twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് അങ്ങനെ ചെയ്തിരുന്നേല്‍ സുരാജിന് സംഭവിച്ച അവസ്ഥ എനിക്കും ഉണ്ടാകുമായിരുന്നു,തുറന്നുപറഞ്ഞ് മണിയന്‍പിളള രാജു

    By Midhun Raj
    |

    സഹനടനായും ഹാസ്യവേഷങ്ങളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് മണിയന്‍പിളള രാജു. ഒരുകാലത്ത് മോഹന്‍ലാല്‍ സിനിമകളില്‍ എല്ലാം സ്ഥിരം സാന്നിദ്ധ്യമായിരുന്നു നടന്‍. നിരവധി വിജയചിത്രങ്ങളില്‍ പ്രധാന കഥാപാത്രമായി മണിയന്‍പിളള രാജുവും എത്തി. 400ഓളം സിനിമകളിലാണ് നടന്‍ തന്റെ കരിയറില്‍ അഭിനയിച്ചത്. മോളിവുഡിലെ മുന്‍നിര സംവിധായകരുടെയും താരങ്ങളുടെയുമെല്ലാം സിനിമകളില്‍ മണിയന്‍പിളള രാജു ഭാഗമായിരുന്നു.

    പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

    അഭിനേതാവ് എന്നതിലുപരി നിര്‍മ്മാതാവായും ഇന്‍ഡസ്ട്രിയില്‍ തിളങ്ങി താരം. സിനിമകള്‍ക്ക് പുറമെ ടെലിവിഷനിലൂടെയും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയ നടന്‍ അവതാരകനായും വിധികര്‍ത്താവായുമൊക്കെ സജീവമായിരുന്നു. തിരുവനന്തപുരം ഭാഷാ പ്രയോഗത്തിലൂടെയും സിനിമയില്‍ തിളങ്ങിയ താരമാണ് മണിയന്‍പിളള രാജു.

    നിരവധി സിനിമകളില്‍ ഈ സ്റ്റൈലില്‍ തന്റെ

    നിരവധി സിനിമകളില്‍ ഈ സ്റ്റൈലില്‍ തന്റെ കഥാപാത്രങ്ങളെ നടന്‍ അവതരിപ്പിച്ചിരുന്നു. ഇതിനെല്ലാം മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ആ ഭാഷ വീണ്ടും പ്രയോഗിക്കാന്‍ തനിക്ക് തോന്നിയില്ലെന്ന് മണിയന്‍ പിളള രാജു പറയുന്നു. ഇതിന്റെ കാരണവും ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ തുറന്നുപറഞ്ഞു.

    ഞാന്‍ പ്രിയദര്‍ശന്‌റെ സിനിമകളിലൊക്കെ

    ഞാന്‍ പ്രിയദര്‍ശന്‌റെ സിനിമകളിലൊക്കെ തിരുവനന്തപുരം ഭാഷ പറയുമെങ്കിലും അത് തന്നെ ഒരു ആക്ടര്‍ കുറെ നാള്‍ കൊണ്ട് നടന്നാല്‍ ശരിയാകില്ല. സുരാജിന് സംഭവിച്ചത് അതാണ്. ഞാന്‍ 42 വര്‍ഷത്തിനിടയ്ക്ക് നാനൂറോളം സിനിമകള്‍ ചെയ്തു. ഇതിലെല്ലാം ഞാന്‍ തിരുവനന്തപുരം ഭാഷ മാത്രം കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ ഒരിടത്ത് തളയ്ക്ക‌പ്പെടുമായിരുന്നു.

    ഇപ്പോള്‍ സുരാജ് നല്ല നല്ല വേഷങ്ങള്‍ ചെയ്യുന്നുണ്ട്

    ഇപ്പോള്‍ സുരാജ് നല്ല നല്ല വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ഇടയ്ക്ക് തിരുവനന്തപുരം മാത്രം ആയപ്പോള്‍ ഒരു ചട്ടക്കൂടില്‍ ആയിപ്പോയി. ചിലര്‍ക്ക് അത് മാറ്റാന്‍ പറ്റില്ല. ഉദാഹരണത്തിന് മാമുക്കോയ, പിന്നെ കോഴിക്കോടന്‍ ഭാഷ ഒരു സ്‌റ്റൈല്‍ ആക്കി മാറ്റിയ ആളാണ് പപ്പു ചേട്ടന്‍. പുളളി എത് വേഷം ചെയ്താലും അങ്ങനെ തന്നെ പറയണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടായി. മണിയന്‍ പിളള രാജു പറഞ്ഞു.

    Recommended Video

    2021ല്‍ മലയാളികള്‍ കാത്തിരിക്കുന്ന 10 സിനിമകള്‍ | FilmiBeat Malayalam
    അതേസമയം പത്തിലധികം സിനിമകളാണ്

    അതേസമയം പത്തിലധികം സിനിമകളാണ് തന്‌റെ കരിയറില്‍ സംവിധായകന്‍ നിര്‍മ്മിച്ചത്. ഇതില്‍ 2019ല്‍ ഇറങ്ങിയ ഫൈനല്‍സ് എന്ന ചിത്രവും മണിയന്‍പിളള രാജുവിന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹലോ മൈഡിയര്‍ റോങ് നമ്പര്‍, വെളളാനകളുടെ നാട്, ഏയ് ഓട്ടോ, അനശ്വരം, കണ്ണെഴുതി പൊട്ടും തൊട്ട്, അനന്തഭദ്രം, ഛോട്ടാ മുംബൈ, ഒരുനാള്‍ വരും, ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ, പാവാട, പഞ്ചവര്‍ണ്ണതത്ത തുടങ്ങിയ ചിത്രങ്ങളും നടന്റെ നിര്‍മ്മാണത്തില്‍ മലയാളത്തില്‍ പുറത്തിറങ്ങി. 1981ല്‍ പുറത്തിറങ്ങിയ മണിയന്‍പിളള അഥവാ മണിയന്‍പിളള എന്ന ചിത്രമാണ് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായത്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത സിനിമയിലെ പ്രകടനം മണിയന്‍പിളള രാജുവിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു.

    Read more about: maniyanpilla raju
    English summary
    maniyanpilla raju reveals about his thiruvanathapuram slang use in cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X