twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നെടുമുടി വേണു തമാശയ്ക്ക് പരേതന്‍ എന്ന് പറഞ്ഞു, കളി കാര്യമായി, സംഭവിച്ചതിനെ കുറിച്ച് മണിയൻപിള്ള രാജു

    |

    യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ ആരാധിക്കുന്ന താരമാണ് മണിയൻ പിള്ള രാജു. 1975-ൽ പുറത്തിറങ്ങിയ ശ്രീകുമാരൻ തമ്പിയുടെ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിൽ എത്തുന്നത്. എന്നാൽ നടനെ ശ്രദ്ധിക്കപ്പെടുന്നത്, 1981-ൽ ബാലചന്ദ്രമേനോൻ സം‌വിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിലൂടെയാണ്. ബാലചന്ദ്രമേനോൻ മലയാള സിനിമയ്ക്ക് നൽകിയ മികച്ച താരങ്ങളിലൊരാളാണ് മണിയൻ പിള്ളരാജു.

    ഞാനൊരു ശുദ്ധനായതുകൊണ്ട് അത് കേട്ടു, മോന്‍സന്റെ മോതിരത്തിന് പിന്നിലെ കഥ വെളിപ്പെടുത്തി എംജിഞാനൊരു ശുദ്ധനായതുകൊണ്ട് അത് കേട്ടു, മോന്‍സന്റെ മോതിരത്തിന് പിന്നിലെ കഥ വെളിപ്പെടുത്തി എംജി

    ചിത്രത്തിലൂടെ നടന്റെ കരിയർ മാറുകയായിരുന്നു. സുധീർ കുമാറായിട്ടായിരുന്നു സിനിമയിൽ എത്തുന്നത്. എന്നാൽ പിന്നീട് അറിയപ്പെട്ടത് മണിയൻ പിള്ള രാജു എന്ന പേരിലായിരുന്നു. സഹപാഠികൾ മാത്രമാണ് തന്നെ സുധീർ എന്ന പേരിൽ വിളിക്കുന്നതെന്ന് അടുത്തിടെ കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എത്ര ആൾക്കൂട്ടത്തിനിടയിലും സുധീർ എന്ന് വിളിച്ചാൽ തിരിഞ്ഞ് നോക്കാറുണ്ടെന്നും താരം പറയുന്നുണ്ട്.

    ഒരു മനുഷ്യനേയും വെറുപ്പിക്കാറില്ല,സ്വഭാവം ഇങ്ങനെയാണ്, ലാലിനെ കുറിച്ച് മണിയൻപിള്ള രാജുഒരു മനുഷ്യനേയും വെറുപ്പിക്കാറില്ല,സ്വഭാവം ഇങ്ങനെയാണ്, ലാലിനെ കുറിച്ച് മണിയൻപിള്ള രാജു

    നെടുമുടി വേണു

    ഇപ്പോഴിത നെടുമുടി വേണുവുമായുള്ള ആദ്യ കാലത്തെ അനുഭവം വെളിപ്പെടുത്തുകയാണ് മണിയൻ പിള്ള രാജു. കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖറത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മധ്യമ പ്രവർത്തകനായിരിക്കെ നെടുമുടി വേണു തന്നെ ഇന്റർവ്യൂ നടത്തിയതിനെ കുറിച്ചാണ് താരം പറയുന്നത്. പേര് മാറ്റവും ബന്ധപ്പെട്ട കാര്യം പറഞ്ഞപ്പോഴാണ് നടൻ എടുത്ത അഭിമുഖവും അതുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തെ കുറിച്ചും വെളിപ്പെടുത്തിയത്. തമാശരൂപേണ നെടുമുടി വേണുവിനോട് പറഞ്ഞ കാര്യം അച്ചടിച്ച് വന്നപ്പോൾ കാര്യമായി എന്നാണ് മണിയൻപിള്ള രാജു പറഞ്ഞു.

    പേരിനെ കുറിച്ചുള്ള ചോദ്യം

    നടന്റെ വാക്കുകൾ ഇങ്ങനെ..."1975ല്‍ കലാകൗമുദി മാഗസിനിന്റെ റിപ്പോര്‍ട്ടറായിരുന്ന നെടുമുടി വേണു എന്റെ ഇന്റര്‍വ്യു എടുക്കാന്‍ വന്നു. അന്ന് സുധീര്‍കുമാര്‍ എന്നായിരുന്നു പേര്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠിച്ചിറങ്ങി ഞാന്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന സമയമായിരുന്നു. സുധീര്‍കുമാര്‍ എന്ന പേര് ഹാസ്യനടനാവാന്‍ ആഗ്രഹിക്കുന്ന എനിക്ക് ഒരു ഭാരമായി തോന്നുന്നില്ലേ, എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഹാസ്യനടന്മാര്‍ക്കൊക്കെ 'കുതിരവട്ടം പപ്പു' പോലെ തമാശ കലര്‍ന്ന പേര് വേണ്ടേ, എന്നായിരുന്നു ചോദിച്ചത്.

    തമാശയ്ക്ക്  വേണ്ടി  പറഞ്ഞു

    'അങ്ങനെയാണെങ്കില്‍ തമാശയ്ക്ക് വേണ്ടി എന്റെ പേര് പരേതന്‍ എന്ന് ഇടാം' എന്ന് ഞാന്‍ പറഞ്ഞു. അതുകേട്ട് നെടുമുടി വേണുവും ചിരിച്ചു. പക്ഷേ അതൊരു പാരയായി. അടുത്തയാഴ്ച കലാകൗമുദി വന്നു. ആരോ അതിന്റെ ഒരു കോപ്പി എന്റെ അമ്മയ്ക്ക് കൊണ്ടുകൊടുത്തു. അതില്‍ എന്റെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ കൊടുത്തിട്ട് മുകളില്‍ 'പരേതന്‍' എന്നെഴുതിയിരിക്കുന്നു. അമ്മ പേടിച്ച് പോയി. രണ്ട് വര്‍ഷം മദ്രാസില്‍ പഠിച്ച്, ചാന്‍സിന് വേണ്ടി അലഞ്ഞ്, ഒന്നും കിട്ടാതായപ്പൊ എന്തെങ്കിലും തിന്ന് ആത്മഹത്യ ചെയ്തതാണോ എന്ന് അമ്മ പേടിച്ചു. മാഗസിന്‍ വായിച്ചു നോക്കിയപ്പോഴാണ് സുധീര്‍ കുമാര്‍ തമാശയ്ക്ക് പറഞ്ഞതാണെന്ന് മനസിലാകുന്നത്," താരം പറഞ്ഞു.

    പേരുമായി ബന്ധപ്പെട്ട മറ്റൊരു  സംഭവം

    പേര് മാറ്റവുമായി ബന്ധപ്പെട്ട സംസാരിച്ചപ്പോൾ നടൻ ബഹദൂറിൽ നിന്നുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ചും മണിയൻപിള്ള രാജു പറഞ്ഞിരുന്നു. രാജു റഹീം എന്ന സിനിമയുടെ സെറ്റിൽവെച്ചുണ്ടായ സംഭവമായിരുന്നു പറഞ്ഞത്. കൂടാതെ സുധിർ എന്ന പേര് കൊണ്ട് സിനിമയിൽ രക്ഷപ്പെടില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞതായി മണിയൻപിള്ളരാജു അഭിമുഖത്തിൽ പറഞ്ഞു.''തന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ ചിത്രമായിരുന്നു. രാജു റഹീം. എ. ബി രാജ് സാർ ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. പ്രേം നസീർ, കെപി ഉമ്മർ, ബഹദൂർ എന്നിവരായിരുന്നു താരങ്ങൾ. ചിത്രത്തിന്റെ ഷൂട്ടിങിനിടെ ഒരു സംഭവം നടന്നിരുന്നു. ചെല്ലപ്പനും കുട്ടപ്പനും എന്ന കോമിഡി കഥാപാത്രങ്ങളായിരുന്നു ചിത്രത്തിൽ അവതരിപ്പിച്ചത്. ആ സിനിമയിൽ അഭിനയിച്ചതിന് 250 രൂപ പ്രതിഫലം കിട്ടിയിരുന്നു. മൂന്ന് ഘട്ടമായിട്ടായിരുന്നു പൈസ കിട്ടുന്നത്. അന്ന് ഡയറക്ട് റെക്കോഡിങ്ങാണ്. ഡബ്ബിങ് വളരെ കുറവാണ്.

    കരഞ്ഞു

    ഞാനും ബഹദൂർ ഇക്കയും ഒരു പോലത്തെ നിറത്തിലുളള ബനിയൻ ധരിച്ച് നടന്ന് പോവുകയാണ്. ആ സമയത്ത് ഒരു പട്ടി മാലയുമായി ഓടി വരും. അത് പട്ടിയുടെ വായില്‍ നിന്നും എടുത്ത് നിക്ക് ഇത് എവിടുന്ന് കിട്ടി എന്ന് ചോദിക്കുന്നതാണ് സീൻ. സംവിധായകൻ ആക്ഷൻ പറഞ്ഞു. ഞങ്ങൾ രണ്ടു പേരും നടന്നു. എന്നാൽ ആ സമയത്ത് പട്ടി വന്നില്ല. എന്നാൽ പിന്നീട് പട്ടി വന്നു. ഞാൻ മാല എടുത്തപ്പോൾ സംവിധായകൻ കട്ട് പറഞ്ഞു. ഉടൻ തന്നെ ബഹദൂര്‍ക്ക് എന്റെയടുത്ത് ''ബാസ്റ്റഡ്.. ആ പട്ടിക്കുള്ള കോമണ്‍സെന്‍സ് തനിക്കില്ലെ. ഇതിനകത്ത് ഫിലിം അല്ലേ ഓടുന്നത്'' എന്ന് പറഞ്ഞു. പെട്ടെന്ന് തന്നെ സംവിധായകൻ തന്നെ പിന്തുണച്ച് സംസാരിച്ചു. തന്നെ ആദ്യമായിട്ടാണ് അങ്ങനെ ഒരാൾ വിളിക്കുന്നത്. അത് വളരെ അധികം സങ്കടപ്പെടുത്തിയിരുന്നു. ഞാൻ സെറ്റിൽ മാറി നിന്ന് കരഞ്ഞു.

    Recommended Video

    നെടുമുടി വേണുവിനെ ഓർത്ത് കമൽഹാസൻ | FilmiBeat Malayalam
    സമാധാനപ്പെടുത്തി

    ഞാന്‍ കരയുന്നത് കണ്ടപ്പോള്‍ ബഹദൂര്‍ക്ക അടുത്തു വന്ന് സമാധാനപ്പെടുത്തി. വളരെ പെട്ടെന്ന് ദേഷ്യം വരുമെങ്കിലും വളരെ നല്ല മനുഷ്യനാണ്. ഏതോ ഒരു നിമിഷത്തില്‍ അങ്ങനെ പറഞ്ഞു പോയതാണ്. പുള്ളി എന്റെ അടുത്ത് വന്ന് തോളില്‍ തട്ടി ' ഇങ്ങനെ കരയുകയൊന്നും ചെയ്യരുത്, നല്ല ഭാവിയുള്ളതാണ്'- എന്നും പറഞ്ഞു. അതിന് ശേഷമാണ് സുധീര്‍ കുമാര്‍ എന്ന പേരില്‍ രക്ഷപ്പെടില്ല എന്ന് അദ്ദേഹം പറയുന്നത്. നോക്കാം എന്നായിരുന്നു എന്റെ മറുപടി. പിന്നീട് മകന്റെ പിറന്നാളിന് ബഹദൂർ ഇക്ക വന്നതിനെ കുറിച്ചും അഭിമുഖത്തിൽ പറയുന്നു.

    വീട്ടില്‍ കണ്ണാടി ഇല്ലേ

    തുടത്തിൽ അവസരം തേടി സംവിധായകൻ ശ്രീകുമാരന്‍ തമ്പിയെ കാണാൻ പോയപ്പോഴുണ്ടായ സംഭവവും നടൻ അഭമുഖത്തിൽ പറഞ്ഞിരുന്നു. .
    ആദ്യമായി ചെന്ന് കണ്ടപ്പോള്‍ തന്റെ വീട്ടില്‍ കണ്ണാടി ഇല്ലേ എന്നായിരുന്നു അദ്ദേഹം ചോദ്യം. താന്‍ രണ്ട് കൊല്ലം ഇവിടെ കിടന്ന് കാശ് കളഞ്ഞ് കുളിച്ചു. അടൂര്‍ ഭാസിയും ബഹദൂറും ആലംമൂടനും ഉള്ളപ്പോള്‍ തനിക്കൊരു പുണ്ണാക്കും ചെയ്യാന്‍ പറ്റില്ല. താന്‍ പൊക്കോ എന്നും പറഞ്ഞു. പോയി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ താമസിക്കുന്ന ലോഡ്ജിലേക്ക് വിളിച്ച് അതേ ശ്രീകുമാരന്‍ തമ്പി സാര്‍ തന്നെ സാറിന്റെ അടുത്ത സിനിമയിലേക്ക് ഒരു ചാന്‍സ് തന്നു. ''ഇനിയെങ്കിലും ഒരു ജോലി കിട്ടിയില്ലെങ്കില്‍ ഞാന‍് വല്ല റെയില്‍ പാളത്തിലും തലവെക്കും' എന്ന് കനക ദുര്‍ഗയോട് പറയുന്നതാണ് സീന്‍. ഫസ്റ്റ് ടേക്ക് തന്നെ ഒക്കെയായി. എന്നോട് അത്രയും ക്രൂരമായി പറഞ്ഞിട്ടും എനിക്ക് എന്തിനാണ് ആ സിനിമയില്‍ ചാന്‍സ് തന്നതെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ തമ്പി സാറിനോട് ചോദിച്ചു.

    Read more about: maniyanpilla raju nedumudi venu
    English summary
    Maniyanpilla raju shares Funny Incident With Late Actor Nedumudi Venu's Interview
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X