ഇന്റിമേറ്റ് സീനിനിടെ മോശം അനുഭവം, 'ലസ്റ്റ് സ്റ്റോറീസി'നായി സമീപിച്ചപ്പോള്‍ പറഞ്ഞു: മനീഷ കൊയ്‌രാള

ബോളിവുഡിലും തെന്നിന്ത്യയിലുമായി മനീഷ കൊയ്‌രാള നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മനീഷ കൊയ്‌രാളയുടെ ദില്‍സേ, മുതല്‍വന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. ഏറ്റവും അവസാനമായി മനീഷയുടേതായി പുറത്തിറങ്ങിയത് സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത വെബ് സീരീസായ ഹീരാമണ്ഡിയാണ്. ഹീരാമണ്ഡിയില്‍ നടിക്ക് ഒരു ഇന്റിമേറ്റ് സീന്‍ ഉണ്ടായിരുന്നു.

എന്നാല്‍ മനീഷ തനിക്ക് ഇന്റിമേറ്റ് സീനുകള്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടുള്ളതായി നേരത്തെ തന്നെ പറഞ്ഞിരുന്നു. കരണ്‍ ജോഹറിന്റെ ലസ്റ്റ് സ്‌റ്റോറീസില്‍ അഭിനയിക്കുന്ന സമയത്ത് തന്നെ മനീഷ തനിക്ക് ഇന്റിമേറ്റ് സീനുകള്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ട് അറിയിച്ചിരുന്നു.

manisha

ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജി സിനിമയില്‍ ദിബാകര്‍ ബാനര്‍ജി സംവിധാനം ചെയ്ത സിനിമയിലാണ് മനീഷ കൊയ്‌രാള അഭിനയിച്ചത്. എന്നാല്‍ ചിത്രത്തിലെ ഇന്റിമേറ്റ് സീനിനെക്കുറിച്ച് കഥ പറയുമ്പോള്‍ തന്നെ സംവിധായകന്‍ വളരെ തുറന്ന് സംസാരിച്ചതായാണ് മനീഷ കൊയ്‌രാള പറയുന്നത്. താന്‍ നേപ്പാളിലുള്ളപ്പോള്‍ സ്‌കൈപ്പ് വഴിയാണ് കഥ കേള്‍ക്കുന്നത്. അദ്ദേഹത്തിന്റെ തുറന്ന സമീപനവും ആറ്റിറ്റിയൂഡും തന്നില്‍ നല്ല മതിപ്പ് ഉണ്ടാക്കിയെന്നും മനീഷ പറഞ്ഞു.

ഇന്റിമേറ്റ് അല്ലെങ്കില്‍ ഈ പ്രണയ സീനുകള്‍ ചെയ്യുന്നതിന് എപ്പോഴും മടി കാണിച്ചിരുന്നു. ഓണ്‍ സ്‌ക്രീനില്‍ ഇത്തരത്തിലുള്ള സീനുകള്‍ ചെയ്യുമ്പോള്‍ തനിക്ക് ചില മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മനീഷ ഈ സമയം ദിബാകറിനോട് പറഞ്ഞിരുന്നതായും മനീഷ പറഞ്ഞു. നേരത്തെയും മനീഷ തനിക്ക് ഇത്തരം ഓണ്‍സ്‌ക്രീന്‍ ഇന്റിമേറ്റ് സീനുകള്‍ ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് തുറന്ന് സംസാരിച്ചിരുന്നു.

ലസ്റ്റ് സ്‌റ്റോറീസിലെ കാരക്ടറിനെക്കുറിച്ച് നേരത്തെയും മനീഷ കൊയ്‌രാള സംസാരിച്ചിരുന്നു. ഇത്തരം സീനുകള്‍ തനിക്ക് ബുദ്ധിമുട്ടാണെന്നും താന്‍ അതിന് ഫിറ്റ് ആണോ എന്ന് തനിക്ക് അറിയില്ലെന്നുമായിരുന്നു നടി അന്ന് പറഞ്ഞത്. ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അന്ന് നടി ഇക്കാര്യം പറഞ്ഞത്.

ദിബാകറിന് വേണ്ടത് ഒരു ബോള്‍ഡ് ആയിട്ടുള്ള നടിയെ ആണെന്നും താന്‍ അത്തരത്തില്‍ ഒരാളല്ലെന്നുമാണ് പറഞ്ഞത്. എന്നാല്‍ അദ്ദേഹം വളരെ വിവേകത്തോടെ തന്നെ ആ കഥാപാത്രത്തെ ചിത്രീകരിച്ചു. വളരെ ശ്രദ്ധിച്ചാണ് അദ്ദേഹം ആ ചുവട് വെച്ചതെന്നും മനീഷ പഴയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

manisha

ഹീരാമണ്ഡി: ദ ഡയമണ്ട് ബസാര്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ആദ്യത്തെ ഒടിടി സംരംഭമാണ്. മനീഷ കൊയ്‌രാള, അദിതി റാവു ഹൈദരി, റിച്ച ഛദ്ദ, സഞ്ജദ ഷെയ്ഖ്, ഷാര്‍മിന്‍ സെ്ഹഗാള്‍, ഫര്‍ദന്‍ ഖാന്‍ എന്നിവരാണ് അഭിനയിക്കുന്നത്. ഹീരാമണ്ടിയിലെ വേശ്യാലയത്തിന്റെ ഉടമയുടെ വേഷത്തിലാണ് മനീഷ എത്തുന്നത്.

ഹീരാമണ്ടിയിലെ വജ്രവ്യാപാര മേഖലയിലെ കച്ചവടക്കാരുമായി ബന്ധപ്പെട്ടുകൊണ്ടാണ് കഥ. ഗംഗുഭായ് കത്തിയവാഡിയാണ് സഞ്ജയ് ലീല ബന്‍സാലി അവസാനമായി സംവിധാനം ചെയ്ത ചിത്രം. ഏറെ പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിന് ശേഷമാണ് സഞ്ജയ് ലീല ബന്‍സാലി ഒടിടിയിലെ സീരീസിലേക്ക് കടന്നത്.

More from Filmibeat

Read more about: manisha koirala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X