നീ മാത്രമേ എന്നെ കെട്ടിപിടിക്കുന്നുള്ളു, ഇങ്ങ് അടുത്ത് വാ എന്ന് ലാലേട്ടന്‍; മണികണ്ഠന്‍ ആചാരി

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടനാണ് മണികണ്ഠന്‍ ആചാരി. തുടര്‍ന്ന് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത മണികണ്ഠന്‍ ആചാരിക്ക് അടുത്തിടെ ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു മലൈക്കോട്ടൈ വാലിബനിലെ കല്ലടിമ എന്ന കഥാപാത്രം. അഭിനയ മികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട കഥാപാത്രം നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.

വലിയ പ്രതീക്ഷയോടെയായിരുന്നു മോഹന്‍ലാല്‍ ആദ്യമായി ലിജോയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച മലൈക്കോട്ടൈ വാലിബന്‍ പുറത്തിറങ്ങുമ്പോള്‍ ആരാധകര്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ചത്ര നേട്ടം തിയേറ്ററില്‍ ഉണ്ടാക്കാനായില്ല. സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരി നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന് ശേഷമാണ് മലൈക്കോട്ടൈ വാലിബന്‍ സംവിധാനം ചെയ്യുന്നത്.

manikandan

ഇപ്പോള്‍ മലൈക്കോട്ടൈ വാലിബനില്‍ അഭിനയിച്ചതിനെക്കുറിച്ചും മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും മണികണ്ഠന്‍ ആചാരി പറയുന്ന വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. മോഹന്‍ലാലിനെ സിനിമയില്‍ കെട്ടിപ്പിടിക്കുന്ന സീന്‍ ഉണ്ട്. അതിനെക്കുറിച്ചാണ് മണികണ്ഠന്‍ ആചാരി റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

കല്ലടിമ എന്ന് പറയുന്ന കാരക്ടര്‍ ആണ് മലൈക്കോട്ടൈ വാലിബനില്‍ ചെയ്തത്. വാലിബന്‍ വന്ന് രക്ഷിക്കുന്ന കുറച്ച് അടിമകളില്‍ ഒരാളാണ് ഞാന്‍. അതില്‍ കെട്ടിപ്പിടിക്കുന്ന ഒരു സീനുണ്ട്. അത് സിനിമയ്ക്ക് വേണ്ടിയാണെങ്കിലും ലാലേട്ടനെ ഒന്ന് കെട്ടിപ്പിടിക്കാന്‍ പറ്റുക എന്ന് പറഞ്ഞാല്‍ സന്തോഷമാണ്. പേടിയൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ പോകുമ്പോള്‍ സൂക്ഷിക്കണം, എന്ന രീതിയൊന്നും ഉണ്ടായില്ല. ആരും അങ്ങനെ പറഞ്ഞുമില്ല. അദ്ദേഹമാണെങ്കിലും ഫ്രീ ആയിട്ടാണ് ഇടപെട്ടതെന്ന് മണികണ്ഠന്‍ പറയുന്നു.

'കെട്ടിപ്പിടിക്കുന്ന സീനില്‍ ആദ്യത്തെ ഒരു ടേക്ക് വന്നപ്പോള്‍ അതില്‍ ടെക്‌നിക്കല്‍ ആയി ഒരു പ്രശ്‌നം വന്നു. അത് ഒന്നുകൂടി പോകാം എന്ന് പറഞ്ഞു. എന്നെ ഈ സിനിമയില്‍ ആകെ നീ മാത്രമേ കെട്ടിപ്പിടിക്കുന്നുള്ളു. മര്യാദക്ക് ഒന്ന് അറിഞ്ഞ് പിടിക്ക്, ഇങ്ങ് അടുത്തേക്ക് വാ എന്നാണ് അപ്പോള്‍ ലാലേട്ടന്‍ പറഞ്ഞത്. അദ്ദേഹം അത് പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ നമുക്ക് ഒന്നും നോക്കാന്‍ ഇല്ലല്ലോ. അത് നല്ല ഒരു കഥാപാത്രമായിരുന്നു,' മണികണ്ഠന്‍ ആചാരി പറയുന്നു.

ലിജോ സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുക എന്ന് പറുയന്നത് നല്ല അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. അഭിനയിക്കുന്ന സമയത്ത് ഒത്തിരി പറഞ്ഞു തന്നിട്ടൊന്നുമില്ല. അഭിനയിക്കാന്‍ പറയുന്നു, സിറ്റുവേഷന്‍ പറയുന്നു ചെയ്യുന്നു എന്നുള്ള രീതിയായിരുന്നു. ഡബ്ബിംഗിന് പോയപ്പോള്‍ എനിക്ക് ക്ലാസ് കിട്ടി.

manikandan

ആദ്യം ഡബ്ബിംഗ് ഒന്നര ദിവസം കൊണ്ടൊക്കെ ഡബ്ബ് ചെയ്ത് തീര്‍ത്തിരുന്നു. അത് കഴിഞ്ഞ് കറക്ഷന്‍ ഉണ്ടെന്ന് പറഞ്ഞ് ലിജോ സര്‍ വിളിച്ചു. സാധാരണ കറക്ഷന്‍ എന്ന് പറഞ്ഞാല്‍ ഒരു മണിക്കൂര്‍ അല്ലെങ്കില്‍ അര ദിവസം ഒക്കെയാണ്.ഇത് മൂന്ന് ദിവസം എടുത്തു തീര്‍ക്കാന്‍.

മറ്റു സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ആ മൂന്ന് ദിവസം എന്തിനാണ് എടുത്തതെന്ന് അതിലെ എന്റെ ശബ്ദം കേട്ടാല്‍ നിങ്ങള്‍ക്ക് മനസിലാകും. തൊണ്ട പൊട്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്ന് ഞാന്‍ കരഞ്ഞു പോയി. അത് ഞാന്‍ എന്ന വ്യക്തിയെ തിരിച്ചറിയിച്ച് തന്നതിനാലാണ് ആ കരച്ചില്‍ വന്നതെന്നും മണികണ്ഠന്‍ ആചാരി പറയുന്നു.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X