മലയാളത്തില്‍ ഞാന്‍ കണ്ട അസാധ്യ ജന്മമാണ് അദ്ദേഹം! മണിയന്‍പിളള രാജു പറഞ്ഞത് കാണാം
മലയാളത്തില്‍ നായകനായും സഹനടനായുമൊക്കെ തിളങ്ങിയിട്ടുളള താരമാണ് മണിയന്‍പിളള രാജു. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമൊക്കെ സിനിമകളിലൂടെയാണ് മണിയന്‍പിളള രാജു തിളങ്ങിയത്. വര്‍ഷങ്ങളായി സിനിമാരംഗത്തുളള താരം മലയാള സിനിമയുടെ അവിഭാജ്യ ഘടകം കൂടിയാണ്. അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും മണിയന്‍പിളള രാജു മോളിവുഡില്‍ തിളങ്ങിയിരുന്നു.
കരിയറിന്റെ തുടക്കത്തില്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത മണിയന്‍പിളള അഥവാ മണിയന്‍പിളള എന്ന ചിത്രമായിരുന്നു നടനെ ശ്രദ്ധേയനാക്കിയത്. തുടര്‍ന്ന് നിരവധി ശ്രദ്ധേയ സിനിമകളില്‍ നടന്‍ അഭിനയിച്ചിരുന്നു. മണിയന്‍പിളള രാജു നിര്‍മ്മിച്ച ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തവയായിരുന്നു. നടനൊപ്പം മകന്‍ നിരഞ്ജും മലയാളത്തില്‍ സജീവമാണ്.

മോഹന്‍ലാലിനൊപ്പമുളള സിനിമകളാണ് ഇന്നും മണിയന്‍പിളള രാജുവിന്റെതായി പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നത്. മോഹന്‍ലാലിന്റെ കരിയറില്‍ വലിയ വിജയമായി മാറിയ സിനിമകളിലെല്ലാം മണിയന്‍പിളള രാജുവും അഭിനയിച്ചിരുന്നു. മലയാളത്തില്‍ ഹാസ്യറോളുകളിലും അഭിനയിച്ചിട്ടുളള താരമാണ് മണിയന്‍പിളള രാജു. മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പമെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു..

മലയാളത്തിലെ പല സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ടെങ്കിലും മറ്റൊരു നടനെയാണ് മണിയന്‍പിളള രാജു ഏറെ ഇഷ്ടപ്പെടുന്നത്. മലയാള സിനിമയില്‍ സൂപ്പര്‍ താരമല്ലാത്ത മഹാനടനല്ലാത്ത ഒരു താരമാണ് തന്റെ മനസ്സിലെ സൂപ്പര്‍ ഹീറോയെന്ന് മണിയന്‍പിളള രാജു പറയുന്നു. മലയാള സിനിമ കണ്ട അസാധ്യ ജന്മമാണ് അദ്ദേഹമെന്നും മണിയന്‍പിളള രാജു പറഞ്ഞു.

മണിയന്‍പിളള രാജുവിന്റെ വാക്കുകളിലേക്ക്; എന്റെ ജീവിതത്തില്‍ എനിക്ക് മലയാള സിനിമയില്‍ ഒരു അത്ഭുത പ്രതിഭ അല്ലെങ്കില്‍ പണ്ഡിതനാണ് അല്ലെങ്കില്‍ ഇത്രയും കഴിവുകള്‍ ദൈവം കൊടുത്തു എന്ന് ഞാന്‍ മനസ്സില്‍ കരുതുന്ന ഒരു വലിയ ആളാണ് ഇന്നസെന്റ്. ഒരു വിദേശ രാജ്യത്തിന്റെയൊക്കെ അംബാസിഡറായി പറഞ്ഞുവിടാന്‍ പറ്റുന്ന വ്യക്തിയാണ്.

ഇന്നസെന്റിന് അത്രയും വിദ്യാഭ്യാസം ഒന്നും ഇല്ലെങ്കിലും ഇന്നസെന്റിനെ പോലെ ഇത്രയും നയതന്ത്രശാലിയായ ഒരു വ്യക്തിയെ ഞാന്‍ എന്റെ ലൈഫില്‍ കണ്ടിട്ടില്ല. ദൈവം അദ്ദേഹത്തിന് കൊടുത്ത ഗിഫ്റ്റാണത്. അദ്ദേഹത്തിന്റെ കഥകള്‍ കേട്ടാല്‍ നമ്മള്‍ ഭക്ഷണം കഴിക്കാതെ ഇരുന്നുപോകും.

അത്രമാത്രം കഥകള്‍ ഉണ്ട് അദ്ദേഹത്തിന്റെ അടുത്ത്. ഇന്നസെന്റിന് ക്യാന്‍സര്‍ വന്നപ്പോള്‍ അദ്ദേഹം അത് നേരിട്ട രീതി എല്ലാവര്‍ക്കും ഒരു പാഠമാണ്. ആ സമയത്ത് ആശ്വസിപ്പിക്കാന്‍ വിഷമത്തോടെ വിളിക്കുമ്പോള്‍ പുളളി ഫോണില്‍ നമ്മളെ പൊട്ടിച്ചിരിപ്പിക്കും. മലയാള സിനിമയില്‍ ഞാന്‍ കണ്ടിട്ടുളള അസാധ്യ ജന്മമാണ് ഇന്നസെന്റ്. തന്റെ ഇഷ്ടതാരത്തെപറ്റി മണിയന്‍പിളള രാജു പറഞ്ഞു.

മലയാളത്തില്‍ ഹാസ്യ റോളുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ഇന്നസെന്റ്. നടന്റെതായി പുറത്തിറങ്ങിയ മിക്ക സിനിമകളും പ്രേക്ഷകര്‍ ഏറ്റെടുത്തവയായിരുന്നു. ഹാസ്യ റോളുകള്‍ക്കൊപ്പം സീരിയസ് റോളുകളിലും ഇന്നസെന്റ് മോളിവുഡില്‍ തിളങ്ങിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിരുന്നത്. ഇന്നസെന്റ് കഥാപാത്രങ്ങളെല്ലാം ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്.


Click it and Unblock the Notifications