ആ വലിയ നടിയെ കുനിച്ച് നിർത്തി ഇടിച്ച സംവിധായകനായ ഭർത്താവ്; തിക്താനുഭവങ്ങളുണ്ട്: മണിയൻപിള്ള രാജു
അഭിനയ രംഗത്തും നിർമാണ രംഗത്തും വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള മണിയൻ പിള്ള രാജു ഇന്നും മലയാള സിനിമാ ലോകത്ത് ശ്രദ്ധേയ സാന്നിധ്യമാണ്. അടുത്തിടെ റിലീസ് ചെയ്ത തുടരും എന്ന സിനിമയിൽ ശ്രദ്ധേയ വേഷമാണ് നടൻ ചെയ്തത്. ഇന്ന് ബഹുമാന്യ സ്ഥാനം സിനിമാ ലോകത്തുള്ള മണിയൻ പിള്ള രാജുവിന് കരിയറിലെ തുടക്ക കാലത്ത് അവസരങ്ങൾ തേടി അലയേണ്ടി വന്നിട്ടുണ്ട്. അക്കാലത്തുണ്ടായ അപമാനങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നടൻ. രേഖ മേനോനുമായുള്ള അഭിമുഖത്തിലാണ് മണിയൻ പിള്ള രാജു മനസ് തുറന്നത്.
എബി രാജ സാറുടെ വീട്ടിൽ പോയി. എഎസ്എ സ്വാമി എന്ന ഡയരക്ടർ എംജിആറിനെയും ശിവാജി ഗണേശൻ സാറിനെയും വെച്ച് പടമെടുത്ത ആളാണ്. അങ്ങേരുടെ ഏഴാമത്തെ അസിസ്റ്റന്റായിരുന്നു എബി രാജ സർ. ഈ കത്തുമായി വരുന്ന സുധീഷ് കുമാർ ( മണിയൻപിള്ള രാജു) ഇവിടത്തെ ഏറ്റവും നല്ല സ്റ്റുഡന്റ് ആണ്, ബെസ്റ്റ് ആക്ടർ ആണ് കൺസിഡർ ചെയ്യണം എന്ന് പറഞ്ഞ് കത്ത് എനിക്ക് തന്നിരുന്നു.

എബി രാജ സാറുടെ വീട്ടിൽ പോയപ്പോൾ പെറ്റിക്കോട്ട് മാത്രമിട്ടൊരു പെൺകുട്ടി നിൽക്കുന്നു. എന്നെ കുട്ടി അകത്തേക്ക് വിളിച്ചു. ഹാളിലേക്ക് വന്നു. ദാ എന്ന് ചൂണ്ടിക്കാണിച്ചു. കർട്ടൺ കാണുന്നുണ്ട്. കർട്ടൺ മാറ്റി സർ എന്ന് ചോദിച്ചു. ആരാ ഇത് എന്ന് സർ ചോദിച്ചു. അഭിനയിക്കാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ പുറത്ത് നിൽക്കെടോ ബെഡ് റൂമിനകത്താണോ വന്നത് എന്ന് ചോദിച്ചു. മോൾ വിളിച്ചതാണെന്ന് പറഞ്ഞപ്പോൾ കൊച്ച് പിള്ളേർ പറഞ്ഞാൽ ഇയാൾ അത് കേൾക്കുകയാണോ എന്ന്.
ഞാൻ പെട്ടെന്ന് അപ്സെറ്റാവുകയും കണ്ണ് നിറയുകയും ചെയ്തു. പുള്ളിയുടെ അളിയനെ എനിക്കറിയാം. എന്താ വല്ലാതിരിക്കുന്നതെന്ന് ചോദിച്ചു. ഈ കത്ത് കൊടുക്കാൻ വന്നതാണ്, മോൾ വിളിച്ചത് കൊണ്ട് അകത്ത് പോയി ചീത്ത കേട്ടു എന്റെ തെറ്റാണ് എന്ന് പറഞ്ഞു. ഒപു മിനുട്ട് സുധീറേ എന്ന് പറഞ്ഞ് അയാൾ കത്തും കൊണ്ട് അകത്ത് പോയി.

അങ്ങേര് വായിച്ചിട്ട് ഇറങ്ങി വന്നു. എഎസ്എ സ്വാമി പറഞ്ഞിട്ട് വന്നതാണല്ലേ, എന്റെ ഗുരുവാണ്, എന്റെ ദെെവമാണ്, വീട്ടിൽ അകത്ത് കയറി വന്നത് കൊണ്ട് ഞാൻ പറഞ്ഞെന്നേയുള്ളൂ എന്ന് അദ്ദേഹം. നല്ല സമയത്താണ് വന്നത്, സീമന്തപുത്രൻ എന്ന പടം തുടങ്ങുന്നുണ്ട്. അതിലൊരു വേഷമുണ്ട് സേലത്ത് വെച്ചാണ് ഷൂട്ടിംഗ്, താമസിക്കുന്ന ഹോട്ടൽ നമ്പർ കൊടുക്കാനും പറഞ്ഞു. അന്നത്തെ ആ കുട്ടിയായിരുന്നു പിന്നീട് വലിയ നടിയായ ശരണ്യയെന്നും മണിയൻപിള്ള രാജു ഓർത്തു.
മറ്റൊരു സംഭവവും മണിയൻപിള്ള രാജു ഓർത്തെടുത്തു. സംവിധായകന്റെ പേര് പറയുന്നില്ല. മലയാളത്തിലെ വലിയ നടിയെയാണ് കല്യാണം കഴിച്ചത്. രണ്ടാമത്തെ നിലയിൽ ഞാൻ കയറി ചെന്നു. വാതിൽ ചാരിയിട്ടുണ്ട്. ബെല്ലടിച്ചിട്ട് കേൾക്കുന്നില്ല. വാതിൽ തള്ളിത്തുറന്നപ്പോൾ കാണുന്നത് ആ സ്ത്രീയെ അയാൾ കുനിച്ച് നിർത്തി ഇടിക്കുന്നതാണ്. തിരിച്ച് പോകാൻ നേരത്ത് ഡോറിന്റെ ശബ്ദം കേട്ടു. തിരിഞ്ഞ് നോക്കി ആരാണെന്ന് തോന്നിച്ചു. പുതിയ പടത്തിൽ അവസരത്തിന് വന്നതാണെന്ന് പറഞ്ഞപ്പോൾ പുതിയ പടത്തിന്റെ വർക്ക് കഴിഞ്ഞതാണെന്ന് പറഞ്ഞു. ഇങ്ങനെയുള്ള തിക്താനുഭവങ്ങൾ അവസരങ്ങൾ തേടി നടന്ന കാലത്ത് തനിക്കുണ്ടായിട്ടുണ്ടെന്നും മണിയൻപിള്ള രാജു ഓർത്തു.


Click it and Unblock the Notifications











