twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫാസിലിന്‍റെ ആ രീതി! മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിച്ച സൂപ്പര്‍ഹിറ്റ് സിനിമയില്‍ സംഭവിച്ചത്?

    |

    സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച സിനിമകളിലൊന്നായിരുന്നു ഹരികൃഷ്ണന്‍സ്. 1998 ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്ന് കൂടിയാണിത്. പ്രണവം ആര്‍ട്‌സ് ബാനറില്‍ സുചിത്ര മോഹന്‍ലാലായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വന്‍താരനിരയായിരുന്നു അണിനിരന്നത്. ജൂഹി ചൗള, ഇന്നസെന്‍ര്, നെടുമുടി വേണു, ശ്യാമിലി, സുധീഷ്, പൂജപ്പുര രവി, വേണു നാഗവള്ളി, മണിയന്‍പിള്ള രാജു, തുടങ്ങിയവരുള്‍പ്പടെ വന്‍താരനിരയായിരുന്നു അഭിനയിച്ചത്. ഇരട്ട ക്ലൈമാക്‌സ് പരീക്ഷണം നടത്തിയ സിനിമ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

    ഹരിയാണോ കൃഷ്ണനാണോ നായികയെ സ്വന്തമാക്കുന്നതെന്ന തരത്തിലുള്ള ആകാംക്ഷയായിരുന്നു പ്രേക്ഷകര്‍ക്ക്. മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ച് അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. ചിത്രത്തിനിടയില്‍ ഡയലോഗ് തെറ്റിച്ചപ്പോഴുണ്ടായ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് മണിയന്‍പിള്ള രാജു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഫാസില്‍ അത് കൈകാര്യം ചെയ്ത രീതിയാണ് തനിക്കേറെ ഇഷ്ടമായതെന്ന് അദ്ദേഹം പറയുന്നു.

    ഡയലോഗ് തെറ്റി

    ഡയലോഗ് തെറ്റി

    ആള്‍ക്കൂട്ടത്തിനിടയിലും അല്ലാതെയുമൊക്കെയായാണ് സിനിമ ചിത്രീകരിക്കാറുള്ളത്. മുഖത്ത് ഭാവം മാത്രമല്ല പറയുന്ന ഡയലോഗും ഓക്കെയായാല്‍ മാത്രമേ സംവിധായകന്‍ ആ രംഗം അവസാനിപ്പിക്കാറുള്ളൂ. അഭിനയ രംഗത്തുള്ളവര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണിത്. ഹരികൃഷ്ണന്‍സ് സിനിമയുടെ ചിത്രീകരണത്തിനിടയില്‍ തനിക്ക് ഡയലോഗ് തെറ്റിയ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് മണിയന്‍പിള്ള രാജു. ചിലപ്പോഴൊക്കെ അങ്ങനെ സംഭവിക്കാറുണ്ട് താരങ്ങള്‍ക്ക്.

    ഫാസില്‍ പറഞ്ഞത്

    ഫാസില്‍ പറഞ്ഞത്

    അഭിനയിക്കുമ്പോള്‍ താരങ്ങള്‍ക്കെല്ലാം ബിപി ഉണ്ടാവാറുണ്ട്. നിരവധി ആളുകള്‍ നില്‍ക്കുമ്പോള്‍ അതിനിടയില്‍ വെച്ച് മുഴുനീള ഡയലോഗ് പറയുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഡയലോഗ് തെറ്റാതെ പറഞ്ഞാല്‍ മാത്രമേ സംവിധായകന്‍ അടുത്ത സീനിലേക്ക് പോവുകയുള്ളൂ. ഈ സിനിമയില്‍ ഐപിസി നിയമങ്ങളെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. സെക്ഷന്‍ നമ്പര്‍ കുറേയുണ്ടായിരുന്നു. അപ്പോള്‍ തനിക്ക് ഡയലോഗ് തെറ്റുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

    എത്ര സമയം വേണം

    എത്ര സമയം വേണം

    ഡയലോഗ് പറയുന്നതിനിടയില്‍ ഇടയ്ക്ക് തെറ്റിപ്പോയപ്പോള്‍ ഫാസില്‍ ചോദിച്ചത് എത്ര സമയം വേണം ഇത് കാണാതെ പഠിക്കാന്‍ എന്നായിരുന്നു. വക്കീലായി അഭിനയിക്കുന്നതിനിടയില്‍ പ്രോംപ്റ്റിംഗ് ഉണ്ടായിരുന്നു. അപ്പോഴും തെറ്റിയപ്പോള്‍ അദ്ദേഹം നേരെ കട്ട് പറയുകയായിരുന്നു. ഇത് ഇങ്ങനെ പറഞ്ഞുകൊടുക്കേണ്ട കാര്യമില്ലെന്നും സീനിയര്‍ താരമാണ് അദ്ദേഹമെന്നും ഇപ്പോള്‍ത്തന്നെ പഠിച്ച് പറയുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

    അഭിമാനപ്രശ്‌നം

    അഭിമാനപ്രശ്‌നം

    ഫാസിലിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ തനിക്ക് അത് വലിയ വെല്ലുവിളിയായി മാറുകയായിരുന്നു. എല്ലാവരും ചായ കുടിക്കുമ്പോള്‍ താന്‍ ഡയലോഗ് പഠിക്കുകയായിരുന്നു. പെട്ടെന്ന് പഠിച്ച് പറഞ്ഞില്ലെങ്കില്‍ മോശമാവില്ലേയെന്നായിരുന്നു ചിന്ത. അപ്പുറത്തേക്ക് മാറി നിന്ന് ഡയലോഗ് പഠിക്കുകയായിരുന്നു. തിരിച്ചുവന്ന് ആ ഡയലോഗ് തെറ്റാതെ പറഞ്ഞിരുന്നു.

    നിങ്ങളൊക്കെയാണ് ചീത്തയാക്കുന്നത്

    നിങ്ങളൊക്കെയാണ് ചീത്തയാക്കുന്നത്

    തെറ്റിക്കാതെ ഡയലോഗ് പറഞ്ഞ തനിക്ക് കൈ തന്നായിരുന്നു ഫാസില്‍ ്അഭിനന്ദിച്ചതെന്നും അദ്ദേഹം ഓര്‍ക്കുന്നു. തനിക്ക് ഡയലോഗ് പ്രോംപ്റ്റ് ചെയ്തവരെ അദ്ദേഹം തമാശയ്ക്ക് വഴക്ക് പറഞ്ഞിരുന്നു. അയാളെന്ത് മനോഹരമായാണ് ചെയ്തത്, നിങ്ങളൊക്കെയാണ് നടന്‍മാരെ ചീത്തയാക്കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അവരെ നോക്കി കണ്ണിറുക്കിയായിരുന്നു ഡയലോഗ്.

    English summary
    Maniyanpilla Raju talking about Director Fazil.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X