ആ മമ്മൂട്ടി ചിത്രത്തിന്റെ ബാധ്യത തീർക്കാൻ ഭാര്യയുടെ സ്വര്‍ണം വിറ്റു, വെളിപ്പെടുത്തി മണിയന്‍പിള്ള
മികച്ച നടൻ എന്നതിൽ ഉപരി മികച്ച നിർമ്മാതാവ് കൂടിയാണ് മണിയൻപിള്ളരാജു.1985 ൽ ഹലോ മൈ ഡിയർ റോങ് നമ്പർ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം നിർമ്മാണത്തിലേയ്ക്ക് ചുവട് വയ്ക്കുന്നത്.പിന്നീട് വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, എന്നിങ്ങനെ നിരവധി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഇവയെല്ലാം ബോക്സോഫീസിൽ വൻ വിജയവുമായിരുന്നു. ഇപ്പോഴിത താൻ നിർമ്മിച്ചതിൽ പരാജയപ്പെട്ട് പോയ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.

ടിഎ റസാഖിന്റെ തിരക്കഥയില്‍ ജോമോന്‍ സംവിധാനം ചെയ്ത അനശ്വരം എന്ന ചിത്രം തനിക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചതെന്ന് താരം. ഒരു മധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനശ്വരത്തിന്റെ പരാജയത്തെ കുറിച്ചും ഇത് ഉണ്ടാക്കിയ പ്രതിസന്ധിയെ കുറിച്ചും മണിയൻപിള്ള രാജു വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ. 'എനിക്ക് സിനിമ നിര്‍മ്മിച്ച് ഒരുപാട് സമ്പാദിക്കണമെന്ന ആര്‍ത്തി ഒരിക്കലും തോന്നിയിട്ടില്ല.
Recommended Video
സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ നിര്‍മ്മിച്ചിട്ടു എനിക്ക് ഭയങ്കര സാമ്പത്തിക ലാഭം മുന്‍കാലങ്ങളില്‍ ഒന്നും ഉണ്ടായിട്ടില്ല. എന്നാല്‍ നഷ്ടപ്പെട്ടപ്പോള്‍ ഒരുപാട് പോയിട്ടുമുണ്ട്. 'അനശ്വരം' എന്ന സിനിമ ചെയ്തപ്പോള്‍ എന്റെ അടുത്ത് ചിലര്‍ തകരരുത് എന്ന് പറഞ്ഞു. രാജു രണ്ടു സിനിമ നിര്‍മ്മിച്ചിട്ടും സൂപ്പര്‍ ഹിറ്റ് ഒന്നും കിട്ടിയിട്ടില്ലല്ലോ, അതുകൊണ്ട് ഈ സിനിമ രാജു തന്നെ വിതരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ ചിലര്‍ പറഞ്ഞു. അങ്ങനെ അത് ഞാന്‍ ഏറ്റെടുത്തു. ആ കാലത്ത് എനിക്ക് പന്ത്രണ്ട് ലക്ഷം രൂപ കടം വന്നപ്പോള്‍ എന്റെ ഭാര്യയുടെ താലിമാല ഒഴിച്ച് ബാക്കി മുഴുവന്‍ സ്വര്‍ണവും വിറ്റാണ് കടം തീര്‍ത്തത്'. തനിക്ക് വലിയ നഷ്ടം വരുത്തിവെച്ച സിനിമയെക്കുറിച്ച് മണിയന്‍ പിള്ള രാജു പറയുന്നു.
1975-ൽ പുറത്തിറങ്ങിയ ശ്രീകുമാരൻ തമ്പിയുടെ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെയാണ് മണിയൻപിള്ള രാജു വെളളിത്തിരയിൽ എത്തുന്നത്. . 1981-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ളയിലൂടെയാണ് നായികനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കോമഡി, സഹനടൻ എന്നിങ്ങനെ നിരവധി കഥപാത്രങ്ങളായി താരം പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനേതാവെന്ന നിലയിലും നിർമ്മാതാവെന്ന നിലയിലും ഇന്നും അദ്ദേഹം മലയാളത്തിൽ സജീവമാണ്. രജിഷ വിജയൻ, സുരാജ് വെഞ്ഞാറൻ മൂട് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഫൈനൽസാണ് ഏറ്റവും ഒടുവിൽ നിർമ്മിച്ച ചിത്രം.


Click it and Unblock the Notifications