For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ധാരണകളെ പൊളിച്ച ഒരു നടനാണ് അദ്ദേഹം ; തനിക്ക് പ്രചോദനം നൽകിയ താരത്തെപ്പറ്റി മണികണ്ഠൻ ആചാരി

  |

  കമ്മട്ടിപ്പാടം എന്ന ഒറ്റ സിനിമയിലൂടെ തന്റെ അഭിനയ മികവ് പ്രേക്ഷകർക്ക് കാണിച്ചു തരികയും പ്രേക്ഷകരുടെ മനസിലേക്ക് ചിരപ്രതിഷ്ഠ നേടുകയും ചെയ്ത താരമാണ് മണികണ്ഠന്‍ ആചാരി.

  ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ താരത്തിന് മികച്ച സ്വഭാവനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന സിനിമയാണ്. ജൂണ്‍ പത്തിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

  സിനിമാതാരം ആകണമെന്ന് തോന്നിയത് ആ ചിത്രം കണ്ടതിന് ശേഷം; നടനാവാൻ തന്നെ സ്വാധീനിച്ച താരത്തെപ്പറ്റി ഉണ്ണി മുകുന്ദൻ

  ചിത്രത്തിൽ വമ്പൻ താരനിര തന്നെയാണ് ഉള്ളത്. തുറമുഖത്തിൽ ഒരു പ്രധാനവേഷത്തിൽ നടൻ സുദേവും എത്തുന്നുണ്ട്. താരത്തെപ്പറ്റി മണികണ്ഠൻ ആചാരി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

  ഒരു നടൻ എന്ന രീതിയിൽ സുദേവ് തന്നെ ഒരുപാട് മോട്ടിവേറ്റ് ചെയ്തിട്ടുണ്ടെന്ന് മണികണ്ഠന്‍ ആചാരി വ്യക്തമാക്കി. തന്റെ തലമുറയിൽ ഉള്ള ആളുകൾ തിലകൻ,മുരളി ഭാരത് ഗോപി കലാഭവൻ മണി തുടങ്ങിയ താരങ്ങളെ കണ്ടാണ് സിനിമയിൽ വരാൻ ആഗ്രഹിച്ചതെന്നു മണികണ്ഠന്‍ ആചാരി പറഞ്ഞു.

  മല്ലികാമ്മയുടെ ഒരംശം മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളു; പൂർണ്ണിമ ഇന്ദ്രജിത്ത്

  പഴയതായാലും പുതിയതായാലും അങ്ങനെയുള്ള ക്യാരക്ടര്‍ ആര്‍ടിസ്റ്റുകളോടായിരുന്നു തനിക്ക് ഇഷ്ട്ടമെന്നും. അവരാണ് തന്റെ ഹീറോസ് എന്നുമാണ് മണികണ്ഠന്‍ ആചാരി വ്യക്തമാക്കിയത്. അവരെപ്പോലെയൊക്കെ വരണം.

  ഞാന്‍ നടനാവുമ്പോള്‍ ഒരു ക്യാരക്ടര്‍ ആര്‍ടിസ്റ്റാവണം, എന്നായിരുന്നു വിചാരിച്ചിരുന്നത്.

  'ജിമ്മില്‍ പോവുക, മുഖം മിനുക്കി വെക്കുക എല്ലാം നായകന്മാരുടെ പരിപാടിയാണ്, ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്നവര്‍ അതൊന്നും ചെയ്യേണ്ടതില്ല, എന്നായിരുന്നു ഞാന്‍ കരുതിയത്.

  വില്ലനാകാനും ഗുണ്ടയാകാനും പോകുന്നവര്‍ സുന്ദരനായിട്ട് ഇപ്പൊ എന്തിനാ, എന്നുള്ള ചിന്തയായിരുന്നു എനിക്ക്.' മണികണ്ഠന്‍ ആചാരി പറഞ്ഞു.

  തന്റെ ഈ നിലപാടിന് മാറ്റം വന്നത് സുദേവിനെ കണ്ടപ്പോൾ ആണെന്നും അദ്ദേഹം നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചാലും സഹനടനായി അഭിനയിച്ചാലും ക്യാരക്ടര്‍ ആർട്ടിസ്റ്റ് ആണെന്നും നായകനായി ചെയ്താലും അതിലൊരു ക്യാരക്ടര്‍ ഉണ്ടാവുമെന്നും അല്ലാതെ വെറുതെ പ്രണയിക്കാനുള്ള ഒരു ചോക്ലേറ്റ് നായകനല്ല എന്നും മണികണ്ഠന്‍ ആചാരി പറഞ്ഞു.

  മട്ടാഞ്ചേരി മൊയ്തുവിന്റെ ഉമ്മയായി പൂര്‍ണിമ, തുറമുഖത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

  'അങ്ങനെ എന്റെ ധാരണകളെ പൊളിച്ച ഒരു നടനാണ് സുദേവ്. ഫിസിക്കലിയും മെന്റലിയും ഒരു കഥാപാത്രത്തിന് വേണ്ടി വര്‍ക്ക് ചെയ്യണം എന്ന് എന്നെ പഠിപ്പിച്ചു. പിന്നെ ഡ്രസിംഗ് എല്ലാം.

  എപ്പോഴും എന്തിലെങ്കിലും ഇന്‍വോള്‍വ് ആയിരിക്കണം എന്ന് പഠിപ്പിച്ചു. കൊറോണ സമയത്ത് കുറേ തിരിച്ചറിവുകളുണ്ടായി. സോഷ്യല്‍ മീഡിയയില്‍ പേജുകള്‍ ഇങ്ങനെ മാറ്റി നോക്കുമ്പോള്‍ കുറേ ഇന്ററസ്റ്റിങ്ങായ ആളുകളുടെ ആരാധകനായി. അതിലൊരാളാണ് ഇദ്ദേഹം'. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

  1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് തുറമുഖം എന്ന ചിത്രത്തിന്റെ പ്രധാന പ്രമേയം.

  ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

  കെ.എം. ചിദംബരന്റെ തുറമുഖം എന്ന നാടകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
  ഗോപൻ ചിദംബരന്റേതാണ് തിരക്കഥ. സംവിധായകൻ രാജീവ് രവി തന്നെയാണ് ഛായാ​ഗ്രഹണവും നിർവഹിച്ചിരിക്കുന്നത്.

  Read more about: nivin pauly
  English summary
  Manikandan achari says sudev nair influenced him a lot as an actor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X