For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാമനാഥനാവാൻ കാരണം ശോഭന, അഭിനയിക്കുമ്പോൾ ഗോസിപ്പ് വന്നതോടെ വിവാഹം

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴ്. 1993 ൽ റിലീസ് ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. നകുലനും സണ്ണിയും രമനാഥനും നാഗവല്ലിയുമെല്ലാം ഇന്നും മലയാളി പ്രേക്ഷകർ ചർച്ച ചെയ്യുന്നുണ്ട്. മോഹൻലാലും സുരേഷ് ഗോപിയും ശോഭനയുമെല്ലാം മലായളസിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് മണിച്ചിത്രത്താഴ് പിറക്കുന്നത്. താരങ്ങൾക്കൊപ്പം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു പുതുമുഖമായിരുന്നു രാമനാഥൻ. ഡോക്ടർ ശ്രീധർ ശ്രീറാം ആയിരുന്നു അന്ന് നാഗവല്ലിയുടെ രാമനാഥനായി എത്തിയത്. മണിച്ചിത്രത്താഴ് എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രീധർ മലയാളി പ്രേക്ഷകരുടെ രാമനാഥനായി മാറുകയാണ്. സിനിമ റിലീസായി 28 വർഷം കഴിയുമ്പോഴും ഇന്നും രാമനാഥൻ മലയാളി പ്രേക്ഷകരുടെ മനസ്സുകളിൽ നൃത്തം ചെയ്യുന്നുണ്ട്.

  ഇത്രയും ഗ്ലാമറസ് ആകാമോ, അൽപ വസ്ത്രത്തിൽ നടിയുടെ ഫോട്ടോ ഷൂട്ട് , കാണൂ

  മലയാളി അല്ലെങ്കിലും മലയാളി പ്രേക്ഷകരുമായി അദ്ദേഹത്തിന് വളരെ അടുത്ത ബന്ധമാണുളളത്. ഇപ്പോഴിത മലയാളി പ്രേക്ഷകർ നൽകുന്ന സ്നേഹത്തെ കുറിച്ച് വാചാലനായി ഡോ ശ്രീധർ ശ്രീറാം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. മണിച്ചിത്രത്താഴ് എന്നത് ശരിക്കും ചരിത്രമാണെന്നാണ് അദ്ദേഹം പറയുന്നത്.

  മണിച്ചിത്രത്താഴിലെ രാമനാഥൻ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു കഥാപാത്രമാണ്. കന്നഡ സിനിമയിൽ ഏകദേശം65 ൽ പരം സിനിമകളിൽ അഭിനയിച്ചു. എങ്കിലും രാമനാഥൻ തന്നെയാണ് മറക്കാനാവാത്ത ഒരു കഥാപാത്രം. മലയാള സിനിമ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ നൃത്തരംഗമാണ് നഗവല്ലിയും രാമനാഥനും കൂടിയുള്ളത്. ന ഒരു ചിത്രം നാലോ അഞ്ചോ വർഷമൊക്കെ ഓർമയിൽ നിൽക്കും. എന്നാൽ മണിച്ചിത്രത്താഴ് അങ്ങനെയല്ല. എല്ലാമാസവും ഏതെങ്കിലുമൊക്കെ ചാനലിൽ ഉണ്ടാകും അന്നൊക്കെ ഫോൺവിളികളും ഉറപ്പാണ്.

  കേരളത്തിൽ നിന്ന് ഇപ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. അടുത്തിടെ സൂര്യ കൃഷ്ണമൂർത്തി സാറ് സംഘടിപ്പിച്ച ഒരു കേരള പര്യടനമുണ്ടായിരുന്നു. തിരുവനന്തപുരത്ത് എത്തിയപ്പോൾ സിനിമ ചിത്രീകരിച്ച പത്മനാഭപുരം കൊട്ടാരം സന്ദർശിക്കാൻ പോയി. പെട്ടെ ന്നാണ് മറ്റൊരു സംഘം മുന്നിലെത്തി ചോദിച്ചത്, ‘നാഗവല്ലിയുടെ രാമനാഥനല്ലേ?' അദ്ഭുതപ്പെട്ടുപ്പോയി. ‘ഒരു മുറൈ വ ന്തു പാർത്തായാ...' പാടി ചുവടു വയ്പ്പിച്ച ശേഷമാണ് അവ ർ പോകാൻ അനുവദിച്ചത്. അതുപോലെ സ്വിറ്റ്സർലൻഡിൽ വെച്ചും ഇതുപോലൊരു സംഭവം ഉണ്ടായതായി അദ്ദേഹം പറയുന്നു. പരിപാടി കഴിഞ്ഞ് വിശ്രമിക്കുമ്പോൾ ഒരു മലയാളി കുടുംബം കാണാൻ എത്തി. ഒപ്പമുണ്ടായിരുന്നവരോട് ‘മണിച്ചിത്രത്താഴി'നെക്കുറിച്ച് വിശദീകരിച്ചു കൊടുക്കുന്നതു കേട്ടപ്പോൾ അഭിമാനം തോന്നി. അക്കാലത്ത് വിദേശ ഷോകളിലൊക്കെ‘ഒരു മുറൈ വന്ത് പാർത്തായാ' നൃത്തരംഗം മസ്റ്റ് ആയിരുന്നു.

  കന്നഡ സിനിമയിൽ സജീവമായിരുന്ന സമയത്തായിരുന്നു രാമനാഥൻ ആകുന്നത്. ശോഭന വഴിയാണ് ചിത്രത്തിൽ എത്തിയത്.. ഞാനും ശോഭനയും ഒരുമിച്ച് ഒരു തമിഴ് ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ശോഭനയാണ് ഫാസിൽ സാറിനോട് എന്റെ പേര് നിർദ്ദേശിക്കുന്നത്. വളരെ സങ്കീർണ്ണമായ അവതരണശൈലിയാണ് മണിച്ചിത്രത്താഴിന്റേത്. ഞാനും ശോഭനയും പ്രൊഫഷണൽ നർത്തകരായത് കൊണ്ട് നൃത്ത സംവിധായകൻ ഞങ്ങളോട് തന്നെ ചുവടുകൾ ചിട്ടപ്പെടുത്താൻ പറഞ്ഞു.ശോഭനയാണ് സ്റ്റെപ്പുകൾ ഏറെയും നിർദ്ദേശിച്ചത്. നാഗവല്ലിയെ നൃത്തത്തിലൂടെ മന്ത്രവാദകളത്തിലേയ്ക്ക് കൊണ്ട് വരുന്നത് തന്റെ നിർദ്ദേശമായിരുന്നു എന്നും നടൻ ചിത്രത്തിനെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

  മണിച്ചിത്രത്താഴിലെ മുണ്ട് സീൻ ഉണ്ടായത് ഇങ്ങനെ

  സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിവാഹം. ചില നടിമാരുടെ പേരിനോടൊപ്പം ചില മാഗസീനുകളിൽ ഗോസിപ്പ് വന്നു. അപ്പേഴേയ്ക്കും വീട്ടുകാർ വിവാഹം ആലോചിച്ചു തുടങ്ങി. അപ്പോഴാണ് അനുവിനെക്കുറിച്ചു പറഞ്ഞത്. ഞാൻ നൃത്തം അഭ്യസിക്കുന്നിടത്ത് ജൂനിയറായിരുന്നു അനുരാധ. അന്നു മുതലേ ഞാന്‍ അനുവിനെ ശ്രദ്ധിച്ചിട്ടുണ്ട്. വലിയ താൽപര്യത്തോടെ നൃത്തം അഭ്യസിക്കുന്നത്. പിന്നീട് ചെന്നൈ കലാക്ഷേത്രയിലായിരുന്നു അനു പഠിച്ചത്. വിവാഹശേഷം ഞങ്ങളൊരുമിച്ച് വേദികളിലെത്തിത്തുടങ്ങി.

  English summary
  Manichitrathazhu Actor Sridhar About His Marriage And Movie Career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X