twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മകളെ വിവാഹം ചെയ്തു തരില്ലെന്ന് പറഞ്ഞു, കാരണം മോഹൻലാൽ, ആ സംഭവം വെളിപ്പെടുത്തി മണിയൻപിള്ള രാജു

    |

    1981 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് മണിയൻ പിള്ള രാജു.1975-ൽ പുറത്തിറങ്ങിയ ശ്രീകുമാരൻ തമ്പിയുടെ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെയാണ് നടൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയതെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിലൂടെയാണ്. ഈ സിനിമയോട് കൂടി സുധീർ കുമാർ എന്ന പേര് മണിയൻ പിള്ള രാജുവായി മാറുകയായിരുന്നു. ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട മണിയൻ പിള്ള രാജു ആണ് ആദ്ദേഹം.

    സുധീർ കുമാർ എന്ന പേരിൽ നിന്ന് മണിയൻ പിള്ള രാജുവിലേയ്ക്കുള്ള മാറ്റത്തെ കുറിച്ച് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സുധീർ കുമാർ എന്ന് ഇപ്പോൾ ആരും വിളിക്കാറില്ലെന്നാണ് നടൻ പറയുന്നത്. അങ്ങനെ ആരെങ്കിലും വിളിച്ചാൽ തിരിഞ്ഞു നോക്കാറുണ്ടെന്നും താരം പറയുന്നു.

    സിദ്ധുവിന് താങ്ങായി പ്രതീഷ്, അച്ഛനോട് ബുദ്ധിമുട്ട് പറഞ്ഞ് അനിരുദ്ധ്, കുടുംബവിളക്ക് മറ്റൊരു ഘട്ടത്തിൽസിദ്ധുവിന് താങ്ങായി പ്രതീഷ്, അച്ഛനോട് ബുദ്ധിമുട്ട് പറഞ്ഞ് അനിരുദ്ധ്, കുടുംബവിളക്ക് മറ്റൊരു ഘട്ടത്തിൽ

    ദൈവം അനുഗ്രഹിച്ച് ഭൂമിയിലേക്കയച്ചവരാണ് നിങ്ങൾ, സ്റ്റാർമാജിക് താരങ്ങളെ കുറിച്ച് ആരാധകൻദൈവം അനുഗ്രഹിച്ച് ഭൂമിയിലേക്കയച്ചവരാണ് നിങ്ങൾ, സ്റ്റാർമാജിക് താരങ്ങളെ കുറിച്ച് ആരാധകൻ

     പേര്  മാറ്റൽ

    തനിക്ക് പേര് മാറ്റേണ്ടി വന്നില്ലെന്നും മണിയൻപിള്ള അഥവ മണിയ പിളള സിനിമയിൽ അഭിനയിച്ചതോടെ ഓട്ടോമാറ്റിക് ആയി പേര് മാറുകയായിരുന്നു എന്നും താരം പറയുന്നു. വീട്ടിൽ വിളിക്കുന്നത് രാജു എന്നാണ്. അതിനോടൊപ്പം മണിയൻ പിള്ള ചേർന്ന് വരുകയായിരുന്നു. ഇപ്പോള്‍ സുധീര്‍ കുമാര്‍ എന്ന പേരുള്ളത് പാസ്പോര്‍ട്ടിലും ബാങ്ക് അക്കൗണ്ടിലും ആധാ ര്‍കാര്‍ഡിലൊക്കെയാണെന്നും നടൻ പറഞ്ഞിരുന്നു കൂടാത സുധീര്‍ കുമാര്‍ എന്ന പേരില്‍ രക്ഷപ്പെടില്ലെന്ന് നടൻ ബഹദൂർ പറഞ്ഞതിനെ കുറിച്ചും ആ അഭിമുഖത്തിൽ താരം പറയുന്നുണ്ട്.

    കല്യാണം

    ഇപ്പോഴിത തന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ഒരു രസകരമായ സംഭവം വെളിപ്പെടുത്തുകയാണ് താരം. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഭാര്യപിതാവ് തനിക്ക് പെണ്ണ് താരൻ ആദ്യം വിസമ്മതിച്ചുവെന്നാണ് നടൻ പറയുന്നത്. കാര്യം മോഹൻലാൽ ആയിരുന്നു, വിവാഹം ആലോചിച്ച് വീട്ടിൽ ചെന്നപ്പോൾ മോഹന്‍ലാലിനെ തൂക്കി കൊല്ലാന്‍ പറഞ്ഞ തനിക്ക് പെണ്ണ് തരില്ല എന്നാണ് ഇന്ദിരയുടെ അച്ഛൻ പറഞ്ഞത്. നടൻ പറയുന്നത്. മണിയൻ പിള്ള രാജുവിന്റെ വാക്കുകൾ ഇങ്ങനെ...

    വിവാഹത്തിന് സമ്മതിച്ചില്ല

    ''മണി എന്ന എന്റെ കൂട്ടുകാരനൊപ്പം പോയപ്പോള്‍, കൊല്ലത്ത് അയാളുടെ അച്ഛന്റെ വീട്ടില്‍ ഇറങ്ങി. അപ്പോള്‍ ഞാന്‍ നോക്കുമ്പോള്‍ വയലറ്റ് ബ്ലൗസും പാവാടയുമിട്ട് ഒരു പെണ്‍കുട്ടി പോകുന്നു. മണി കൊള്ളാല്ലോ, നന്നായിരിക്കുന്നു എന്ന് ഞാന്‍ പറഞ്ഞു. അച്ഛന്‍ പറഞ്ഞു, സിനിമാക്കാര്‍ക്ക് ഒന്നും കൊടുക്കില്ല. വര്‍ഷങ്ങള്‍ ശേഷം ജനിച്ച ആകെയുള്ള മകളാണ്. അവളെ സിനിമാക്കാരന് കെട്ടിച്ചു കൊടുത്താല്‍ എനിക്ക് കുടുംബത്ത് നില്‍ക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു.

    മോഹൻലാൽ

    അങ്ങനെയിരിക്കുമ്പോള്‍ അറിയാത്ത വീഥികള്‍ എന്ന എന്റെ പടം അവിടെ വന്നു. കെ സേതുമാധവന്‍ സാര്‍ സംവിധാനം ചെയ്തതാണ്. അതില്‍ മധു സാറ് ജഡ്ജി, മകനായിട്ട് ഞാന്‍. ഡ്രൈവര്‍ ആയി മോഹന്‍ലാലും പിന്നെ സുകുമാരി ചേച്ചിയുമുണ്ട്. അടുത്ത വീട്ടിലെ സവിത എന്ന പെണ്ണിനെ ഞാന്‍ കേറിപിടിക്കുമ്പോള്‍ മോഹന്‍ലാല്‍ വരുന്നുണ്ട്. അവിടുത്തെ അടിക്കിടയില്‍ സവിത മരിക്കുകയും, ആ കൊലക്കുറ്റം മോഹന്‍ലാലിന്റെ പേരിലുമായി.

    Recommended Video

    പണത്തിനോട് ഇത്ര ആർത്തിയാണേൽ വേറെ പണി നോക്ക്'; ആന്റണി പെരുമ്പാവൂരിന് പൊങ്കാല
    കാരണം സിനിമ

    എന്നെ രക്ഷിക്കാന്‍ വേണ്ടി മോഹന്‍ലാല്‍ അത് സ്വയം ഏറ്റെടുക്കുകയായിരുന്നു. എന്നെ രക്ഷിക്കുകയും മോഹന്‍ലാലിനെ തൂക്കി കൊല്ലുകയും ചെയ്യുന്നുണ്ട്. ഞാന്‍ പിന്നെ വെള്ളമടിച്ച് അത് ചെയ്തത് താനാണെന്ന് പറയുന്നുണ്ട്. ഇത് കണ്ടിട്ട് ഇന്ദിരയുടെ അച്ഛന്‍ 'ഇവനാണോ കെട്ടാന്‍ പോകുന്നത്, ഒന്നും ചെയ്യാത്ത മോഹന്‍ലാലിനെ തൂക്കി കൊല്ലാന്‍ പറഞ്ഞിട്ട് ഇവന്‍ ഇവിടെ കല്യാണം ആലോചിച്ച് വന്നേക്കുന്നു' എന്ന്. പിന്നെ കുറേ ദിവസം കഴിഞ്ഞ് അവരുടെ വല്യച്ഛന്റെ മകന്‍ ചെന്നിട്ട്, അങ്ങനെയല്ല രാജു നല്ല പയ്യനാണ് എന്നൊക്കെ പറഞ്ഞു. എന്തോ ഭാഗ്യത്തിന് ഇന്ദിരയെ വിവാഹം കഴിക്കാനായി'' എന്നാണ് നടൻ പറയുന്നത്.

    Read more about: maniyanpilla raju mohanlal
    English summary
    Maniyanpilla Raju opens Up about Funny Incident With Father In Law,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X