തിലകനെ പോലെ സുരാജും മഹാനടനായി വളരുമെന്ന് അദ്ദേഹം പറഞ്ഞു, വെളിപ്പെടുത്തി മണിയന്‍പിളള രാജു

By Midhun Raj

മലയാളത്തില്‍ വേറിട്ട സിനിമകളും കഥാപാത്രങ്ങളും ചെയ്തു തിളങ്ങിനില്‍ക്കുന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യവേഷങ്ങളില്‍ കരിയര്‍ തുടങ്ങിയ താരം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരുന്നു. സൂപ്പര്‍താര ചിത്രങ്ങളിലെല്ലാം പ്രധാന വേഷങ്ങളില്‍ സുരാജും അഭിനയിച്ചു. അതേസമയം കോമഡി റോളുകളില്‍ നിന്നും സീരിയസ് റോളുകളിലേക്കുളള നടന്‌റെ മാറ്റം എല്ലാവരെയും അതിശയിപ്പിച്ചിരുന്നു.

പേരറിയാത്തവര്‍, ആക്ഷന്‍ ഹീറോ ബിജു മുതല്‍ക്കുളള ചിത്രങ്ങളിലാണ് സുരാജ് എന്ന നടന്റെ റേഞ്ച് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. കോമഡി വേഷങ്ങള്‍ക്കൊപ്പം സീരിയസ് റോളുകളും നടന് ചേരുമെന്ന് അന്ന് എല്ലാവരും തിരിച്ചറിഞ്ഞു. തുടര്‍ന്ന് മികച്ച നിരവധി കഥാപാത്രങ്ങളാണ് പിന്നീടങ്ങോട്ട് സുരാജിന് ലഭിച്ചത്. ലഭിച്ച കഥാപാത്രങ്ങളെല്ലാം തന്നെ തന്‌റെ അഭിനയം കൊണ്ട് മികവുറ്റതാക്കിയിരുന്നു നടന്‍.

2019ല്‍ സുരാജ് അഭിനയിച്ച സിനിമകളെല്ലാം

2019ല്‍ സുരാജ് അഭിനയിച്ച സിനിമകളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, വികൃതി, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ സിനിമകളിലെ പ്രകടനത്തിനാണ് മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സുരാജിന് ലഭിച്ചത്. നിലവില്‍ ശക്തമായ കഥാപാത്രങ്ങളാണ് മിക്ക സിനിമകളിലും സുരാജ് ചെയ്യുന്നത്. അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമകളിലും വേറിട്ട വേഷങ്ങളിലാണ് നടന്‍ എത്തുന്നത്.

അതേസമയം സുരാജ് വെഞ്ഞാറമൂടിനെ കുറിച്ച്

അതേസമയം സുരാജ് വെഞ്ഞാറമൂടിനെ കുറിച്ച് നടനും നിര്‍മ്മാതാവുമായ മണിയന്‍പിളള രാജു പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. സുരാജിന്‌റെ അഭിനയം കണ്ട് സംവിധായകന്‍ പ്രിയദര്‍ശന്‍ തന്നോട് പറഞ്ഞ കാര്യമാണ് മണിയന്‍പിളള രാജു വെളിപ്പെടുത്തിയത്. മണിയന്‍പിളള രാജു നിര്‍മ്മിച്ച ഫൈനല്‍സ് എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ സുരാജും അഭിനയിച്ചിരുന്നു.

രജിഷ വിജയന്‍ മുഖ്യവേഷത്തില്‍

രജിഷ വിജയന്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച സിനിമയിലെ സുരാജിന്‌റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫൈനല്‍സിലെ സുരാജിന്‌റെ പ്രകടനം കണ്ടിട്ട് സംവിധായകന്‍ പ്രിയദര്‍ശന്‍ എന്നോട് പറഞ്ഞത് സുരാജ് എന്ന നടന്‍ തിലകനോളം വലിയ നടനാകുമെന്നാണ് എന്ന് മണിയന്‍പിളള രാജു പറയുന്നു. അയാളുടെ അഭിനയത്തിന്‌റെ റേഞ്ച് ഫൈനല്‍സ് എന്ന സിനിമയില്‍ പ്രകടമാണ്.

മിമിക്രില്‍ നിന്നും ഒരു കോമഡി ആക്ടര്‍

മിമിക്രില്‍ നിന്നും ഒരു കോമഡി ആക്ടര്‍ എന്ന നിലയില്‍ നിന്നും വളര്‍ന്നു ഇങ്ങനെ അഭിനയിച്ചു വിസ്മയിപ്പിക്കുന്നത് അവിശ്വസനീയമാണെന്നും സിനിമയിലെ ചില വൈകാരിക രംഗങ്ങളില്‍ സുരാജിന്‌റെ പ്രകടനം അത്ര മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. രജിഷയ്ക്ക് പുറമെ സുരാജിന്‌റെ പ്രകടനം കൊണ്ട് കൂടി ശ്രദ്ധിക്കപ്പെട്ട ഫൈനല്‍സ് ഞാന്‍ നിര്‍മ്മിച്ച മികച്ച സിനിമകളില്‍ ഒന്നാണ്, മണിയന്‍പിളള രാജു പറഞ്ഞു. അതേസമയം ജനഗണമന, അനുഗ്രഹീതന്‍ ആന്റണി തുടങ്ങിയവയാണ് സുരാജിന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമകള്‍. രണ്ടിലും പ്രധാന വേഷങ്ങളിലാണ് നടന്‍ എത്തുന്നത്.

Recommended Video

ഇന്നായിരുന്നു എങ്കില്‍ കിരീടം സിനിമ സംഭവിക്കില്ലായിരുന്നു

ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X