twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താൻ നിർമ്മിച്ച പൃഥ്വിരാജ് ചിത്രം പരാജയപ്പെടാൻ കാരണം മമ്മൂട്ടി സിനിമ,വെളിപ്പെടുത്തി മണിയന്‍പിള്ള രാജു

    |

    പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ എന്നതിൽ ഉപരി മലയാളത്തിലെ പ്രമുഖ നിർമ്മാതാവ് കൂടിയാണ് അദ്ദേഹം.മണിയൻ പിള്ള രാജു നിർമ്മിച്ച പല ചിത്രങ്ങളും ബോക്സോഫീസിൽ വൻ വിജയം നേടിയിട്ടുണ്ട്. 1985 ൽ ഹലോ മൈ ഡിയർ റോങ് നമ്പർ എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി നിർമ്മാതാവിന്റെ കുപ്പായം ധരിക്കുന്നത്. പിന്നീട് വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, എന്നിങ്ങനെ നിരവധി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. രജിഷ വിജയൻ, സുരാജ് വെഞ്ഞാറൻ മൂട് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഫൈനൽസാണ് ഏറ്റവും ഒടുവിൽ നിർമ്മിച്ച ചിത്രം.

    mammootty-maniyanpillaraju

    മണിയൻ പിള്ള രാജു നിർമ്മിച്ച ഒരു മനോഹര ചിത്രമായിരുന്നു അനന്തഭഭ്രം. പൃഥ്വിരാജ്, കാവ്യ മാധവൻ എന്നിവർ പ്രധാന കഥപാത്രങ്ങളാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. മനോഹരമായ കാഴ്ച പ്രേക്ഷകർ സമ്മാനിച്ച ഒരു സന്തോഷ് ശുവൻ ചിത്രമായിരുന്നു അനന്തഭഭ്രം. വലിയ പ്രതീക്ഷയോടെയായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ചുളള മണിയൻ പിള്ളയുടെ വാക്കുകൾ വൈറലാകുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനന്തഭഭ്രത്തെ കുറിച്ചുണ്ടായിരുന്നു പ്രതീക്ഷയെ കുറിച്ച് നടൻ പങ്കുവെച്ചത്.

    Recommended Video

    Megastar Mammootty Clicks A Still Of Maryam Ameerah Salmaan | FilmiBeat Malayalam

     അനന്ദഭഭ്രം

    തന്റെ മികച്ച ചിത്രമായ അനന്ദഭഭ്രം പരാജയപ്പെടാനുളള കാരണം മമ്മൂട്ടിയുടെ സിനിമയാണെന്ന് മണിയന്‍പിള്ള രാജു. താൻ നിർമ്മിച്ച ചിത്രങ്ങളുട‍െ ഓർമ പങ്കുവയ്ക്കവെയാണ് അനന്തഭഭ്രം പരാജയപ്പെടാനുളള കാരണം താരം വ്യക്തമാക്കിയത്. സന്തോഷ്‌ ശിവന്‍ സംവിധാനം ചെയ്തു പൃഥ്വിരാജ് നായകനായ 'അനന്തഭദ്രം' എന്ന സിനിമയുടെ ബോക്സ് ഓഫീസ് വിജയത്തിന്റെ വിധി ഇല്ലാതാക്കിയത് മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് സിനിമയായ 'രാജമാണിക്യം' ആണെന്നായിരുന്നു മണിയന്‍പിള്ള രാജുവിന്റെ തുറന്നു പറച്ചില്‍. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...

    രാജമാണിക്യം

    "ഞാന്‍ ചെയ്ത ഒരു നല്ല സിനിമയാണ് 'അനന്തഭദ്രം'. ആ സിനിമയ്ക്ക് അന്ന് ഓപ്പോസിറ്റ് നിന്നത് 'രാജമാണിക്യം' എന്ന സിനിമയായിരുന്നു. 'രാജമാണിക്യം' എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ട ഒരു കോമഡി ചിത്രമായിരുന്നു. അതിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. 'അനന്തഭദ്രം' എവിടെ പോയാലും 'രാജമാണിക്യം' കൂടെയുണ്ടാകും. അത് കൊണ്ട് തന്നെ ബോക്സ് ഓഫീസ് കളക്ഷനൊക്കെ രാജമാണിക്യം തൂത്തുവാരി കൊണ്ട് പോയി. എന്നാലും എനിക്ക് 'അനന്തഭദ്രം' വലിയ നഷ്ടമില്ലാതെ പോയി ആറോളം അവാര്‍ഡുകളും ആ സിനിമ എനിക്ക് നേടി തന്നു". മണിയന്‍പിള്ള രാജു പറഞ്ഞു.

    മികച്ച ചിത്രം

    പ്രമുഖ ഛായാഗ്രാഹകൻ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് അനന്ദഭഭ്രം. 2005 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മനോജ് കെ. ജയൻ, പൃഥ്വിരാജ്, കലാഭവൻ മണി, കാവ്യാ മാധവൻ, നെടുമുടി വേണു, കൊച്ചിൻ ഹനീഫ, മണിയൻപിള്ള രാജു, റിയ സെൻ തുടങ്ങിയ വൻ താരനിരയായിരുന്നു അണിനിരന്നത്. സിനിമ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം.ജി. രാധാകൃഷ്ണനാണ് സംഗീതം നൽകിയത്. സന്തോഷ് ശിവൻ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിച്ചത്,

    Read more about: maniyanpilla raju mammootty
    English summary
    Maniyanpilla Raju About Prithviraj movie Ananthabhadram Failure due to Mammootty Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X