twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    3 വര്‍ഷം 13 സിനിമകള്‍! മണികണ്ഠന് കമ്മട്ടിപ്പാടം നല്‍കിയ ഭാഗ്യമിതാ! രാജീവ് രവിയ്ക്ക് നന്ദിയുമായി താരം

    |

    2016 ല്‍ റിലീസിനെത്തിയ കമ്മട്ടിപ്പാടം ശ്രദ്ധിക്കപ്പെട്ടത് ദുല്‍ഖര്‍ സല്‍മാന്റെ പേരിലാണ്. സിനിമ തിയറ്ററുകളിലേക്ക് എത്തിയതിന് ശേഷം നടന്‍ വിനായകന്റെ പേരിലേക്കും പുതുമുഖം മണികണ്ഠന്റെ പേരിലേക്കും മാറി. അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു ഇരുവരും ചിത്രത്തില്‍ കാഴ്ച വെച്ചിരുന്നത്. കമ്മട്ടിപ്പാടത്തിലൂടെ വിനായകനെ തേടി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. ചിത്രത്തിലൂടെ തന്നെ മികച്ച സഹനടനുള്ള അംഗീകാരം മണികണ്ഠനും ലഭിച്ചു.

    മികച്ച എഡിറ്റര്‍, മികച്ച ആര്‍ട്ട് ഡയറക്ടര്‍ എന്നിങ്ങനെ കേരള ചലച്ചിത്ര പുരസ്‌കാരത്തിലും അല്ലാതെയുമായി നിരവധി അംഗീകാരങ്ങളായിരുന്നു കമ്മട്ടിപ്പാടത്തെ തേടി എത്തിയത്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം റിലീസിനെത്തിയിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. 2016 മേയ് 20 നായിരുന്നു സിനിമയുടെ റിലീസ്. ആ വര്‍ഷത്തെ ഹിറ്റ് സിനിമകളിലൊന്നായിരുന്നു കമ്മട്ടിപ്പാടം. മലയാള സിനിമയില്‍ വേറിട്ടൊരു കഥയും അവതരണവും സമ്മാനിച്ച ചിത്രമായിരുന്നിത്.

     ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ് ഇതാണ്! സിനിമകള്‍ക്ക് പിന്നാലെ ജീവചരിത്രം വരുന്നു! ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ് ഇതാണ്! സിനിമകള്‍ക്ക് പിന്നാലെ ജീവചരിത്രം വരുന്നു!

    manikandan-achari

    കമ്മട്ടിപ്പാടം ഹിറ്റായതോടെ അതില്‍ അഭിനയിച്ച താരങ്ങളുടെ എല്ലാം ജീവിതം മാറി മറിഞ്ഞു. സാധാരണ ചെയ്ത് വന്നിരുന്ന സഹനടന്റെയോ വില്ലന്റെയോ റോളില്‍ നിന്നും നായകനായി മാറിയിരിക്കുകയാണ് വിനായകന്‍. മണികണ്ഠന്‍ ആര്‍ ആചാരിയുടെ കാര്യവും അങ്ങനെ തന്നെ. ഇപ്പോള്‍ മലയാളത്തിലും തമിഴിലുമടക്കം ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുകയാണ് മണികണ്ഠന്‍. കമ്മട്ടിപ്പാടം മൂന്ന് വര്‍ഷം ആഘോഷിക്കുമ്പോള്‍ ആദ്യമായി സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും രാജീവ് രവിയ്ക്കും നന്ദി പറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍.

    മണികണ്ഠന്റെ ഫേസ്ബുക്ക് പേസ്റ്റ് ഇങ്ങനെ..

    രാജീവ് രവി എന്ന സംവിധായകന്‍ എന്നെ കൈപിടിച്ച് സിനിമലോകത്തേക്ക് എത്തിച്ചിട്ടു ഇന്നേക്ക് 3 വര്‍ഷം തികയുന്നു. ഈ കഴിഞ്ഞ 3 വര്‍ഷത്തില്‍ 13 ചിത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചു. കേരളം സംസ്ഥാന അവാര്‍ഡും ഒപ്പം 2 ഫിലിം ഫെയര്‍ അവാര്‍ഡുകളും വാങ്ങാന്‍ സാധിച്ചു. എന്നിലെ നടനെ കണ്ടെത്തി പ്രേക്ഷകരിലേക്ക് എത്തിച്ച രാജീവ് ഏട്ടനും പിന്നെ ഇത്രയും കാലം എന്റെ കൂടെ ഉണ്ടായ പ്രിയ പ്രേക്ഷകര്‍ക്കും ഞാന്‍ നന്ദി പറയുന്നില്ല, നന്ദിയോടെ ജീവിക്കാം.

    English summary
    Manikandan R Achari talks about Kammatipaadam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X