നടിയുടെ ഭര്‍ത്താവെന്ന് വിശേഷിപ്പിക്കുന്നത് അസ്വസ്ഥപ്പെടുത്തി; ഭര്‍ത്താവുമായുള്ള പ്രശ്‌നത്തെ കുറിച്ച് നടി വിനയ

മണിച്ചിത്രത്താഴ് സൂപ്പര്‍ഹിറ്റായത് പോലെ അതില്‍ അഭിനയിച്ച ഓരോ താരങ്ങളും ജനപ്രീതി നേടിയിരുന്നു. ശ്രീദേവി എന്ന നായിക വേഷം അവതരിപ്പിച്ചത് നടി വിനയ പ്രസാദായിരുന്നു. ഇപ്പോഴും മണിച്ചിത്രത്താഴിലെ ശ്രീദേവിയായിട്ടാണ് വിനയയെ ആരാധകര്‍ കാണുന്നത്. എന്നാല്‍ ഒട്ടും താല്‍പര്യമില്ലാതെയാണ് താനാ സിനിമയില്‍ അഭിനയിച്ചതെന്നാണ് നടി പലപ്പോഴും പറഞ്ഞിട്ടുള്ളത്.

അതേ സമയം തന്റെ വിവാഹ ജീവിതത്തിലുണ്ടായ പാളിച്ചകളെ കുറിച്ച് വിനയ പ്രസാദ് പറയുന്ന കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍. ഏറ്റവും പുതിയതായി ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ചാനല്‍ പരിപാടിയില്‍ മത്സരാര്‍ഥിയായി വിനയ എത്തിയിരുന്നു. ഭര്‍ത്താവിനെ കുറിച്ചും ദാമ്പത്യത്തെ കുറിച്ചുമുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി.

പ്രസാദാണ് എന്റെ ജീവിതയാത്രയിലുള്ള പങ്കാളി എന്ന് തീരുമാനിച്ചത് സന്തോഷത്തോടെയാണ്

പ്രസാദിനെ വിവാഹം കഴിക്കാനുണ്ടായ തീരുമാനത്തെ കുറിച്ചാണ് അവതാരകനായ ശ്രീകണ്ഠന്‍ നായര്‍ വിനയയോട് ചോദിച്ചത്. 'പ്രസാദാണ് എന്റെ ജീവിതയാത്രയിലുള്ള പങ്കാളി എന്ന് തീരുമാനിച്ചത് സന്തോഷത്തോടെയാണ്. അത്രയും സന്തോഷപരമായിരുന്നു വിവാഹ ശേഷമുള്ള ഞങ്ങളുടെ ജീവിതം. അതിന് ശേഷം എനിക്ക് ചില അവാര്‍ഡുകളൊക്കെ കിട്ടാന്‍ തുടങ്ങി.

വിനയ പ്രസാദിന്റെ ഭര്‍ത്താവ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങിയത്

അതിന്റെയൊക്കെ സന്തോഷം പ്രസാദിലുണ്ടായിരുന്നു. പിന്നീട് വിനയ പ്രസാദിന്റെ ഭര്‍ത്താവ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങിയത്. പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചതും അങ്ങനെയാണ്. ഇതൊക്കെ പുള്ളിയുടെ ജീവിതത്തിലും പ്രശ്‌നങ്ങളായി തുടങ്ങിയെന്നാണ്', നടി പറയുന്നത്.

തനിക്ക് വേറെ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അന്നദ്ദേഹം പറഞ്ഞിരുന്നു

'ഭര്‍ത്താവിന്റെ ജോലിയ്ക്കും ഇത് ബുദ്ധിമുട്ടായി. തനിക്ക് വേറെ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അന്നദ്ദേഹം പറഞ്ഞിരുന്നു. എങ്കിലും പ്രശ്‌നങ്ങള്‍ ഗുരുതരമാവുകയായിരുന്നു. ഇതോടെ ഞങ്ങള്‍ കൗണ്‍സിലിംഗിനൊക്കെ പോയെങ്കിലും ആ ബന്ധം തകര്‍ന്ന് പോവുന്ന സ്ഥിതിയിലേക്ക് എത്തി',. അങ്ങനെ സന്തോഷകരമായ തന്റെ ദാമ്പത്യ യാത്രയിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങളെക്കുറിച്ചും രണ്ടാമതും വിവാഹം കഴിച്ചതിനെ കുറിച്ചുമൊക്കെ വിനയ പ്രസാദ് സംസാരിക്കുകയാണ്.

രണ്ടാം വിവാഹം കഴിച്ചോ എന്ന ചോദ്യത്തിനും വിനയ മറുപടി പറയുന്നുണ്ട്

രണ്ടാം വിവാഹം കഴിച്ചോ എന്ന ചോദ്യത്തിനും വിനയ മറുപടി പറയുന്നുണ്ട്. കുറച്ച് ദേഷ്യക്കാരനായിരുന്നു ആള്‍. മാത്രമല്ല ചെറിയ നെര്‍വസ്‌നെസ് ഒക്കെ ഉണ്ടായിരുന്നു. അങ്ങനെ രണ്ടാളും കൗണ്‍സിലിങ്ങൊക്കെ ചെയ്തു. എന്തിനാണ് ഞാന്‍ ഇതൊക്കെ തുറന്ന് പറയുന്നതെന്ന് വെച്ചാല്‍ ഇനിയൊരാള്‍ക്കും ഇതുപോലൊന്നും വരാന്‍ പാടില്ലെന്ന് വിചാരിച്ചിട്ടാണെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു.

മണിച്ചിത്രത്താഴിലേക്ക് അഭിനയിക്കാന്‍ വന്ന ആദ്യ ദിവസത്തെ കുറിച്ചും അഭിമുഖത്തില്‍ വിനയ പറയുന്നു

മണിച്ചിത്രത്താഴിലേക്ക് അഭിനയിക്കാന്‍ വന്ന ആദ്യ ദിവസത്തെ കുറിച്ചും അഭിമുഖത്തില്‍ വിനയ പറയുന്നുണ്ട്. 'മണിച്ചിത്രത്താഴിലേക്ക് ആദ്യ ദിവസം തന്നെ വന്നു. അവിടെയുള്ള ആരെയും എനിക്ക് അറിയില്ലായിരുന്നു. എങ്ങനെ സംസാരിക്കണമെന്ന് പോലും അറിയാതെ നിന്നു.

അതുകൊണ്ട് തന്നെ അങ്ങോട്ട് ചെല്ലാനായി മടി തോന്നി. അപ്പോഴാണ് കണ്ണാടി പിടിച്ച ഒരു സ്ത്രീ എന്നോട് വെല്‍ക്കം വിനയ പ്രസാദ് എന്ന് പറയുന്നത്. വരൂ, വരൂ, നിങ്ങളിങ്ങോട്ടേക്ക് തന്നെ വന്നിരിക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടുമൊന്നും നോക്കണ്ട, വന്നിരിക്കൂ എന്ന് പറഞ്ഞ് എന്നെ സ്വാഗതം ചെയ്തു'- വിനയ പറയുന്നു.

അഭിനയിക്കുന്ന സമയത്ത് എന്റേത് ചെറിയ റോളാണെന്ന് കരുതി

തന്റെ കരിയറില്‍ പിന്നീടൊരിക്കലും ലഭിക്കാത്ത അംഗീകാരമാണ് മണിച്ചിത്രത്താഴിലൂടെ കിട്ടിയതെന്നാണ് പല അഭിമുഖങ്ങളിലും വിനയ പറഞ്ഞിട്ടുള്ളത്. അഭിനയിക്കുന്ന സമയത്ത് എന്റേത് ചെറിയ റോളാണെന്ന് കരുതിയെങ്കിലും സിനിമ പുറത്തിറങ്ങിയതിന് ശേഷമാണ് എത്രത്തോളം പ്രാധന്യമുണ്ടായിരുന്നുവെന്ന് മനസിലാവുന്നതെന്ന് വിനയ മുന്‍പ് പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X