മക്കൾ വളരുന്നത് മോഹൻലാൽ കണ്ടിട്ടില്ല, അങ്ങനെയായിരുന്നു, മമ്മൂട്ടി രാത്രി വീട്ടിലെത്തും: മണിയൻപിള്ള രാജു
രണ്ട് പ്രകൃതക്കാരാണ് സൂപ്പർതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും. തുറന്നടിച്ച് സംസാരിക്കുന്നയാളാണ് മമ്മൂട്ടിയെങ്കിൽ മോഹൻലാൽ ദേഷ്യം നിയന്ത്രിക്കുന്നയാളാണ്. അതേസമയം അടുത്തിടപഴകിയ സഹപ്രവർത്തകരിൽ കൂടുതൽ പേരും പ്രശംസിച്ചിട്ടുള്ളത് മമ്മൂട്ടിയെയാണ്. കരിയറിനൊപ്പം കുടുംബത്തിനൊപ്പമുള്ള സമയത്തിനും മമ്മൂട്ടി വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. രണ്ട് പേരും കരിയറിൽ ഇന്നത്തെ നിലയിലേക്ക് ഉയരാൻ ഏറെ ത്യജിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് നടൻ മണിയൻപിള്ള രാജു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മോഹൻലാൽ സിനിമാ രംഗത്തേക്ക് പൂർണ ശ്രദ്ധ നൽകിയപ്പോൾ കുടുംബത്തിനൊപ്പമുള്ള സമയം പോലും ലഭിച്ചിരുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. അതേസമയംമമ്മൂട്ടി മക്കൾക്കൊപ്പമുള്ള സമയം നഷ്ടപ്പെടുത്തിയില്ലെന്ന് മണിയൻപിള്ള രാജു പറയുന്നു. ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിലാണ് പരാമർശം.
മമ്മൂട്ടി ഷൂട്ടിംഗ് കഴിഞ്ഞാൽ ഉടനെ വീട്ടിൽ പോകും. അല്ലെങ്കിൽ രാത്രി പത്ത് മണിയാകുമ്പോൾ വീട്ടിൽ പോകും. മോഹൻലാൽ തുടരെ സിനിമകൾ ചെയ്യും. ഒരു പടം രാത്രി 12 മണിക്ക് തീർന്നാൽ രാവിലെ ആറ് മണിക്ക് വേറെ പടം തുടങ്ങും. രണ്ട് കുട്ടികളും ബോർഡിംഗിൽ പഠിക്കുന്നതിനാൽ മക്കളുടെ കെെ വളരുന്നതും കാല് വളരുന്നതുമൊന്നും പുള്ളി കണ്ടിട്ടില്ല. പുള്ളി ആ സമയത്ത് സെറ്റിലാണ്. പുള്ളി വളർന്ന് ഒരു പൊസിഷനിലേക്ക് എത്തിയപ്പോഴേക്കും അവർ വെളിരാജ്യങ്ങളിൽ പഠിക്കാൻ പോയി.

പക്ഷെ മമ്മൂട്ടി അങ്ങനെയല്ല. എല്ലാ ദിവസവും പിള്ളേരുടെ അടുത്ത് പോകും. മോഹൻലാൽ കുടുംബമെന്ന ചിന്ത മാറ്റി വെച്ച് സിനിമയ്ക്ക് വേണ്ടി നിൽക്കുമെന്നും മണിയൻപിള്ള രാജു പറഞ്ഞു. സിനിമ ക്ഷീണിപ്പിക്കുന്ന ജോലിയാണ്. തുടരും സിനിമയിൽ ഞാനൊക്കെ രണ്ടോ മൂന്നോ ദിവസം വെളുപ്പിന് ആറ് മണി വരെ നിന്നിട്ടുണ്ട്. മോഹൻലാൽ ഷൂട്ടിന് 70 ദിവസം പറഞ്ഞ് 100 ദിവസം ആയപ്പോഴും എത്രയോ ദിവസങ്ങളിൽ വെളുപ്പിന് ആറ് മണിക്ക് വന്ന് ഫെെറ്റ് സീനെടുത്ത് പോകും.
സിനിമാ രംഗത്ത് ലോബികളില്ലെന്നും മണിയൻപിള്ള രാജു പറയുന്നുണ്ട്. മോഹൻലാലും ഞാനും ഒരു പടത്തിൽ അഭിനയിച്ചിട്ട് പത്ത് കാെല്ലമായി. ഇപ്പോഴാണ് തുടരും ചെയ്യുന്നത്. തിരുവനന്തപുരം ലോബിയാണെങ്കിൽ എന്നെ സിനിമയിലിടാൻ പുള്ളി പറയാത്തതെന്താണ്. മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ചെയ്തിട്ട് മൂന്ന് നാല് കൊല്ലമായി. എന്നും വിളിക്കുന്ന ഫ്രണ്ടാണ്.

ലോബിയിംഗ് എന്ന സംഭവമില്ല. മാർക്കറ്റുള്ളവനെ വിളിക്കും. പക്ഷെ മട്ടാഞ്ചേരി ഗ്രൂപ്പുണ്ടെന്ന് ചിലരൊക്കെ പറയുന്നുണ്ട്. അത് സുഹൃത്തുക്കളെല്ലാം ഒന്നിച്ച് താമസിക്കുന്നതായിരിക്കും. കഥയെഴുതുന്നവരും ക്യാമറാമാൻമാരും ആക്ടേർസുമെല്ലാം. ജാതിയുടെ കാര്യം എല്ലാവരും പറയും. എംടി വാസുദേവൻ നായരാണ് മമ്മൂട്ടിയെ കൊണ്ട് വന്നത്. ഫാസിലാണ് മോഹൻലാലിനെ കൊണ്ട് വന്നത്. അതിൽ തന്നെ അത് പൊളിഞ്ഞില്ലേ. ജാതിയും മതവുമൊന്നും പ്രശ്നമല്ല. കഴിവുള്ളവരെ വിളിക്കും. തീരെ ശല്യമാകുന്നവരെ പുറന്തള്ളുമെന്നും മണിയൻപിള്ള രാജു അഭിപ്രായപ്പെട്ടു.
അഭിമുഖത്തിൽ തനിക്ക് കാൻസർ ബാധിച്ചതിനെക്കുറിച്ചും മണിയൻപിള്ള രാജു സംസാരിക്കുന്നുണ്ട്. ചെവി വേദനയായിരുന്നു തുടക്കം. എംആർഐ സ്കാനിൽ കാൻസറാണെന്ന് സ്ഥിരീകരിച്ചു. 20 മുപ്പത് റേഡിയേഷനും അഞ്ച് കീമോയുംചെയ്തു. അതോടെ മാറി. പിന്നെ മരുന്നൊന്നുമില്ല. കാൻസറാണെന്ന് കരുതി പേടിച്ച് പിന്മാറിയിട്ട് കാര്യമില്ല. പൊരുതണം. താൻ ആരോടും അസുഖ വിവരം മറച്ച് വെച്ചിട്ടില്ല.
ശരീരം ക്ഷീണച്ചിതിന് കാരണം ഷുഗറാണോ എന്ന് ചോദിച്ചയാളോട് കാൻസറാണെന്ന് പറഞ്ഞു. ഇതൊന്നും മറച്ച് വെക്കേണ്ടതില്ല. ഇന്ന് എല്ലാ വിധ നൂതന ചികിത്സകളും മരുന്നുകളുമുണ്ടെന്നും മണിയൻപിള്ള രാജു ചൂണ്ടിക്കാട്ടി. സിനിമാ രംഗത്ത് നിന്നും വിളിച്ച് തനിക്ക് ധെെര്യം തന്നവരെക്കുറിച്ചും മണിയൻപിള്ള രാജു സംസാരിച്ചു. നീ പൊരുതണം എന്ന് മമ്മൂട്ടി എന്നോട് പറഞ്ഞു. അങ്ങേർക്ക് അസുഖം വന്നപ്പോഴും ഞാൻ വിളിച്ചു. എന്നോട് പറഞ്ഞത് നിങ്ങളോടും പറയുന്നു, ഫെെറ്റ് ചെയ്യണമെന്ന് പറഞ്ഞെന്നും മണിയൻ പിള്ള രാജു വ്യക്തമാക്കി.


Click it and Unblock the Notifications











