രണ്ടാം വിവാഹത്തിന് മകൾക്ക് സമ്മതമില്ലായിരുന്നു! അദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞിന് 2 മാസമുള്ളപ്പോള്‍ മരിച്ചു- വിനയ

മണിച്ചിത്രത്താഴിലെ ശ്രീദേവിയായി വന്ന് പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് വിനയ പ്രസാദ്. തെന്നിന്ത്യയിലാകെ നിറഞ്ഞ് നില്‍ക്കുന്ന നടി അടുത്തിടെ ഫളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയിരുന്നു. സിനിമയിലെ തന്റെ തുടക്കകാലത്തെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചുമൊക്കെയാണ് വിനയ തുറന്ന് സംസാരിച്ചത്.

ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് താന്‍ രണ്ടാമതും വിവാഹം കഴിച്ചുവെന്ന് പറയുകയാണ് നടിയിപ്പോള്‍. അങ്ങനൊരു കംപാനിയന്‍ഷിപ്പ് വേണമെന്ന് തോന്നിയപ്പോഴാണ് ആ തീരുമാനം എടുത്തത്. പിന്നെ നടന്ന സംഭവങ്ങളെ കുറിച്ചും രണ്ടാം വിവാഹത്തെ കുറിച്ചും വിനയ മനസ് തുറന്നു.

രണ്ടാമത്തെ ഭർത്താവ് കുറച്ച് ദേഷ്യക്കാരനാണെന്ന് വിനയ

ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ക്രിയേറ്റീവായിട്ടുള്ള ഒരാളെ കണ്ടുമുട്ടി. കുറച്ച് ദേഷ്യക്കാരനാണ്. പറയുന്നതൊക്കെ ശരിയാണ്. പക്ഷേ പറയുന്ന രീതി ദേഷ്യത്തിലാണ്. അദ്ദേഹം ഇന്റിലിജെന്റാണ്. പറയുന്നതൊക്കെ ഏകദേശം ശരിയുമാണ്. പക്ഷേ ദേഷ്യമാണ് പ്രശ്‌നം. ഞാന്‍ ആദ്യം എതിര്‍ത്തത് അതാണ്. എന്തിനാണ് ഇത്രയും ദേഷ്യത്തില്‍ സംസാരിക്കുന്നത്. നന്നായി സംസാരിച്ചൂടേ, അങ്ങനെ പറഞ്ഞാലും എല്ലാവരും കേള്‍ക്കുമല്ലോ.

അദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞിന് രണ്ടരമാസം പ്രായമുള്ളപ്പോള്‍ മരിച്ച് പോയതാണ്

എല്ലാവരുടെയും ക്യാരക്ടര്‍ വ്യത്യസ്തമായിരിക്കും. ഞാന്‍ എങ്ങനെയാണോ അതാണ് ഞാന്‍. നിനക്ക് നിന്റേതായ സ്വഭാവും ഉണ്ടായിരിക്കും. ഇങ്ങനെയാണ് ആ ചോദ്യത്തിനുള്ള പുള്ളിയുടെ ഉത്തരം. പിന്നീടാണ് പുള്ളിയ്ക്കും ഭാര്യ ഇല്ലെന്നുള്ളത് അറിയുന്നത്. അദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞിന് രണ്ടരമാസം പ്രായമുള്ളപ്പോള്‍ മരിച്ച് പോയതാണ്. അദ്ദേഹം മുംബൈക്കാരനാണ്. മറാത്തിയില്‍ എഴുതുകയും ഹിന്ദി ആല്‍ബങ്ങളൊക്കെ പുറത്തിറക്കുകയും ചെയ്തിരുന്നു.

ആ സമയത്ത് എനിക്കൊരു കംപാനിയന്‍ഷിപ്പ് വേണമെന്ന് മനസില്‍ തോന്നി

ആ സമയത്ത് എനിക്കൊരു കംപാനിയന്‍ഷിപ്പ് വേണമെന്ന് മനസില്‍ തോന്നി കൊണ്ടിരുന്ന സമയമാണ്. പരമ്പരാഗതമായൊരു സമൂഹത്തില്‍ രണ്ടാമതൊരു വിവാഹമെന്ന് പറയുന്നത് വലിയൊരു പ്രശ്‌നമാണ്. പക്ഷേ എന്റെ മനസില്‍ തോന്നിയത് കൊണ്ടാണ് അങ്ങനൊരു തീരുമാനം എടുക്കുന്നത്. ജ്യോതി പ്രകാശ് അേ്രത എന്നാണ് പുള്ളിയുടെ പേര്. അദ്ദേഹം എനിക്ക് ഇങ്ങോട്ടാണ് താല്‍പര്യം അറിയിച്ച് കൊണ്ടുള്ള മെസേജ് ആദ്യം അയക്കുന്നത്.

എന്റെ മകള്‍ക്ക് ചെറിയ വിഷമം ഉണ്ടായിരുന്നു

ഞാന്‍ കൊച്ചിയില്‍ ഷൂട്ടിലായിരുന്നു. ഞാനിവിടെ വര്‍ക്കിലാണ്. ശരിക്കും ഞാനുമായി കമ്മിറ്റഡ് ആകണമെന്നുണ്ടെങ്കില്‍ നാളെ രാവിലെ എയര്‍പോര്‍ട്ടില്‍ വന്ന് എന്നെ കൂട്ടി പോവാം', എന്ന് തിരിച്ച് മെസേജ് അയച്ചു. അദ്ദേഹം അതിരാവിലെ എയര്‍പോര്‍ട്ടില്‍ എത്തി. അങ്ങനെയാണ് ആ ബന്ധം തുടങ്ങിയത്. പിന്നെ ഞങ്ങള്‍ വിവാഹം കഴിച്ചു. ജീവിതം തുടങ്ങി. എന്റെ മകള്‍ക്ക് ആ സമയത്ത് പതിനഞ്ച് വയസുണ്ടാവും. അവള്‍ക്ക് ചെറിയ വിഷമം ഉണ്ടായിരുന്നു. കൗണ്‍സിലിങ് ഒക്കെ കൊടുത്ത് അവള്‍ റെഡിയായി.

എനിക്കൊപ്പം മിസ്റ്റര്‍ പ്രസാദ് കൂടി വേദിയിലേക്ക് വരണമെന്നാണ് പറഞ്ഞത്

മകളുടെ കൂടെ സ്‌കൂളില്‍ ഒരു പരിപാടിയ്ക്ക് പോയപ്പോഴുണ്ടായ സംഭവത്തെ കുറിച്ചും വിനയ പറഞ്ഞു. ഞങ്ങള്‍ ഇരുവരും ഒന്നിച്ചാണ് പോയത്. കുട്ടിയുടെ പാരന്റായി പോയതിനാല്‍ ഏറ്റവും ബാക്കിലാണ് ഇരുന്നത്. എങ്കിലും അധ്യാപകര്‍ കണ്ട് സ്റ്റേജിലേക്ക് വിളിച്ചു. എനിക്കൊപ്പം മിസ്റ്റര്‍ പ്രസാദ് കൂടി വേദിയിലേക്ക് വരണമെന്നാണ് പറഞ്ഞത്. സത്യത്തില്‍ അവര്‍ക്ക് തെറ്റ് പറ്റിയതാണ്. എന്നാല്‍ യാതൊരു കുഴപ്പവുമില്ലാതെ അദ്ദേഹം എന്റെ കൂടെ വന്ന് നിന്നു.

അന്ന് ഞാനാ സംഭവത്തില്‍ ഭര്‍ത്താവിനോട് മാപ്പ് പറഞ്ഞു

അന്ന് ഞാനാ സംഭവത്തില്‍ ഭര്‍ത്താവിനോട് മാപ്പ് പറഞ്ഞെങ്കിലും അദ്ദേഹം അവളുടെ പിതാവായിട്ടാണ് വന്നത്. ശരിക്കും പ്രസാദിന്റെ ആത്മാവാണ് ആ സമയത്ത് അദ്ദേഹത്തിലൂടെ അവിടെ ഉണ്ടായത്. അതുകൊണ്ട് യാതൊരു പ്രശ്‌നവുമില്ലെന്ന് പറഞ്ഞു. പിന്നീടും സമാനമായ സംഭവങ്ങള്‍ ഉണ്ടായതായി നടി വെളിപ്പെടുത്തുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X