'ഈ പെണ്ണുമ്പിള്ള ചേട്ടന്റെ പിറകെ വന്ന് കൊല്ലാന്‍ നടക്കുവാണല്ലോ', ഭ്രമയുഗത്തിലെ യക്ഷി എന്റെ റോസമ്മ

മലയാള സിനിമിയിലേക്ക് കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ചുവടുറപ്പിച്ച നടനാണ് മണികണ്ഠന്‍ ആചാരി. കമ്മട്ടിപ്പാടത്തിന് ശേഷം നിരവധി വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുള്ള നടനുമാണ് മണികണ്ഠന്‍. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് മികച്ച കാരക്ടര്‍ ആക്ടറിനുള്ള അവാര്‍ഡ് മണികണ്ഠന്‍ ആചാരിക്ക് ലഭിച്ചിരുന്നു.

തുടര്‍ന്ന് എസ്ര, ദ ഗ്രേറ്റ് ഫാദര്‍, അലമാര, ബഷീറിന്റെ പ്രേമലേഖനം, പേട്ട, കായംകുളം കൊച്ചുണ്ണി, കാര്‍ബണ്‍, കുരുതി. മാമനിതന്‍, സോളമന്റെ തേനീച്ചകള്‍, തുറമുഖം, മലൈക്കോട്ടൈ വാലിബന്‍, ഭ്രമയുഗം, തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് മണികണ്ഠന്‍ ആചാരി. ഏറ്റവും ഒടുവില്‍ അഞ്ചക്കള്ളകോക്കാന്‍ എന്ന ചിത്രത്തിലാണ് മണികണ്ഠന്‍ വേഷമിട്ടത്.

amalda

ഇപ്പോഴിതാ ബ്രമയുഗത്തിലും കമ്മട്ടിപ്പാടത്തിലും തനിക്കൊപ്പം അഭിനയിച്ച അമാല്‍ഡ ലിസിനെക്കുറിച്ച് സംസാരിക്കുകയാണ് മണികണ്ഠന്‍ ആചാരി. രണ്ട് സിനിമകളിലും തന്നെ കൊല്ലുന്നത് അമാല്‍ഡയാണെന്നും നല്ല സുഹൃത്തു കൂടി ആയതിനാല്‍ ഭ്രമയുഗത്തിലെ യക്ഷിയുമായുള്ള സീന്‍ ബുദ്ധിമുട്ടുകളില്ലാതെ ചെയ്യാന്‍ സാധിച്ചുവെന്നും മണികണ്ഠന്‍ ആചാരി പറയുന്നു. ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മണികണ്ഠന്‍ ആചാരി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഭ്രമയുഗത്തില്‍ ആക്ടര്‍ എന്നുള്ള രീതിയില്‍ മനയിലേക്ക് കയറാന്‍ പറ്റാത്തതില്‍ സങ്കടമുണ്ട്. പക്ഷെ കാരക്ടര്‍ എന്ന നിലയില്‍ കയറാഞ്ഞത് നന്നായി. യക്ഷിയുടെ കൈകൊണ്ട് അവിടെ തന്നെ തീര്‍ന്നല്ലോ. അല്ലാതെ അവിടെയിട്ട് പീഡിപ്പിക്കുകയല്ലേ. പേടിച്ച് മരിക്കുകയല്ലേ... ആ അര്‍ത്ഥത്തില്‍ കോരനാണ് ഭാഗ്യവാന്‍ എന്ന് മണികണ്ഠന്‍ ആചാരി പറയുന്നു.

'ആ സീനില്‍ എന്റെ കോ ആക്ടര്‍ അമാല്‍ഡയായിരുന്നു. അമാല്‍ഡയുമായിട്ട് കമ്മട്ടിപ്പാടത്തില്‍ ഒരുമിച്ച അഭിനയിച്ചിട്ടുണ്ടല്ലോ. എന്റെ റോസമ്മയാണല്ലോ. എനിക്ക് സിനിമയില്‍ രണ്ടാമത്തെ മരണവും സമ്മാനിച്ചു. ഫേസ്ബുക്കില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു കമന്റ് വന്നിരുന്നു. ഈ പെണ്ണുമ്പിള്ള ഈ ചേട്ടന്റെ പിറകെ നടന്ന് കൊല്ലാന്‍ നടക്കുവാണല്ലോ എന്നാണ്,' മണികണ്ഠന്‍ ആചാരി പറയുന്നു.

കമ്മട്ടിപ്പാടത്തില്‍ ബാലന്‍ ചേട്ടനെ തട്ടുന്നതില്‍ അതിലെ പുള്ളിക്കാരിയുടെ കഥാപാത്രത്തിന് പങ്കുണ്ടല്ലോ. എന്തുതന്നെ ആയാലും അമാല്‍ഡ എന്റെ നല്ല ഒരു സുഹൃത്താണ്. അതും കാരക്ടറിന് ഗുണം ചെയ്തിട്ടുണ്ട്. യക്ഷിയുടെ ശരീരം മറച്ചിരിക്കുന്നത് ചെയ്തിരിക്കുന്നത് മുടി മുന്നോട്ടിട്ടാണല്ലോ. അമാല്‍ഡയുടെ ഭാഗത്ത് നിന്ന് അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യരുത് അങ്ങനത്തെ ഡിമാന്‍ഡ് ഒന്നും ഉണ്ടായിരുന്നില്ല.

amalda

പിന്നെ എന്നില്‍ ഒരു വിശ്വാസം ഉണ്ടായിരിക്കണം. അതുകൊണ്ട് തന്നെ കോണ്‍ഷ്യസുമായിരുന്നില്ല. അമാല്‍ഡ എന്ന് പറയുന്ന നടിയുടെ കഴിവും സഹകരണവും കോ ആക്ടര്‍ എന്ന രീതിയില്‍ എനിക്കറിയാവുന്നതുകൊണ്ടും തിരിച്ച് അതേപോലെ അമാല്‍ഡയ്ക്ക് എന്നെ അറിയാവുന്നതുകൊണ്ടും ആ സീന്‍ ഭംഗിയായിട്ട് ചെയ്യാന്‍ പറ്റിയെന്നും അദ്ദേഹം പറഞ്ഞു.

ആക്ടര്‍ എന്ന രീതിയില്‍ മമ്മൂക്കയെ കാണാത്തതില്‍ സങ്കടമുണ്ടായിരുന്നു. പക്ഷെ പത്രസമ്മേളനത്തിന് കണ്ടു. എന്റെ തോളത്ത് രണ്ട് അടിയൊക്കെ അടിച്ചു. കൂടുതല്‍ സംസാരം ഒന്നുമില്ല. ഇടയ്ക്ക് വാട്‌സാപ്പില്‍ മെസേജ് അയച്ചാല്‍ ഒരു കൂപ്പുകൈ, ഹായ് എന്നൊക്കെ പറയും. സുഖമാണോ എന്നൊക്കെചോദിക്കുമെന്നും മണികണ്ഠന്‍ ആചാരി പറയുന്നു.

Read more about: malayalam cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X