»   » മണിച്ചിത്രത്താഴിനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത എട്ട് കാര്യങ്ങളുണ്ട്.. ലാല്‍ അല്ല ശരിക്കും ഹീറോ !

മണിച്ചിത്രത്താഴിനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത എട്ട് കാര്യങ്ങളുണ്ട്.. ലാല്‍ അല്ല ശരിക്കും ഹീറോ !

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ ഏറ്റവും വലിയ ക്ലാസിക് ഹിറ്റാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. തലമുറകള്‍ക്കിപ്പുറവും ചിത്രത്തെ ആരാധിയ്ക്കുന്നവരുടെ കൂട്ടത്തില്‍ കൊച്ചുകുട്ടികള്‍ പോലും ഉണ്ടാകും. കാലത്തിന്റെ ഹിറ്റ് എന്നതിനപ്പുറം, അതൊരു ഇന്റസ്ട്രിയുടെ വിജയമാണ്. അത്രയേറെ ഭാഷകളില്‍ സിനിമ റീമേക്ക് ചെയ്തിട്ടുണ്ട്.

ഒരു നിരൂപകനും സഞ്ചരിക്കാത്ത വഴിയിലൂടെ, മണിച്ചിത്രത്താഴിനൊരു നിരൂപണം!!! റേറ്റിംഗാണ് രസകരം!!!


മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. എന്നാല്‍ ചിത്രത്തിലെ ശരിയ്ക്കും ഹീറോ ഡോ. സണ്ണിയെ അവതരിപ്പിച്ച മോഹന്‍ലാല്‍ അല്ല. എന്തെന്നാല്‍ ക്ലൈമാക്‌സില്‍ ചിത്രത്തെ രക്ഷിച്ചത് സുരേഷ് ഗോപിയാണ്. സുരേഷ് ഗോപിയാണ് സിനിമയെ സംബന്ധിച്ച് ശരിയ്ക്കും ഹീറോ.. ചിത്രത്തെ കുറിച്ച് നിങ്ങള്‍ക്കറിയാന്‍ സാധ്യതയില്ലാത്ത എട്ട് കാര്യങ്ങള്‍..


മമ്മൂട്ടിയ്ക്ക് പകരം ലാല്‍

മണിച്ചിത്രത്താഴില്‍ മോഹന്‍ലാലിന് പകരം ആദ്യം സമീപിച്ചത് മമ്മൂട്ടിയാണെന്ന കാര്യം പലര്‍ക്കും അറിയില്ല. മമ്മൂട്ടി സീരിയസ് കഥാപാത്രങ്ങള്‍ ചെയ്യുന്ന സമയമായിരുന്നു അത്. ഡോ. സണ്ണിയായി ഫാസില്‍ മമ്മൂട്ടിയെ തീരുമാനിച്ചു. എന്നാല്‍ പിന്നീട് കഥാപാത്രത്തിന് അല്പം കോമിക് ടച്ച് വച്ചതോടെയാണ് മോഹന്‍ലാല്‍ മണിച്ചിത്രത്താഴിലെത്തിയത്.


സെക്കന്റ് യൂണിറ്റ് ഡയറക്ടര്‍

മലയാളത്തില്‍ ആദ്യമായും അവസാനമായും ഒരു സെക്കന്റ് യൂണിറ്റ് സംവിധായക സംഘം ഉണ്ടായത് ഈ ചിത്രത്തിന് വേണ്ടിയാണ്. പ്രിയദര്‍ശന്‍, സിദ്ദിഖ് - ലാല്‍, സിബി മലയില്‍ തുടങ്ങിയവരാണ് സെക്കന്റ് യൂണിറ്റ് സംവിധായകര്‍. ചിത്രത്തിലെ പല പ്രധാന രംഗങ്ങളും, പ്രത്യേകിച്ച് ഹാസ്യ രംഗങ്ങള്‍ സംവിധാനം ചെയ്തത് ഈ സംഘമാണ്.


ക്ലൈമാക്‌സിലെ ട്വിസ്റ്റ്

മണിച്ചിത്രത്താഴിന്റെ ക്ലൈമാക്‌സ് ഐഡിയ എഴുത്തുകാരന്‍ മധു മുട്ടത്തിന്റെയോ സംവിധായകന്‍ ഫാസിലിന്റെയും സെക്കന്റ് യൂണിറ്റ് സംവിധായക സംഘത്തിന്റെയോ മോഹന്‍ലാലിന്റെയോ ഒന്നുമല്ല, സുരേഷ് ഗോപിയുടെയാണ്. ക്ലൈമാക്‌സില്‍ പലക മറിച്ചിടാം എന്ന് ഐഡിയ മുന്നോട്ട് വച്ചത് സുരേഷ് ഗോപിയാണ്.


ചിത്രത്തിന്റെ ലൊക്കേഷന്‍

ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ തൃപ്പൂണിത്തുറയിലെ ഹില്‍ പാലസ് ആണ്. മാടമ്പള്ളി തറവാടായി ചിത്രീകരിച്ചത് ഹില്‍ പാലസ് ആണ്. എന്നാല്‍ ചിത്രത്തില്‍ കാണുന്ന തെക്കിനി ഷൂട്ട് ചെയ്ത് ഇവിടെയല്ല. തിരുവനന്തപുരത്തെ പത്മനാഭപുരം പാലസാണ് ചിത്രത്തില്‍ കാണുന്ന, നാഗവല്ലിയും കാര്‍ണോരുമുള്ള തെക്കിനി.


വിനീതിന് പകരം ശ്രീധര്‍

അല്ലിയുടെ ചെറുക്കനായ മഹാദേവനെ അവതരിപ്പിയ്ക്കാന്‍ ആദ്യം വിളിച്ചിരുന്നത് നര്‍ത്തകന്‍ കൂടെയായ നടന്‍ വിനീതിനെ ആയിരുന്നു. എന്നാല്‍ അന്ന് വിനീതിന് മണിച്ചിത്രത്താഴിന് നല്‍കാന്‍ ഡേറ്റ് ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് കന്നട നടനായ ശ്രീധറിനെ സമീപിച്ചത്. പിന്നീട് ചിത്രം തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തപ്പോള്‍ വിനീത് നര്‍ത്തകനായി എത്തി.


ഏറ്റവും കൂടുതല്‍ റീമേക്ക്

ഏറ്റവും കൂടതല്‍ റീമേക്ക് ചെയ്യപ്പെട്ട മലയാളം സിനിമയാണ് മണിച്ചിത്രത്താഴ്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, ബംഗാളി ഭാഷകളിലേക്ക് ഈ ഫാസില്‍ ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. 2013 ല്‍ ചിത്രത്തിലെ സണ്ണി എന്ന കഥാപാത്രത്തെ പ്രിയദര്‍ശന്‍ ഗീതാഞ്ജലി എന്ന ചിത്രത്തില്‍ കൊണ്ടു വന്നു. പക്ഷെ സിനിമ പരാജയപ്പെട്ടു.


ഇന്റസ്ട്രിയല്‍ ഹിറ്റ്

ആ കാലത്ത് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു മണിച്ചിത്രത്താഴ് എന്ന ചിത്രം. 1993 ല്‍ റിലീസ് ചെയ്ത ചിത്രം 365 ദിവസം പ്രദര്‍ശനം നടത്തി. ഇന്നും ഈ റെക്കോഡ് മറികടക്കാന്‍ മറ്റൊരു ചിത്രത്തിന് കഴിഞ്ഞിട്ടില്ല. സാമ്പതിക ലാഭവും ചിത്രം നേടി.


ശോഭനയുടെ ശബ്ദം

സമീപകാലത്ത് ചിത്രത്തില്‍ ശോഭനയ്ക്ക് ആര് ശബ്ദം നല്‍കി എന്നതിനെ കുറിച്ച് ചില വിവാദങ്ങള്‍ ഉണ്ടായിരുന്നു. ഭാഗ്യ ലക്ഷ്മിയാണ് ശോഭന ഗംഗ എന്ന കഥാപാത്രമാകുമ്പോഴുള്ള ശബ്ദം നല്‍കിയത്. നാഗവല്ലിയായി മാറുമ്പോഴുള്ള തമിഴ് സംഭാഷണത്തിന് ശബ്ദം നല്‍കിയത് ദുര്‍ഗ്ഗ എന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ്.English summary
Manichitrathazhu: 8 Facts That You Didn't Know About The Movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam