ഒരുമിച്ച് പഠിച്ചിട്ടും ഞാൻ ശ്രദ്ധിച്ചില്ല, വിവാഹക്കാര്യം പറഞ്ഞപ്പോൾ, ആദ്യ ബന്ധത്തിൽ സങ്കടമില്ല; മഞ്ജരി പറഞ്ഞത്

സം​ഗീത പ്രേമികളുടെ മനസിൽ എന്നും വലിയ സ്ഥാനം ​ഗായിക മഞ്ജരിക്കുണ്ട്. കരിയറിലെ തുടക്ക കാലത്ത് തന്നെ ശ്രദ്ധേയ ​ഗാനങ്ങൾ പാടാൻ കഴിഞ്ഞ ​ഗായിക. ഒന്നിന് പിറകെ ഒന്നായി ഹിറ്റുകളുമായി മഞ്ജരി കരിയറിൽ മുന്നേറി. മഞ്ജരിയുടെ സ്വകാര്യ ജീവിതം പലപ്പോഴും ചർച്ചയായതാണ്. ജെറിൻ എന്നാണ് ​ഗായികയുടെ ഭർത്താവിന്റെ പേര്. ​രണ്ടാം വിവാഹമായിരുന്നു ഇത്. വിവേക് പ്രസാദ് എന്നാണ് ​ ആദ്യ ഭർത്താവിന്റെ പേര്. 2009 ൽ വിവാഹിതരായ ഇരുവരും കുറച്ച് വർഷങ്ങൾക്കുള്ളിൽ പിരിഞ്ഞു. 2022 ലാണ് മഞ്ജരി രണ്ടാമത് വിവാഹം ചെയ്തത്.

ജെറിനും മഞ്ജരിയും ഒരുമിച്ച് പഠിച്ചവരാണ്. ഒരിക്കൽ ജെറിനെക്കുറിച്ച് മഞ്ജരി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഞങ്ങൾ ഒരുമിച്ച് പഠിച്ചവരാണെങ്കിലും ഞാൻ ക്ലാസിൽ ഈ പറഞ്ഞയാളെ ശ്രദ്ധിച്ചിരുന്നില്ല. ഉത്തരക്കടലാസ് വാങ്ങിക്കുമ്പോൾ റോൾ നമ്പർ പറയും. ആ സമയത്ത് മാത്രമേ ഈ പേര് എന്റെ മനസിലുള്ളൂ. അല്ലാതെ ഞാൻ ശ്രദ്ധിച്ചിട്ടില്ല. ഞാൻ എന്റെ ​ഗേൾസ് ​ഗ്യാങ്ങിന്റെ കൂടെ പഠിക്കുകയും പുറത്തിറങ്ങി അടിച്ച് പൊളിക്കുകയുമായിരുന്നു. കോളേജ് പഠനമൊക്കെ കഴിഞ്ഞ ശേഷം വാട്സാപ്പ് വന്ന ശേഷമാണ് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കണക്ട് ചെയ്ത് തുടങ്ങിയത്.

Manjari

വിഷമിപ്പിക്കുന്ന തരത്തിലുള്ള കമന്റ് വന്നാൽ ഞാൻ ജെറിനെ വിളിക്കും. നല്ല ബോധമുള്ളവർ അങ്ങനെ പറയില്ലെന്ന് പറഞ്ഞ് സമാധാനിപ്പിക്കും. അങ്ങനെ കുറേ നേരം സംസാരിച്ച് അദ്ദേഹത്തെ കല്യാണം കഴിച്ചാലോ എന്നതിലേക്ക് വന്നു. അപ്പോൾ എന്നോട് പറഞ്ഞത് 40 വയസായിട്ട് രണ്ട് പേർക്കും ആരെയും കിട്ടിയില്ലെങ്കിൽ നമുക്ക് കല്യാണം കഴിച്ചാലോ എന്ന് പറഞ്ഞിരുന്നു. അത് ഫ്രണ്ട്സ് സീരിയലിലെ ഡയലോ​ഗാണ്. പക്ഷെ നാൽപതൊന്നും വേണ്ടി വന്നില്ല. അതിന് മുമ്പേ വീട്ടിലേക്ക് വന്നു.

പ്രൊപ്പോസ് ചെയ്തു. ഇപ്പോൾ വളരെ ഹാപ്പിയാണ്. ഞാനാ​ഗ്രഹിച്ചത് എന്റെ അമ്മയെ പോലെ എന്റെ കൂടെ പ്രൊഫഷനെ സപ്പോർട്ട് ചെയ്ത് നിൽക്കുന്നയാളെയാണ്. അദ്ദേഹം ബാ​ഗ്ലൂർ ആയിരുന്നു. ജോലി രാജി വെച്ച് നാട്ടിലേക്ക് വന്നു. പാരന്റ്സൊക്കെ വളരെ ഹാപ്പിയാണ്. അവരുടെ പാരന്റ്സും ഹാപ്പിയാണ്. ഞങ്ങൾക്ക് എല്ലാ ഭാ​ഗത്ത് നിന്നും നല്ല സപ്പോർട്ട് ഉണ്ടായിരുന്നു. അവർ വേറൊരു മതം ആണ്. പക്ഷെ അങ്ങനെ യാതാെരു ചിന്തകളും ഇല്ല. എല്ലാവരും എല്ലാ ദെെവങ്ങളിലും വിശ്വസിക്കുന്നു. അങ്ങനെ സന്തോഷമായി പാട്ടും കൃഷിയും യാത്രകളുമെല്ലാമായിങ്ങനെ പോകുന്നെന്നും മഞ്ജരി പറഞ്ഞു.

Manjari

ആദ്യ വിവാഹ ബന്ധം പിരിഞ്ഞതിനെക്കുറിച്ചും ഒരിക്കൽ ​ഗായിക സംസാരിച്ചിട്ടുണ്ട്. ജീവിതത്തിൽ എടുത്ത തീരുമാനങ്ങളിൽ പരാജയം ഉണ്ടായി എന്ന് ഞാൻ പറയില്ല. എടുക്കുന്ന എല്ലാ തീരുമാനങ്ങളും ശരിയാകണമെന്നില്ല. ആദ്യ വിവാഹത്തിന്റെയും വിവാഹമോചനത്തിന്റെയും കാര്യത്തിൽ സങ്കടപ്പെടുന്നില്ലെന്നും മഞ്ജരി വ്യക്തമാക്കി.

ഒരു ജീവിത രീതി തെരഞ്ഞെടുത്ത് കഴിഞ്ഞ് അതിൽ യോജിച്ച് പോകാൻ പറ്റാത്തപ്പോൾ അടുത്തൊരു തീരുമാനം എടുക്കാൻ പാകത്തിന് മനസ് നിൽക്കും. ചില ആളുകൾക്ക് അങ്ങനെയൊരു തീരുമാനം എടുക്കാൻ ഭയം ഉണ്ടാകും. സ്വയം കുറ്റപ്പെടുത്തേണ്ട സാഹചര്യം വന്നിട്ടില്ല. അതേസമയം തീരുമാനങ്ങൾ സാവകാശം എടുക്കണമെന്ന് തിരിച്ചറിഞ്ഞെന്നും എടുത്ത് ചാട്ടം മാറിയെന്നും മഞ്ജരി അന്ന് പറഞ്ഞു.

More from Filmibeat

Read more about: manjari
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X