മോഹന്‍ലാലിനെ നായകനാക്കിയുളള സിനിമ, സംവിധായകനാവാന്‍ പ്രേംനസീര്‍ തീരുമാനിച്ചതിനെ കുറിച്ച് നടന്‍

By Midhun Raj

മലയാള സിനിമയുടെ നിത്യഹരിത നായകനായി തിളങ്ങിനിന്ന താരമാണ് പ്രേംനസീര്‍. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിരുന്നു. പ്രേംനസീര്‍ ചിത്രങ്ങള്‍ക്കെല്ലാം ഒരുകാലത്ത് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. അഞ്ഞൂറിലധികം സിനിമകളില്‍ മലയാളത്തില്‍ അഭിനയിച്ച താരമാണ് പ്രേംനസീര്‍. അഭിനയത്തിരക്കുകള്‍ക്കിടെയിലും ഒരു സിനിമ സംവിധാനം ചെയ്യാനുളള മോഹം അദ്ദേഹത്തിനുണ്ടായിരുന്നു.

prem nazir, mohanlal

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ കുറിച്ച് ശ്രീനിവാസന്‍, മണിയന്‍പിളള രാജു തുടങ്ങിയ താരങ്ങളോട് അദ്ദേഹം പറഞ്ഞിരുന്നു. ഒരഭിമുഖത്തിലാണ് നസീര്‍ സാര്‍ തന്നോട് പറഞ്ഞ കാര്യം മണിയന്‍പിളള രാജു വെളിപ്പെടുത്തിയത്. നസീര്‍ സാര്‍ ഒരിക്കല്‍ എന്നോടും ശ്രീനിവാസനോടും പറഞ്ഞു, ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു, മോഹന്‍ലാല്‍ എനിക്ക് ഡേറ്റ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് ശ്രീനിവാസന്‍ അതിന് തിരക്കഥ എഴുതണമെന്ന്,

കാശ്മീര്‍ ടു കന്യാകുമാരി വരെ എന്നൊരു സിനിമ, അങ്ങനെ ശ്രീനി തിരക്കഥയെഴുതാമെന്ന് സമ്മതിച്ചു. അങ്ങനെ നസീര്‍ സാര്‍ തരാന്‍ പോകുന്ന അഡ്വാന്‍സ് ക്യാഷിനായി വെയിറ്റ് ചെയ്തു. അന്ന് 25000 രൂപ വലിയ ഒരു തുകയാണ്. പക്ഷേ ഞങ്ങള്‍ പ്രതീക്ഷിച്ച ദിവസം നസീര്‍ സാര്‍ ക്യാഷ് നല്‍കിയില്ല. പിന്നെയാണ് ഞങ്ങള്‍ അറിയുന്നത് തരാമെന്ന് പറഞ്ഞ ദിവസം അമാവാസിയായത് കൊണ്ടാണ് നസീര്‍ സാര്‍ പൈസ തരാതിരുന്നതെന്ന്. അങ്ങനെയുളള കാര്യത്തിലൊക്കെ നസീര്‍ സാറിന് വലിയ വിശ്വാസമായിരുന്നു. അഭിമുഖത്തില്‍ മണിയന്‍പിളള രാജു പറഞ്ഞു.

1989ലായിരുന്നു പ്രേംനസീര്‍ നമ്മെ വിട്ടുപോയത്. 62ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. കേന്ദ്രസര്‍ക്കാര്‍ പദ്മഭൂഷണന്‍, പദ്മശ്രീ എന്നീ ബഹുമതികള്‍ നല്‍കി ആദരിച്ച താരമാണ് പ്രേംനസീര്‍,. കൂടാതെ 2 ഗിന്നസ് വേള്‍ഡ് റെക്കാര്‍ഡുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. 520 സിനിമകളില്‍ നായകവേഷത്തില്‍ അഭിനയിച്ചതിനും ഒരേ നായികയ്‌ക്കൊപ്പം 130 സിനിമകളില്‍ അഭിനയിച്ചതിനും പിന്നാലെയാണ് അദ്ദേഹം ഗിന്നസില്‍ ഇടംപിടിച്ചത്.

Recommended Video

ഇക്കയും ഏട്ടനും മാത്രമല്ല യുവതാരങ്ങളും താരങ്ങളായെത്തിയ സിനിമകള്‍ | FilmiBeat Malayalam

1988ല്‍ പുറത്തിറങ്ങിയ ധ്വനി ആണ് പ്രേംനസീറിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം. നടനൊപ്പം ജയറാം, ശോഭന, ജയഭാരതി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമായിരുന്നു ധ്വനി. പ്രേംനസീറിനെ വേദികളില്‍ മുന്‍പ് ഒരുപാട് തവണ അനുകരിച്ചിട്ടുളള താരമാണ് ജയറാം. മിക്ക ചലച്ചിത്ര പുരസ്‌കാര നിശകളിലും ജയറാമിന്റെ അനുകരണം ശ്രദ്ധേയമാവാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X