For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാത്തിരിപ്പിനൊടുവില്‍ ചാക്കോച്ചന്റെ മാംഗല്യം തന്തുനാനേന തിയ്യേറ്ററുകളില്‍! ആദ്യ പ്രേക്ഷക പ്രതികരണം

    |

    കുഞ്ചോക്കോ ബോബന്റെതായി ഇന്ന് തിയ്യേറ്ററുകളിലെത്തിയ ചിത്രമാണ് മാംഗല്യം തന്തുനാനേന. പഞ്ചവര്‍ണ്ണ തത്തയ്ക്കു ശേഷം ചാക്കോച്ചന്റെതായി പുറത്തിറങ്ങിയിരിക്കുന്ന ചിത്രം കൂടിയാണിത്. വലിയ റിലീസായിട്ടാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ട്രെയിലറുമെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

    പൃഥ്വിരാജിനെ പോലെ ഇന്റലിജന്റായ ഒരാളെ കണ്ടിട്ടില്ല! ഫോട്ടോഗ്രാഫിക്ക് മെമ്മറിയാണ് രാജുവിന്! പാര്‍വ്വതി

    സിനിമയുടെതായി പുറത്തിറങ്ങിയ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചാക്കോച്ചന്റെതായി ഈ വര്‍ഷം പുറത്തിറങ്ങുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് മാംഗല്യം തന്തുനാനേന. ഒരു പഴയ ബോംബ് കഥ എന്ന ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിച്ച യുജിഎം പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തവണയും മികച്ചൊരു എന്റര്‍ടെയ്‌നര്‍ സിനിമയുമായിട്ടാണ് ചാക്കോച്ചന്‍ എത്തിയിരിക്കുന്നത്. മാംഗല്യം തന്തുനാനേയെക്കുറിച്ചുളള പ്രേക്ഷക പ്രതികരണം അറിയാം.തുടര്‍ന്നു വായിക്കൂ...

    മാംഗല്യം തന്തുനാനേന

    മാംഗല്യം തന്തുനാനേന

    ശിക്കാരി ശംഭു, കുട്ടനാടന്‍ മാര്‍പാപ്പ,പഞ്ചവര്‍ണ്ണ തത്ത തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം ചാക്കോച്ചന്റെതായി പുറത്തിറങ്ങിയ ചിത്രം കൂടിയാണ് മാംഗല്യം തന്തുനാനേന. തുടര്‍ച്ചയായ വിജയങ്ങളിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന ചാക്കോച്ചന്റെ മറ്റൊരു നല്ല ചിത്രമാണ് മാംഗല്യം തന്തുനാനേന എന്നാണറിയുന്നത്. ഇത്തവണയും ഒരു കുടുംബ ചിത്രവുമായിട്ടാണ് ചാക്കോച്ചന്‍ എത്തിയിരിക്കുന്നത്. പണം കൈകാര്യം ചെയ്യാന്‍ അറിയാത്ത യുവാവ് നേര്‍വിപരീതക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളെല്ലാം തന്നെ അണിനിരക്കുന്നുണ്ട്.

    നവാഗത സംവിധായികയുടെ ചിത്രം

    നവാഗത സംവിധായികയുടെ ചിത്രം

    ടിവി അവതാരികയായും ഡോക്യൂമെന്ററി സംവിധായകയായും ശ്രദ്ധേ നേടിയിട്ടുളള സൗമ്യാ സദാനന്ദനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ സിനിമ തന്നെ മികച്ചൊരു എന്റര്‍ടെയ്‌നറായിട്ടാണ് സൗമ്യ ഒരുക്കിയിരിക്കുന്നത്. സൗമ്യയുടെ ആദ്യ സംവിധാന സംരഭം മോശമായില്ലായെന്നു തന്നെയാണ് അറിയുന്നത്.സംവിധാനത്തിനുപുറമെ അഭിനേതാവായും സൗമ്യ മലയാളത്തില്‍ ശ്രദ്ധേ നേടിയിരുന്നു. ഓര്‍മ്മയുണ്ടോ ഈ മുഖം,ഡേവിഡ് ആന്‍ഡ് ഗോലിയാത്ത് തുടങ്ങിയ സിനിമകളിലായിരുന്നു സൗമ്യ അഭിനയിച്ചിരുന്നത്.

    ചിത്രത്തിലെ നായിക

    ചിത്രത്തിലെ നായിക

    തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നിമിഷ സജയനാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. മലയാളത്തില്‍ നിമിഷ നായികയായി എത്തുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് മാംഗല്യം തന്തുനാനേന. ചിത്രത്തില്‍ ചാക്കോച്ചന്റെ ഭാര്യയുടെ വേഷത്തിലാണ് നിമിഷ എത്തുന്നത്. റോയ് എന്ന കഥാപാത്രമായി ചാക്കോച്ചന്‍ എത്തുമ്പോള്‍ ക്ലാര എന്ന കഥാപാത്രമായിട്ടാണ് നിമിഷ എത്തുന്നത്. നിമിഷയും ചാക്കോച്ചനും തന്നെയാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നത്.

    മറ്റു താരങ്ങള്‍

    മറ്റു താരങ്ങള്‍

    സലീംകുമാര്‍,ഹരീഷ് കണാരന്‍, വിജയരാഘവന്‍, അലന്‍സിയര്‍,ശാന്തികൃഷ്ണ, പൊന്നമ്മ ബാബു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് സംവിധായിക ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഒരു കല്ല്യാണ പാട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ജോബ് കുര്യന്‍,അലന്‍സിയര്‍,ശാന്തികൃഷ്ണ തുടങ്ങിയവര്‍ ചേര്‍ന്ന് പാടിയ മെല്ലെ മുല്ലേ എന്ന പാട്ടായിരുന്നു ശ്രദ്ധേയമായിരുന്നത്.

    പ്രേക്ഷക പ്രതികരണം

    പ്രേക്ഷക പ്രതികരണം

    മോശമില്ലാത്ത പ്രതികരണങ്ങളാണ് ചിത്രത്തിനു എല്ലായിടത്തുനിന്നും ലഭിക്കുന്നത്. പഴകിയ പ്രമേയമാണെങ്കിലും ചിത്രത്തിലെ ഹാസ്യ രംഗങ്ങള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടെന്നാണ് അറിയുന്നത്. വലിയ പ്രതീക്ഷകളില്ലാതെ എത്തിയാല്‍ ചിത്രം ആസ്വദിക്കാന്‍ കഴിയുമെന്നും പ്രതികരണങ്ങള്‍ വരുന്നുണ്ട്. കുടുംബ പ്രേക്ഷകര്‍ക്കായിരിക്കും ചിത്രം കൂടുതല്‍ ഇഷ്ടപ്പെടുകയെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അരവിന്ദ് രേവ ഒരുക്കിയ പാട്ടുകളും അരവിന്ദ് കൃഷണന്‍ ഒരുക്കിയ ചിത്രത്തിലെ ഫ്രെയിമുകളും മികച്ച നില്‍ക്കുന്നുണ്ട്.

    കൊച്ചുണ്ണിയുടെ ഷൂട്ടിംഗിനായി കളരി പഠിച്ചു! വലിയ വെല്ലുവിളിയായിരുന്നു അത്! നിവിന്‍ പോളി

    തട്ടുംപുറത്ത് അച്യുതനുമായി ചാക്കോച്ചനും ലാല്‍ജോസും എത്തുന്നു! ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്!

    English summary
    mangalaym thantunanena movie audience response
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X