»   » തെറ്റിച്ചത് മണിയന്‍പിള്ള രാജു, ചീത്ത കേട്ടത് സഹസംവിധായകന്‍!!! ഒടുവില്‍ പെട്ടതും മണിയന്‍പിള്ള!!!

തെറ്റിച്ചത് മണിയന്‍പിള്ള രാജു, ചീത്ത കേട്ടത് സഹസംവിധായകന്‍!!! ഒടുവില്‍ പെട്ടതും മണിയന്‍പിള്ള!!!

Posted By: Karthi
Subscribe to Filmibeat Malayalam

സംഭാഷണങ്ങള്‍ കാണാതെ പഠിച്ച് അവതരിപ്പിക്കുന്നതായിരുന്നു സിനിമയിലെ പതിവ്. എന്നാല്‍ സാങ്കേതിക വിദ്യ വളര്‍ച്ച പ്രാപിച്ചതോടെ അത് മാറി. ഡയലോഗ് തെറ്റിപ്പോകുന്ന അവസ്ഥ ഒഴിവാക്കാന്‍ ഡയലോഗുകള്‍ സഹസംവിധായകര്‍ ഉറക്കെ പറഞ്ഞ് കൊടുക്കാന്‍ തുടങ്ങി. പക്ഷെ ഇങ്ങനെ പ്രോപ്റ്റ് ചെയ്ത് നല്‍കിയാലും തെറ്റുകള്‍ സംഭവിക്കാറുണ്ട്.

ഇക്കയല്ല ഏട്ടൻ തന്നെ താരം!!! മലയാളത്തിന്റെ മെഗാസ്റ്റാര്‍ തെലുങ്കില്‍ സീറോ!!! ആര്‍ക്കും വേണ്ട???

കേരള ബോക്‌സ് ഓഫീസ് സ്വന്തമാക്കാന്‍ മമ്മൂട്ടി വരുന്നു,ഒറ്റയ്ക്കല്ല കൂട്ടിന് ദുല്‍ഖറും!!!

മോഹന്‍ലാലും മമ്മൂട്ടിയും മത്സരിച്ച് അഭിനയിച്ച ചിത്രമായ ഹരികൃഷ്ണന്‍സില്‍ സമാനമായ സംഭവം നടന്നിരുന്നു. മണിയന്‍പിള്ള രാജുവിന്റെ വക്കീല്‍ കഥാപാത്രമാണ് ഡയലോഗ് തെറ്റിച്ചത്. പക്ഷെ വളരെ തന്ത്രപൂര്‍വ്വം ആ അവസ്ഥ ഫാസില്‍ കൈകാര്യം ചെയ്തു. 

ചിത്രത്തിലെ ഒരു രംഗത്ത് കൃത്യമായി ലോ പോയിന്റുകളും കണക്കുകളും പറയേണ്ടതുണ്ട് കാണാതെ പഠിച്ച് പറഞ്ഞാലും തെറ്റിപ്പോകുന്ന സാഹചര്യം ഒഴിവാക്കാന്‍ സഹസംവിധായകന്‍ ഡയലോഗ് പ്രോംപ്റ്റ് ചെയ്യുന്നുണ്ടായിരുന്നു.

കാണാത പഠിച്ച് പറഞ്ഞിട്ടും മണിയന്‍പിള്ള രാജുവിന് ഡയലോഗ് തെറ്റി. ഒന്നില്‍ പിഴച്ചാല്‍ മൂന്നെങ്കിലും ശരിയാകുമെന്ന് കരുതി. സഹസംവിധായകന്‍ പ്രോംപ്റ്റ് ചെയ്ത് കൊടുത്തിട്ടും മൂന്നാം തവണയും ഡയലോഗ് തെറ്റി.

തെറ്റിച്ചത് മണിയന്‍പിള്ളയായിരുന്നെങ്കിലും വഴക്ക് കേട്ടത് പ്രോപ്റ്റ് ചെയ്ത് കൊടുത്ത സഹസംവിധായകനായിരുന്നു. മണിയന്‍പിള്ള വളരെ സീനിയര്‍ നടനാണെന്നും അദ്ദേഹത്തിന് പ്രോംപ്റ്റ് ചെയ്ത് കൊടുത്ത് ഡയലോഗ് തെറ്റിക്കരുതെന്നും ഫാസില്‍ സഹസംവിധായകനോട് പറഞ്ഞു.

സഹസംവിധായകനെ വഴക്ക് പറഞ്ഞ ഫാസില്‍ ഡയലോഗ് കാണാതെ പഠിക്കാന്‍ മണിയന്‍പിള്ളയ്ക്ക് സാധിക്കുമെന്നും പറഞ്ഞു. മണിയന്‍പിള്ളയെ തെറ്റിക്കുന്നത് സഹസംവിധായകനാണെന്ന തരത്തിലായിരുന്നു ഫാസിലിന്റെ സംസാരം.

സഹസംവിധായകനെ വഴക്ക് പറഞ്ഞ ഫാസില്‍ ഉടനെ തിരിഞ്ഞ് മണിയന്‍പിള്ള രാജുവിനോട് ചോദിച്ചത് ഡയലോഗി പഠിക്കാന്‍ എത്ര സമയം വേണമെന്നാണ്. പെട്ടന്നുള്ള ചോദ്യത്തില്‍ പതറിയെങ്കിലും പത്ത് മിനിറ്റിനുള്ളില്‍ പഠിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

വഴക്ക് പറഞ്ഞത് സഹസംവിധായകനെ ആണെങ്കിലും പണി കിട്ടിയത് മണിയന്‍പിള്ള രാജുവിനാണ്. കാരണം ആ ഡയലോഗ് മുഴുവന്‍ അദ്ദേഹത്തിന് കാണാതെ പഠിക്കേണ്ടി വന്നു. അത് പത്ത് മിനിറ്റിനുള്ളില്‍. കാരണം അത് കാണാതെ പഠിച്ച് പറയേണ്ടത് അദ്ദേഹത്തിന്റെ അഭിമാന പ്രശ്‌നമായിരുന്നു.

മണിയന്‍പിള്ള രാജു ഡയലോഗ് പഠിക്കുന്നത് വരെ ബ്രെയ്ക്ക് പറഞ്ഞിരിക്കുകയാണ്. വൈകുന്നേരം അഞ്ച് മണിയായിട്ടുണ്ടാകും. മണിയന്‍പിള്ളയ്ക്ക് വിശക്കുന്നുണ്ട്. എല്ലാവരും ഏത്താക്ക അപ്പവും മറ്റുകഴിക്കുന്നുണ്ട്. പക്ഷെ അദ്ദേഹം ഡയലോഗ് പഠിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചു.

ഡയലോഗ് കാണാതെ പഠിച്ച ഒറ്റ ടേക്കില്‍ തന്നെ മണിയന്‍പിള്ള രാജു അത് ഒകെയാക്കി. വിശന്നിരുന്ന് പഠിച്ചാണ് അദ്ദേഹം ടേക്ക് ഓകെയാക്കിയത്. അത്രയ്ക്ക് അഭിമാന പ്രശ്‌നമായിരുന്നു അദ്ദേഹത്തിന് ആ രംഗം.

മണിയന്‍പിള്ള രാജുവിനേക്കൊണ്ട് ഡയലോഗ് കാണാതെ പഠിപ്പിച്ച് പറയിപ്പിക്കാനുള്ള ഫാസിലിന്റെ തന്ത്രമായിരുന്നു സഹസംവിധായകനെ വഴക്ക് പറഞ്ഞത്. അതുകൊണ്ട് മണിയന്‍പിള്ള അത് അഭിമാന പ്രശ്‌നമായി കണുകയും അതിവേഗം ഡയലോഗ് പഠിക്കുകയും ചെയ്തു.

English summary
Maniyanpillai Raju made mistakes in dialogue while shooting a scene in Harikrishnans. Fazil handle the situation very cleverly.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam