പറഞ്ഞത് കേള്‍ക്കാത്തത് കൊണ്ട് മോഹന്‍ലാലിന് ആദ്യമായി വഴക്ക് കേട്ടത്; സ്ഫടികം ലൊക്കേഷന്‍ കഥ പറഞ്ഞ് താരം

മലയാള സിനിമയിലെ ഏറ്റവും മികവുറ്റ സിനിമകള്‍ എടുത്താല്‍ അതിലൊന്ന് സ്ഫടികം ആയിരിക്കും. തിയറ്ററുകളിലും ബോക്‌സോഫീസിലുമെല്ലാം ഗംഭീര പ്രകടനം കാഴ്ച വെച്ച സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു. ഭദ്രന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സിനിമ റിലീസ് ചെയ്തിട്ട് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുകളിലായി. ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ച് പില്‍ക്കാലത്ത് സിനിമയുടെ പേരില്‍ തന്നെ അറിയപ്പെടുന്ന നടനാണ് സ്ഫടികം ജോര്‍ജ്.

വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ സ്ഫടികം ജോര്‍ജും നടന്‍ മണിയന്‍പിള്ള രാജുവും സിനിമയെ കുറിച്ചുള്ള പഴയ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണിപ്പോള്‍. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു താരങ്ങള്‍ സ്ഫിടകത്തെ കുറിച്ച് പറഞ്ഞത്. അന്ന് സെറ്റിലുണ്ടായ പല രസകരമായ സംഭവങ്ങളെ കുറിച്ചും അപകടങ്ങളെ പറ്റിയുമൊക്കെ താരങ്ങള്‍ സംസാരിച്ചിരുന്നു. അതിലൊന്ന് ത്യാഗരാജന്‍ മാസ്റ്റര്‍ മോഹന്‍ലാലിനെ ആദ്യമായി വഴക്ക് പറഞ്ഞ സംഭവമാണ്. മണിയന്‍പിള്ള രാജുവാണ് ഇത് ഓര്‍മ്മിച്ച് പറഞ്ഞത്.

maniyanpilla-raju

'സ്ഫടികത്തിലെ ഒരു പ്രധാനപ്പെട്ട രംഗത്തെ കുറിച്ചാണ് മണിയന്‍പിള്ള രാജു പറഞ്ഞത്. 'ചങ്ങനാശേരി മാര്‍ക്കറ്റില്‍ മോഹന്‍ലാല്‍ ജീപ്പ് ഓടിച്ചു കൊണ്ടു വരുന്നു. ഓടി കൊണ്ടിരുന്ന ജീപ്പില്‍ നിന്നും മോഹന്‍ലാല്‍ ചാടുന്നു. ആ പൊലീസുകാരനെയും കൊണ്ട് ജീപ്പ് വെള്ളത്തില്‍ പോയി വീഴുന്നതും ആണ് സീന്‍. അതിനു വേണ്ടിയുള്ള ക്രമീകരണങ്ങള്‍ ഒക്കെ ചെയ്തിട്ടുണ്ട്. വീഴുമ്പോള്‍ ഒന്നും പറ്റാതെ ഇരിക്കാന്‍ സൈഡില്‍ വൈക്കോല്‍ ഒക്കെ ഇട്ടിട്ടുമുണ്ട്. അങ്ങനെ ജീപ്പ് വരുമ്പോള്‍ മോഹന്‍ലാല്‍ ചാടണം.

സ്റ്റണ്ട് മാസ്റ്റര്‍ ആയ ത്യാഗരാജന്‍ മാസ്റ്റര്‍ എല്ലാം തയ്യാറാക്കി നില്‍ക്കുകയാണ്. ഇങ്ങനെയുള്ള സീന്‍ ചെയ്യുമ്പോള്‍ പവറുള്ള പെട്രോള്‍ ജീപ്പ് കൊണ്ടു വരണം. പക്ഷേ അന്ന് എവിടുന്നോ കൊണ്ടു വന്നത് ഡീസല്‍ ജീപ്പ് ആയിരുന്നു. എന്തായാലും ആക്ഷന്‍ പറഞ്ഞ് കഴിഞ്ഞാല്‍ മോഹന്‍ലാല്‍ ചാടണം. എന്നാല്‍ ജീപ്പ് കുറേ ഉയരത്തില്‍ പൊങ്ങിയതിന് ശേഷമാണ് മോഹന്‍ലാല്‍ ചാടിയത്. ആ സീന്‍ ഭയങ്കര ഭംഗി ആയിരുന്നെങ്കിലും അതീവ റിസ്‌ക് ആയിരുന്നു. പക്ഷേ ത്യാഗരാജന്‍ മാസ്റ്റര്‍ ആദ്യമായിട്ട് മോഹന്‍ലാലിനോട് ദേഷ്യപെട്ടത് അന്നായിരുന്നു.

നിന്നെ പോലുള്ളവരുടെ ഉയിര് പോയിരുന്നെങ്കില്‍ ഞാന്‍ എന്ത് ചെയ്യുമായിരുന്നു. ഫൈറ്റേഴ്‌സ് പോലും ഇത്രയും റിസ്‌ക് ചെയ്യുകയില്ല. ജീപ്പിന്റെ ടയറ് പാലത്തിലേക്ക് കയറുമ്പോള്‍ തന്നെ ചാടണം എന്ന് പറഞ്ഞിരുന്നത് അല്ലേ, പക്ഷേ ജീപ്പ് വെള്ളത്തിലേക്ക് വീഴുന്നതിന് തൊട്ട് മുന്‍പാണ് മോഹന്‍ലാല്‍ ചാടുന്നത്. ഇതൊക്കെ നേരത്തെ താന്‍ പറഞ്ഞിരുന്നത് അല്ലേ എന്നൊക്കെയാണ് മാസ്റ്റര്‍ മോഹന്‍ലാലിനോട് ചോദിച്ചതെന്ന് മണിയന്‍പിള്ളരാജു വ്യക്തമാക്കുന്നു. ഇപ്പോള്‍ അന്നത്തേത് പോലെ അല്ലെങ്കിലും കാര്യങ്ങള്‍ക്കൊക്കെ മാറ്റം വന്നു. എത്ര വേണമെങ്കിലും ഉയരത്തില്‍ പോവാനും ചാടനുമൊക്കെ പറ്റുമെന്നും താരം പറയുന്നു.

More from Filmibeat

Read more about: spadikam സ്ഫടികം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X