twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പിഷാരടി ഒരു ജീനിയസാണെന്ന് പൃഥ്വിരാജ് എന്നോട് പറഞ്ഞു, പഞ്ചവര്‍ണ്ണ തത്ത സംഭവിച്ചതിനെ കുറിച്ച് മണിയന്‍പിളള രാജു

    By Midhun Raj
    |

    ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് രമേഷ് പിഷാരടി. മിനിസ്‌ക്രീന് പിന്നാലെയാണ് നടന്‍ സിനിമകളിലും സജീവമായത്. സഹനടനായുളള വേഷങ്ങളിലൂടെ പിഷാരടി മലയാളത്തില്‍ തിളങ്ങി. പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധായകനായും പിഷു തുടക്കം കുറിച്ചത്. ജയറാം കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു. പഞ്ചവര്‍ണ്ണ തത്തയ്ക്ക് പിന്നാലെ ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രവും രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങി.

    സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം

    അതേസമയം രമേഷ് പിഷാരടിയുടെ ആദ്യ ചിത്രം നിര്‍മ്മിച്ചത് നടന്‍ മണിയന്‍ പിളള രാജുവായിരുന്നു. വേറിട്ട പ്രമേയം പറഞ്ഞുകൊണ്ട് ഒരുക്കിയ പഞ്ചവര്‍ണ്ണ തത്ത മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തു. ജയറാം വ്യത്യസ്തമാര്‍ന്ന ഒരു കഥാപാത്രമായി എത്തിയ ചിത്രം കൂടിയായിരുന്നു പഞ്ചവര്‍ണ്ണ തത്ത. അതേസമയം രമേഷ് പിഷാരടിക്കൊപ്പമുളള സിനിമ സംഭവിച്ചതിനെ കുറിച്ച് ഒരഭിമുഖത്തില്‍ മണിയന്‍പിളള രാജു മനസുതുറന്നിരുന്നു.

    2018ലായിരുന്നു ഹാസ്യത്തിന് പ്രാധാന്യം

    2018ലായിരുന്നു ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയത്. ജയറാമിനും ചാക്കോച്ചനും പുറമെ സലീംകുമാര്‍, അനുശ്രീ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, അശോകന്‍, മല്ലികാ സുകുമാരന്‍, ജോജു ജോര്‍ജ്ജ്, പ്രേംകുമാര്‍. ജനാര്‍ദ്ദനന്‍ ഉള്‍പ്പെടെയുളള താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തി. ഹരി പി നായരും രമേഷ് പിഷാരടിയും ചേര്‍ന്നായിരുന്നു സിനിമയുടെ തിരക്കഥ ഒരുക്കിയത്.

    എം ജയചന്ദ്രനും നാദിര്‍ഷയും ഒരുക്കിയ

    എം ജയചന്ദ്രനും നാദിര്‍ഷയും ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്‌റ്റേജ് ഷോകളിലൊക്കെ തമാശ പറഞ്ഞു നടക്കുന്നെങ്കിലും പിഷാരടി ഒരു ജീനിയസ് ആണെന്ന് തന്നോട് ആദ്യമായി പറഞ്ഞത് പൃഥ്വിരാജാണെന്ന് മണിയന്‍പിളള രാജു പറയുന്നു. പൃഥ്വിരാജ് അക്കാര്യം പറഞ്ഞ് എത്രയോ നാളുകള്‍ കഴിഞ്ഞാണ് ഞാന്‍ പിഷാരടിയോട് ഒരു സിനിമ സംവിധാനം ചെയ്യാമോ എന്ന് ചോദിക്കുന്നത്.

    അന്ന് പിഷാരടി അതിന് തയ്യാറായിരുന്നില്ല.

    അന്ന് പിഷാരടി അതിന് തയ്യാറായിരുന്നില്ല. ഞാന്‍ എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ ചേട്ടന്റെ നിര്‍മ്മാണത്തിലെ ഒരു സിനിമ ചെയ്യൂളളൂവെന്ന് പറഞ്ഞു. പിന്നീട് എഴു വര്‍ഷം കഴിഞ്ഞാണ് അവന്‍ എന്നെ വിളിക്കുന്നത്. ചേട്ടാ ഞാന്‍ ഒരു സിനിമ ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. നമുക്കങ്ങ് തുടങ്ങിയാലോ എന്ന് ചോദിച്ചു.

    Recommended Video

    മമ്മൂക്കയെപ്പറ്റി രസകരമായ കഥ പറഞ്ഞ് രമേഷ് പിഷാരടി | FilmiBeat Malayalam
    ഫോണില്‍കൂടി സിനിമയുടെ കണ്ടന്റ്

    ഫോണില്‍കൂടി സിനിമയുടെ കണ്ടന്റ് കേട്ടതും ഞാന്‍ ഉറപ്പിച്ചു. അടുത്ത എന്റെ സിനിമ ഇതാണെന്ന്. അങ്ങനെ സംഭവിച്ച ചിത്രമാണ് പഞ്ചവര്‍ണ്ണ തത്ത. അഭിമുഖത്തില്‍ മണിയന്‍പിളള രാജു പറഞ്ഞു. അതേസമയം പഞ്ചവര്‍ണ്ണ തത്തയില്‍ മണിയന്‍പിളള രാജുവും ഒരു കഥാപാത്രമായി എത്തിയിരുന്നു. പിഷാരടിയുടെ ആദ്യ ചിത്രത്തില്‍ എബ്രഹാം എന്ന റോളിലാണ് നടന്‍ എത്തിയത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷനിലും നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു പഞ്ചവര്‍ണ്ണ തത്ത. 2018 വിഷു റിലീസായിട്ടാണ് രമേഷ് പിഷാരടി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയത്.

    English summary
    maniyan pilla raju reveals prithviraj's words about ramesh pishaordy's talent
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X