അത്തരം ആരോപണങ്ങളില്‍ ഒന്നും യാതൊരു അടിസ്ഥാനവും ഇല്ലെന്നതാണ് ശരി, തിലകനെ കുറിച്ച് നടന്‍
മോഹന്‍ലാല്‍-സിബി മലയില്‍ കൂട്ടുകെട്ടില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഹിസ് ഹൈനസ് അബ്ദുളള. സംഗീതത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമയിലെ പാട്ടുകളെല്ലാം ഒരുകാലത്ത് തരംഗമായിരുന്നു. മോഹന്‍ലാലിനൊപ്പം നെടുമുടി വേണു, ശ്രീനിവാസന്‍, തിക്കുറിശ്ശി, മാമുക്കോയ, ഗൗതമി തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. ഹിസ് ഹൈനസ് അബ്ദുളളയില്‍ മഹാരാജ ഉദയവര്‍മ്മ എന്നകഥാപാത്രമായാണ് നെടുമുടി വേണു അഭിനയിച്ചത്.

ഈ കഥാപാത്രത്തെ കുറിച്ച് നടന്‍ തിലകന്‍ നടത്തിയൊരു പരമാര്‍ശം മുന്‍പ് വലിയ ചര്‍ച്ചയായി മാറിയിരുന്നു. നെടുമുടി വേണു ചെയ്ത വേഷം സിബി മലയിലും ലോഹിതദാസും തനിക്ക് നല്‍കാനിരുന്നതാണെന്നും എന്നാല്‍ ആ കഥാപാത്രം നെടുമുടി തന്നില്‍ നിന്നും തട്ടിയെടുത്താണെന്നും ആയിരുന്നു അന്ന് തിലകന്‍ ആരോപിച്ചത്. ഇതേകുറിച്ച് മണിയന്‍ പിളള രാജു ഒരഭിമുഖത്തില്‍ സംസാരിച്ചിരുന്നു.
നടന്‌റെ വാക്കുകളിലേക്ക്: അങ്ങനെ ഒരു ആരോപണം എത്ര വര്‍ഷത്തോളം തിലകന്‍ ചേട്ടന്‍ കൊണ്ടു നടന്നു. അതില്‍ ഒരു കാര്യവുമില്ല. ഓരോരുത്തര്‍ക്കും യോജിച്ച വേഷമാണ് നല്‍കുന്നത്. ഹിസ് ഹൈനസ് അബ്ദുളള എന്ന സിനിമയില്‍ നെടുമുടി ചേട്ടന്‍ തന്നെയായിരുന്നു യോജിക്കുന്നത്. ഞാന്‍ നിര്‍മ്മിച്ച കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയില്‍ നെടുമുടി ചേട്ടനെ വിളിച്ചില്ലലോ. അത് ചെയ്തത് തിലകന്‍ ചേട്ടനല്ലെ. അത് പോലെ ഇതേ ടീമിന്‌റെ തന്നെ കിരീടം എന്ന സിനിമയിലെ സേതുമാധവന്‌റെ അച്ഛന്‍ കഥാപാത്രമായി കാസ്റ്റ് ചെയ്തത് തിലകന്‍ ചേട്ടനെയല്ലെ, ഇത്തരം ആരോപണങ്ങളില്‍ ഒന്നും യാതൊരു അടിസ്ഥാനവും ഇല്ലെന്നതാണ് ശരി. മണിയന്‍പിളള രാജു പറഞ്ഞു.
അതേസമയം നെടുമുടി വേണുവിന് മികച്ച സഹനടനുളള ദേശീയ പുരസ്‌കാരം നേടികൊടുത്ത കഥാപാത്രമായിരുന്നു ചിത്രത്തിലേത്. നാദരൂപിണി എന്ന പാട്ടിലൂടെ മികച്ച ഗായകനുളള ദേശീയ പുരസ്‌കാരം എംജി ശ്രീകുമാറിനും ലഭിച്ചിരുന്നു. പ്രണവം ആര്‍ട്‌സിന്റെ ബാനറില്‍ മോഹന്‍ലാല്‍ തന്നെയായിരുന്നു ഹിസ് ഹെെനസ് അബ്ദുളള നിര്‍മ്മിച്ചത്. രവീന്ദ്രനാണ് സംഗീതം നല്‍കിയത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും മധു ബിഹാറും ഗാനരചന നിര്‍വ്വഹിച്ചു. ഛായാഗ്രഹണം ആനന്ദക്കുട്ടനും എഡിറ്റിങ് എല്‍ ഭൂമിനാഥനുമാണ് ചെയ്തത്. 1990ല്‍ പുറത്തിറങ്ങിയ സിനിമ ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്ന ചിത്രമാണ്.


Click it and Unblock the Notifications