മണിയന്‍പിളള രാജുവിനെ കുഴപ്പിച്ച ഹരികൃഷ്ണന്‍സിലെ ആ ഡയലോഗ്, വെളിപ്പെടുത്തി നടന്‍
മലയാള സിനിമയില്‍ സഹനടനായുളള റോളുകളിലൂടെ തിളങ്ങിയ താരങ്ങളില്‍ ഒരാളാണ് മണിയന്‍പിളള രാജു. സൂപ്പര്‍താര ചിത്രങ്ങളിലെല്ലാം പ്രധാന വേഷങ്ങളില്‍ നടനും അഭിനയിച്ചിരുന്നു. മണിയന്‍പിളള അഥവാ മണിയന്‍പിളള എന്ന ചിത്രത്തിലൂടെയാണ് നടന്‍ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു താരം. അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും മലയാളത്തില്‍ സജീവമായ താരമാണ് മണിയന്‍പിളള രാജു. മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെയായിരുന്നു നടന്‍ മലയാളത്തില്‍ കൂടുതല്‍ തിളങ്ങിയത്.
മോഹന്‍ലാലിന്‌റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെല്ലാം പ്രധാന വേഷങ്ങളില്‍ നടനും അഭിനയിച്ചു. അതേസമയം ലാലേട്ടനും മമ്മൂക്കയും നായകന്മാരായ ഹരികൃഷ്ണന്‍സില്‍ അഭിനയിച്ച സമയത്തെ ഒരനുഭവം നടന്‍ പങ്കുവെച്ചിരുന്നു. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മണിയന്‍പിളള രാജു മനസുതുറന്നത്.

അഭിനയിക്കുന്ന സമയത്ത് ചെറിയൊരു ബിപി എല്ലാ നടന്മാര്‍ക്കും ഉണ്ടാവുമെന്ന് മണിയന്‍പിളള രാജു പറയുന്നു. കാരണം ഇത്രയും ടെക്‌നീഷ്യന്‍സും ഒകെ നില്‍ക്കുമ്പോ ഡയലോഗ് തെറ്റാതെ പറഞ്ഞ് ടേക്ക് ഒകെ ആക്കണം. അപ്പോ ഇത് കാണാതെ പഠിച്ച് പറയുക എന്നത് അന്തസിന്‌റെയും കൂടി പ്രശ്‌നമാണ്. എനിക്കോര്‍മ്മയുണ്ട് ഫാസിലിന്‌റെ സംവിധാനത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും നായകന്മാരായ ഹരികൃഷ്ണന്‍സില്‍ അഭിനയിച്ചത്. അന്ന് അതില് ഞാന്‍ ഒരു വക്കീലിന്റെ വേഷമാണ് ചെയ്തത്.

അതിന്‌റെകത്ത് ഡയലോഗില്‍ ഐപിസി സെക്ഷനുകളൊക്കെ പറയണമായിരുന്നു. ഞാനത് കാണാതെ പഠിച്ചെങ്കിലും ചില സമയത്ത് ആ അക്കങ്ങള്‍ ഒകെ അങ്ങ് മറന്നുപോവും. അതിന്‌റയകത്ത് ഇന്ന നിയമം എന്നൊക്കെ പറയുമ്പോ തെറ്റിയങ്ങ് പോവും. പിന്നാലെ അസിസ്റ്റന്റ് ഡയറക്ടര്‍ വന്ന് പ്രോംപ്റ്റ് ചെയ്തു തന്നു. എന്നാല്‍ പ്രോംപ്റ്റ് ചെയ്തപ്പോഴും എനിക്ക് തെറ്റി മൂന്നാമത്തെ ടേക്കില്‍.

അന്ന് ഫാസില്‍ അത് കൈകാര്യം ചെയ്ത രീതി ശ്രദ്ധേയമായിരുന്നു. "കട്ട് കട്ട് നിര്‍ത്തിക്കേ, നിങ്ങള് ഈ അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ വിചാരം എന്താണ്. അദ്ദേഹം സീനിയറായിട്ടുളള ഒരു ആക്ടറാണ്. ഇത്രയും പടങ്ങളില്‍ അഭിനയിച്ചിട്ടുളളതാണ്. നിങ്ങള് പ്രോംപ്റ്റ് ചെയ്താലേ അദ്ദേഹം പറയുകയുളേളാ. അദ്ദേഹം മണി മണി പോലെ കാണാതെ പറയാന്‍ പറ്റുന്ന ആളാണ്. നിങ്ങള് പോംപ്റ്റ് ചെയ്യുകയൊന്നും വേണ്ട. പുളളി കാണാതെ പഠിച്ചോളും അല്ലെ, എന്ന് എന്നെ നോക്കി പറഞ്ഞു.

നമുക്ക് കട്ട് ചെയ്തിട്ട് കാണാതെ പഠിച്ചുകളയാം അല്ലെ, എത്ര മിനിട്ട് വേണം എന്ന് ഫാസില്‍ എന്നോട് ചോദിച്ചു. അങ്ങനെ ഞാന്‍ ഒരു പത്ത് മിനിറ്റ് വേണം എന്ന് പറഞ്ഞു. കാരണം ഇതെന്റെ ഒരു അഭിമാനത്തിന്റെ പ്രശ്‌നമായി പോയി. അന്ന് ഏകദേശം അഞ്ചര മണിയായി കാണും. എല്ലാവരും വാഴയ്ക്കാപ്പവും ചായയും കുടിക്കുവായിരുന്നു. എനിക്ക് ഇത് പഠിച്ചേ പറ്റുളളൂ. ടേക്ക് എടുത്തിട്ട് മതി ചായകുടി എന്ന് ഞാന്‍ തീരുമാനിച്ചു.

അന്ന് ഞാന്‍ കാണാതെ പഠിച്ച് ഡയലോഗ് പറഞ്ഞു. ടേക്ക് ഒകെ ആയി. ഷേക്ക്ഹാന്‍ഡ് ഒകെ തന്നു എല്ലാവരും കൈയ്യടിച്ചു. അന്ന് ഫാസില്‍ അസിസ്റ്റന്‍റ് ഡയറക്ടേഴ്‌സിനോട് ഒകെ പറഞ്ഞു. നിങ്ങളൊക്കെയാണ് ആക്ടേഴ്‌സിനെ ചീത്തയാക്കുന്നത്. അയാള് എന്ത് മനോഹരമായിട്ടാണ് ചെയ്തത്. നിങ്ങള്‍ അവിടെ വന്ന് ഉടനെ പ്രോംപ്റ്റ് ചെയ്യുന്നു. എന്നിട്ട് അവരെ നോക്കി കണ്ണിറുക്കി ഫാസില്‍ അങ്ങ് പോവും. മണിയന്‍പിളള രാജു പറഞ്ഞു.
Recommended Video
പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍


Click it and Unblock the Notifications











