മി ശ്രീകുമാർ

    'മഞ്ജു വാര്യര്‍ അറിയാതെ ഇങ്ങനെ ഒരു അബദ്ധം പറ്റിയായതാണെന്ന് തോന്നുന്നില്ല. അബദ്ധം ആണെങ്കില്‍ ദൈവം വലിയവനാ. കേരളം കൊട്ടിപ്പാടിയ പാരടി കരോള്‍ ആയിരുന്നു നമ്മുടെ വെള്ളരിക്കാപ്പട്ടണം സിനിമയിലെ ടീസര്‍. 'ശൂലം പടയുടെ ചെമ്പടകൊട്ടി കോലം തുള്ളും യേശു'. കോലം തുള്ളും യേശുവും പിള്ളേരും കേരളക്കരയില്‍ ട്രോളുകള്‍ കൊണ്ട് നിറഞ്ഞു. പിന്നെ ടിക് ടോക് യുഗത്തില്‍ ഇതുപോലെ ഹിറ്റായ മറ്റൊരു സ്പൂഫ് ഓര്‍ക്കുന്നില്ല.

    Vellarikkappattanam

    പിന്നീട് കരിക്ക് അടക്കമുള്ള സൂപ്പര്‍ സ്‌കിറ്റുകളിലും ഈ പാട്ടിന്റെ റെഫറന്‍സ് വന്നിരുന്നു.. കാര്യത്തിലേക്ക് വരാം. ഇന്നലെ രാത്രി ഒരു സുഹൃത്ത് വിളിച്ചു ലളിതം സുന്ദരം കണ്ടോ? മഞ്ജു വാര്യര്‍ പ്രൊഡ്യൂസ് ചെയ്ത് അഭിനയിക്കുന്ന ലളിതം സുന്ദരം പടത്തില്‍ നമ്മുടെ സിനിമയിലെ കരോള്‍ പാട്ട് ഉണ്ട്. ഞാന്‍ കരുതി, ഇതെന്ത് മറിമായം വെള്ളരിക്കാപ്പട്ടണം സിനിമയുടെ ഇതുവരെ ടൈറ്റില്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല. ഇനി മനഃപൂര്‍വം പണി തരാന്‍ വേണ്ടി ഇട്ടതായിരിക്കുമോ.

    താന്‍ അഭിനയിക്കുന്നത് അച്ഛന് ഇഷ്ടമില്ലായിരുന്നു; സീരിയലിനെ പറ്റി സായി കുമാറിൻ്റെ മകൾ വൈഷ്ണവിതാന്‍ അഭിനയിക്കുന്നത് അച്ഛന് ഇഷ്ടമില്ലായിരുന്നു; സീരിയലിനെ പറ്റി സായി കുമാറിൻ്റെ മകൾ വൈഷ്ണവി

    ഞാന്‍ പറഞ്ഞു സിനിമകള്‍ കൊണ്ട് നിന്ന് തിരിയാന്‍ സമയമില്ലാത്ത മഞ്ജു വാര്യര്‍ എന്നേ ഓര്‍ക്കാന്‍ പോലും വഴിയില്ല. അപ്പഴാ പണി.
    എന്തായാലും മഞ്ജു വാര്യര്‍ വെള്ളരിക്കാപ്പട്ടണം സംവിധായകന്‍ പറഞ്ഞത് ഓര്‍മ്മ വന്നു, 'ഞങ്ങളുട ഇന്റര്‍നാഷണല്‍ സിനിമയായത് കൊണ്ട് സിനിമയുടെ പേര് മാറ്റാന്‍ പറ്റില്ല. നിങ്ങളുടെ ചെറിയ സെറ്റപ്പല്ലേ നിങ്ങള്‍ മാറ്റാന്‍ നോക്കു'..

    റഷ്യന്‍ സ്വദേശിയുമായിട്ടുള്ള നടി ശ്രിയ ശരണിന്റെ വിവാഹം കഴിഞ്ഞിട്ട് 4 വര്‍ഷം; ഭര്‍ത്താവിനെ കുറിച്ച് നടി പറയുന്നറഷ്യന്‍ സ്വദേശിയുമായിട്ടുള്ള നടി ശ്രിയ ശരണിന്റെ വിവാഹം കഴിഞ്ഞിട്ട് 4 വര്‍ഷം; ഭര്‍ത്താവിനെ കുറിച്ച് നടി പറയുന്ന

    ഒരു പോസ്റ്റര്‍ റിലീസ് ചെയ്തപ്പോഴേ നിങ്ങളുടെ സിനിമയില്‍ ഇന്റര്‍നാഷണല്‍ സിനിമ ആയെങ്കില്‍, പുതുമുഖങ്ങളെ വച്ച് ഞങ്ങള്‍ ചെയ്ത സിനിമയിലെ ടീസര്‍ നിങ്ങളുടെ സ്റ്റാര്‍ ആദ്യമായി പ്രൊഡ്യൂസ് ചെയ്യുന്ന പടത്തില്‍ പാടിക്കാന്‍ കഴിഞ്ഞെങ്കില്‍ നിങ്ങളോര്‍ത്തോളൂ ശരിക്കും ആരുടെയാണ് ഇന്റര്‍നാഷണല്‍ സിനിമ? പക്ഷെ നമ്മുടെ വെള്ളരിക്കാപ്പട്ടണം ഒരു ഇന്റര്‍നാഷണല്‍ സിനിമയല്ല.. എന്നുമാണ് സംവിധായകന്‍ മനീഷ് കുറുപ്പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച എഴുത്തിലൂടെ പറയുന്നത്.

    വീഡിയോ കാണാം

    Read more about: manju warrier
    English summary
    Maneesh Kurup Opens Up About Manju Warrier's Lalitham Sundaram Movie Song
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X