ജനിച്ചിട്ട് ദിവസങ്ങള്‍ മാത്രം, മകനെ കൈയിലെടുത്ത് മണികണ്ഠന്‍ ആചാരി; ഇവന്‍ എന്റെ വെളിച്ചാണമെന്നും താരം
കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ ബാലന്‍ എന്നൊരൊറ്റ കഥാപാത്രത്തിലൂടെ പ്രശസ്തിയിലേക്ക് എത്തിയ താരമാണ് മണികണ്ഠന്‍ ആചാരി. അരങ്ങേറ്റം നടത്തിയ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീല് വലിയ വിജയം നേടാന്‍ താരത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ മലയാളത്തിലും തമിഴിലുമൊക്കെ സിനിമകള്‍ ചെയ്ത് തിളങ്ങി നില്‍ക്കുകയാണ്.
ഇതിനിടെ താരത്തിന്റെ കുടുംബ ജീവിതത്തിലും സന്തോഷങ്ങള്‍ നിറയുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് മണികണ്ഠന് ഒരു ആണ്‍കുഞ്ഞ് ജനിക്കുന്നത്. മകന്റെ ജനനത്തെ കുറിച്ച് താരം തന്നെയാണ് ആരാധകരോട് പങ്കുവെച്ചത്. ഇപ്പോഴിതാ കുഞ്ഞിനെയും എടുത്ത് നില്‍ക്കുന്ന ഫോട്ടോ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോള്‍.

'എന്റെ വെളിച്ചം' എന്ന് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്ന ഫോട്ടോയില്‍ മകനെ കൈയിലെടുത്ത് പിടിച്ച് നോക്കി നില്‍ക്കുകയാണ് താരം. മകന്റെ മുഖത്തേക്ക് വെയിലിന്റെ വെളിച്ചം കൊള്ളുന്നതും കാണാം. ഈ വെളിച്ചം എന്നും പ്രകാശത്തോടെ നില്‍ക്കട്ടേ, മണികണ്ഠനും ഭാര്യയ്ക്കും എല്ലാവിധ ആശംസകളും അറിയിച്ച് പ്രിയപ്പെട്ടവരും എത്തിയിരിക്കുകയാണ്.
വീണ്ടും സുന്ദരിയായി അനു ഇമ്മാനുവേൽ, വിവാഹത്തിനുള്ള ഒരുക്കമാണോന്ന് ആരാധകരും
കഴിഞ്ഞ വര്‍ഷം ലോക്ഡൗണിനിടയിലാണ് മണികണ്ഠന്‍ ആചാരിയും അഞ്ജലിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. നേരത്തെ ഇഷ്ടത്തിലായിരുന്ന ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിന് ഒരുങ്ങിയെങ്കിലും കൊവിഡ് കാരണം പ്രതിസന്ധിയിലാവുകയായിരുന്നു. ഒടുവില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹം നടത്തി. അതിന് വേണ്ടി കരുതി വെച്ചിരുന്ന പണം മറ്റുള്ളവരെ സഹായിക്കാന്‍ നല്‍കുകയും ചെയ്തിരുന്നു.
കല്യാണം കഴിഞ്ഞ ആദ്യ മാസങ്ങളില്‍ തന്നെ ഭാര്യ ഗര്‍ഭിണിയായിരുന്നു. നിറവയറില്‍ ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് താനൊരു അച്ഛനാവാന്‍ പോവുകയാണെന്ന് മണികണ്ഠന്‍ അറിയിച്ചത്. ഒടുവില്‍ മകന്റെ ജനനത്തിലുള്ള സന്തോഷത്തിലാണ് താരകുടുംബം.


Click it and Unblock the Notifications











