ഹണിമൂണിന് അവിടെപ്പോവാമോ ചേട്ടാ? മറുപടിയുമായി മണികണ്ഠന്‍ ആചാരിയും അഞ്ജലിയും!
ലോക് ഡൗണ്‍ സമയത്തായിരുന്നു മണികണ്ഠന്‍ ആചാരിയുടെ വിവാഹം. ഏപ്രില്‍ 26ന് തന്നെ വിവാഹം നടത്തുകയായിരുന്നു അദ്ദേഹം. തന്റെ വിവാഹമാണെന്നും എല്ലാവരും സോഷ്യല്‍ മീഡിയയിലൂടെ ഇതാഘോഷമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിവാഹ സല്‍ക്കാരത്തിനായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുകയായിരുന്നു അദ്ദേഹം. അഞ്ജലിയെയാണ് അദ്ദേഹം ജീവിതസഖിയാക്കിയത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. മണികണ്ഠനും അഞ്ജലിക്കും ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയത്.
മമ്മൂട്ടി വീഡിയോ കോളിലൂടെ ഇരുവര്‍ക്കും ആശംസ നേര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നതും ഇവരായിരുന്നു. മാതൃകാപരമായ പ്രവര്‍ത്തിക്ക് കൈയ്യടിയുമായി സോഷ്യല്‍ മീഡിയയും എത്തിയിരുന്നു. വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മണികണ്ഠനും അഞ്ജലിയും. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇരുവരും എത്തിയത്. പുതിയ സിനിമകളെക്കുറിച്ചും ലോക് ഡൗണിനിടെ വിവാഹം നടത്തിയതിനെക്കുറിച്ചുമൊക്കെ ഇരുവരും പറഞ്ഞിരുന്നു.

നിശ്ചയിച്ച ദിനത്തില്‍ തന്നെ
വിവാഹത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ഞങ്ങള്‍ ഇരുവരും. ഇനി വൈകിപ്പിക്കാതെ നിശ്ചയിച്ച ദിനത്തില്‍ തന്നെ നടത്താനായി തീരുമാനിക്കുകയായിരുന്നു. ലോക് ഡൗണില്‍ വിവാഹം നടത്തിയതില്‍ സങ്കടമുണ്ടോയെന്നായിരുന്നു ചോദ്യം. ഇവള്‍ക്കാണ് സങ്കടം തോന്നേണ്ടതെന്നായിരുന്നു മണികണ്ഠന്‍ പറഞ്ഞത്. താന്‍ ഹാപ്പിയാണെന്നായിരുന്നു അഞ്ജലിയുടെ മറുപടി. അഞ്ജലിയുടെ വീട്ടിലാണ് താനിപ്പോഴുള്ളതെന്നും താരം പറഞ്ഞിരുന്നു. രണ്ടാളും അകലം പാലിക്കാത്തതെന്താണെന്നായിരുന്നു ഒരാളുടെ ചോദ്യം. ഞങ്ങളോട് തന്നെ ഇത് പറയണോയെന്നായിരുന്നു അഞ്ജലിയുടെ ചോദ്യം. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക്ക് ഉപയോഗിക്കുമെന്നും ഇരുവരും പറഞ്ഞിരുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും
മമ്മൂട്ടി വീഡിയോ കോളിലൂടെയാണ് ആശംസ അറിയിച്ചത്. ആകെ ഞെട്ടലിലായിരുന്നു ഞങ്ങള്‍. അത് തന്റെ മുഖത്ത് കാണാനുണ്ടെന്നുമായിരുന്നു അഞ്ജലി പറഞ്ഞത്. ഞാനും എക്‌സൈറ്റഡായിരുന്നുവെന്നായിരുന്നു മണികണ്ഠന്‍ പറഞ്ഞത്.മോഹന്‍ലാല്‍ ഫോണില്‍ വിളിച്ചിരുന്നു. ആ സമയത്ത് ഫോണ്‍ ഒരു ബന്ധുവിന്റെ കൈയ്യിലായിരുന്നു. ആരാണെന്നറിയാതെയാണ് മണികണ്ഠന്‍ തിരക്കിലാണെന്ന് പറഞ്ഞത്. പിന്നീട് അദ്ദേഹത്തെ അങ്ങോട്ട് വിളിക്കുകയായിരുന്നു. അഞ്ജലിയോട് കുറേ നേരം സംസാരിച്ചിരുന്നു അദ്ദേഹം.

അഭിനയജീവിതത്തെക്കുറിച്ച്
തുറമുഖമുള്‍പ്പടെ നിരവധി സിനിമകളാണ് ഇറങ്ങാനുള്ളത്. വിവാഹത്തിന് സാരിയും മുണ്ടും ഷര്‍ട്ടുമൊക്കെ സംഘടിപ്പിച്ചത് ആശാനാണ്. രാജീവ് രവിയെ താന്‍ ആശാനായാണ് കാണുന്നതെന്നും താരം പറഞ്ഞിരുന്നു. വീട്ടിലും സ്റ്റോക്കുള്ള വ്യാപാരികളെ അദ്ദേഹത്തിന് അറിയാമായിരുന്നു. തുറമുഖത്തിലെ കഥാപാത്രത്തിനെക്കുറിച്ച് പറയാനറിയില്ല. മറ്റുള്ളവര്‍ സ്വപ്‌നതുല്യമായി കണക്കാക്കുന്ന സിനിമകളില്‍ അഭിനയിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പ്രണയവിവാഹം
പ്രണയവിവാഹമാണ് ഞങ്ങളുടേത്. ഈ പരിസരത്തൊക്കെ നേരത്തെ വന്നിട്ടുണ്ട്. ഇവളെ മുന്‍പ് കണ്ടിട്ടുണ്ട്. അന്നെടുത്ത് നടന്നിട്ടുണ്ടെന്ന് അഞ്ജലി പറഞ്ഞപ്പോള്‍ ചിരിക്കുകയായിരുന്നു മണികണ്ഠന്‍. പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ചില പൊട്ടിത്തെറികളൊക്കെ ഉണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞിരുന്നു. അതൊക്കെ നേരിട്ടാണ് ഇവിടെ വരെയെത്തിയത്. ആശംസകള്‍ അറിയിച്ചവരോട് നന്ദി പറഞ്ഞ് ഒതുക്കുന്നില്ല, എന്നും എല്ലാവരേയും സ്‌നേഹത്തോടെ ഓര്‍ക്കും.

ആദ്യയാത്രയും ഹണിമൂണും
ഹണിമൂണ്‍ പ്ലാന്‍ ചെയ്‌തോ, എങ്ങോട്ടേക്കാണ് ആദ്യയാത്രയെന്നായിരുന്നു ചിലരുടെ ചോദ്യം. ഇതിനിടയിലാണ് ഒരാള്‍ കമ്മട്ടിപ്പാടത്തേക്ക് പോയിക്കൂടേയെന്ന് ചോദിച്ചത്. അത് നല്ല നിര്‍ദേശമാണെന്നും ഞങ്ങള്‍ അങ്ങോട്ട് പോയിരിക്കുമെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. ആ പരിസരത്തുളളവര്‍ ആരെങ്കിലും കാണുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. പാട്ട് പാടാനായി പറഞ്ഞപ്പോള്‍ കമ്മട്ടിപ്പാടത്തിലെ പാട്ടായിരുന്നു മണികണ്ഠന്‍ പാടിയത്.


Click it and Unblock the Notifications











