മണിയന്‍പിള്ള രാജുവിന്‍റെ ഹോട്ടലില്‍ രുചികരമായ ഭക്ഷണം മാത്രമല്ല! റോബോട്ടുകളാണ് ഇവിടത്തെ താരം!
സിനിമയില്‍ സജീവമായവരില്‍ പലരും മറ്റ് മേഖലകളിലേക്ക് കൂടി ചുവടുവെക്കാറുണ്ട്. അഭിനയത്തിന് പുറമേ ബിസിനസ്സിലും ഫാഷന്‍ രംഗത്തുമൊക്കെ തിളങ്ങി നില്‍ക്കുന്നവരാണ് പലരും. അത്തരത്തില്‍ അടുത്തിടെയാണ് പുതിയ സംരംഭവുമായി മണിയന്‍പിള്ള രാജു എത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തിന്റെ പുതിയ റസ്‌റ്റോറന്റ് തുടങ്ങിയത്. കണ്ണൂരിലെ ബീ അറ്റ് കിവിസോയെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും ചര്‍ച്ച ചെയ്യുന്നത്. രുചികരമായ ഭക്ഷണം മാത്രമല്ല ഇവിടത്തെ പ്രത്യേകത. റോബോട്ടുകളാണ് ഇവിടെ ഭക്ഷണം വിളമ്പുന്നത്. ഫേസ്ബുക്കിലൂടെ താരം തന്നെ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.
അലീന, ഹെലൻ, ജെയിൻ എന്നീ മൂന്ന് റോബോട്ട് സുന്ദരിമാരാണ് അതിഥികളെ സ്വീകരിക്കാനായി ഹോട്ടലിൽ കാത്തുനിൽക്കുന്നത്. അഞ്ചടി ഉയരമുള്ള ഈ റോബട്ടുകളാണ് തീൻമേശകളിൽ ഭക്ഷണമെത്തിക്കുന്നതെന്നും ഭക്ഷണവുമായി പോകുന്നതിനിടെ വഴിയിൽ തടസ്സങ്ങളുണ്ടായാൽ അത് മാറ്റി നിർത്തുന്നതിനുള്ള നിർദ്ദേശങ്ങളും റോബോട്ടുകൾ പുറപ്പെടുവിക്കുമെന്നും താരം പറയുന്നു. നാലടി മാത്രം ഉയരമുള്ള മൂന്ന് കുഞ്ഞൻ റോബട്ടുകളെ കുട്ടികൾക്കൊപ്പം കളിക്കുന്നതിനായി ഹോട്ടലിലെ വിവിധയിടങ്ങളിൽ ഒരുക്കി നിർത്തിയിട്ടുണ്ട്. കണ്ണൂരിന്റെ ഭക്ഷണപ്രേമം കണക്കിലെടുത്ത് തന്നെയാണ് സംരംഭം കണ്ണൂരിൽ തുടങ്ങിയത്. മാത്രമല്ല ആദ്യമായി റോബോട്ട് വെയ്റ്റർമാരെ കേരളത്തിന് പരിചയപ്പെടുത്തിയെന്ന പേരും ഹോട്ടലിന് ഉണ്ടാകും. റോബോട്ട് പരീക്ഷണം വിജയിക്കുന്നതോടെ സംരംഭം വ്യാപിപ്പിക്കുമെന്നും താരം അറിയിച്ചിട്ടുണ്ട്.

മണിയന്‍പിള്ള രാജുവിന്റെ സിനിമാസെറ്റിലാണ് ഏറ്റവും നല്ല ഭക്ഷണം കിട്ടുന്നതെന്ന കാര്യം മലയാള സിനിമയിലെ പരസ്യമായ രഹസ്യമാണ്. ഭക്ഷണത്തോട് അദ്ദേഹത്തിന് അത്രയും പാഷനാണ്. നല്ല ഭക്ഷണം എവിടെ കിട്ടുമെന്നും അത് മറ്റുള്ളവരെക്കൊണ്ട് കഴിപ്പിക്കുന്നതിനുമൊക്കെ അദ്ദേഹത്തിന് പ്രത്യേക മിടുക്കാണ്. ഇക്കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കുും അറിയാവുന്നതാണെന്നും പൃഥ്വിരാജ് പറയുന്നു. റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്ന ഹോട്ടല്‍ താന്‍ മുന്‍പ് കണ്ടിട്ടില്ലെന്നും താരം പറയുന്നു.


Click it and Unblock the Notifications











