സുരേഷ് ഗോപി എന്നോട് വഴക്കിട്ടു, ഒരുവര്‍ഷത്തോളം മിണ്ടിയില്ല, ആ സംഭവത്തെക്കുറിച്ച് മണിയന്‍പിള്ള രാജു

മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് സുരേഷ് ഗോപി. ആക്ഷന്‍ വേഷങ്ങളിലൂടെയും സ്വഭാവിക കഥാപാത്രങ്ങളിലൂടെയുമൊക്കെയായി തിളങ്ങി നിന്ന താരം ഇടക്കാലത്ത് രാഷ്ടീയത്തില്‍ സജീവമാവുകയായിരുന്നു. സ്‌ക്രീനില്‍ കാണാനാവാത്തതിനെക്കുറിച്ചായിരുന്നു ആരാധകര്‍ പറഞ്ഞത്. സാമൂഹ്യ സേവനങ്ങളുമായി സജീവമാവുകയായിരുന്നു അദ്ദേഹം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു അദ്ദേഹം.

സുരേഷ് ഗോപിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സിനിമാക്കാര്‍ ഏറെയാണ്. വഴക്കിലൂടെയാണ് താനും സുരേഷ് ഗോപിയും പരിചയപ്പെട്ടതും അടുപ്പത്തിലായതുമെന്നും മണിയന്‍പിള്ള രാജു പറയുന്നു. ജനുവരി ഒരു ഓര്‍മ്മ എന്ന സിനിമയ്ക്കിടയില്‍ നടന്ന രസകരമായ സംഭവത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ചാനല്‍ പരിപാടിക്കിടയിലായിരുന്നു മണിയന്‍പിള്ള രാജു ഇതേക്കുറിച്ച് പറഞ്ഞത്.

ജനുവരി ഒരു ഓര്‍മ്മ' എന്ന സിനിമയുടെ ലൊക്കേഷനില്‍ ഞാനും ജഗതി ചേട്ടനും സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ സുരേഷ് ഗോപി ഞങ്ങള്‍ക്ക് മുന്നിലൂടെ പാസ് ചെയ്തു പോയി. ആ സമയം ഞങ്ങള്‍ വാസവദത്തെയെക്കുറിച്ച് പറയുകയായിരുന്നു.

Suresh Gopi

അപ്പോള്‍ സുരേഷ് ഗോപി ചോദിച്ചു ഏതു വാസവദത്തെയെന്ന്, ജഗതി ചേട്ടനാണ് അതിനു മറുപടി പറഞ്ഞത് 'കൊട്ടിയത്തുള്ള ഒരു തട്ടാത്തി' എന്നായിരുന്നു ജഗതി ചേട്ടന്റെ മറുപടി.അടുത്ത ആഴ്ച തന്നെ ആ സംഭവം ഒരു ഫിലിം മാഗസിനില്‍ അച്ചടിച്ച് വന്നതിന്റെ പേരില്‍ ഒരു വര്‍ഷം എന്നോട് സുരേഷ് ഗോപി മിണ്ടിയില്ല. പക്ഷേ അതിനു പിന്നില്‍ ജഗതി ചേട്ടനാണെന്ന് സുരേഷ് ഗോപിക്ക് മനസിലായപ്പോള്‍ എന്നോട് വന്നു സോറിയൊക്കെ പറഞ്ഞു ഞങ്ങള്‍ വീണ്ടും ചങ്ങാത്തത്തിലായി.

അഭിനയം മാത്രമല്ല നിര്‍മ്മാണത്തിലും സജീവമാണ് മണിയന്‍പിള്ള രാജു. ഹാസ്യമായാലും സീരിയസ് കഥാപാത്രങ്ങളായാലും തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം എത്രയോ മുന്‍പേ തെളിയിച്ചതാണ്. താരങ്ങളെല്ലാമായി അടുത്ത ബന്ധവും സൂക്ഷിക്കുന്നുണ്ട് അദ്ദേഹം. സിനിമയിലെ തുടക്കകാലത്തുള്ള ബന്ധങ്ങള്‍ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട് അദ്ദേഹം. സിനിമയ്ക്ക് പുറമെ ബിസിനസ് രംഗത്തും സജീവമാണ് താരം.

മാമാങ്കം നായികയുടെ മനോഹര ചിത്രങ്ങള്‍ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X