For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയില്‍ തന്നെ നീ നിലനില്‍ക്കും എന്ന വരം പോലെയായിരുന്നു എനിക്ക് ആ ചിത്രം,തുറന്നുപറഞ്ഞ് മോഹന്‍ലാല്‍

  |

  ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് മോഹന്‍ലാല്‍. ആദ്യ ചിത്രത്തില്‍ വില്ലനായി അഭിനയിച്ച താരത്തിന്റെ പ്രകടനം അന്ന് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഇറങ്ങിയതിന് പിന്നാലെ മോളിവുഡിലെ തിരക്കേറിയ നടന്‍മാരില്‍ ഒരാളായി മോഹന്‍ലാല്‍ മാറിയിരുന്നു. കരിയറിന്റെ തുടക്കത്തില്‍ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെയാണ് ലാലേട്ടന്‍ തിളങ്ങിയത്.

  ശങ്കറും പൂര്‍ണിമാ ഭാഗ്യരാജുമായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ നായകനും നായികയുമായി എത്തിയത്. ചിത്രത്തിലെ നരേന്ദ്രന്‍ എന്ന കഥാപാത്രം ഇന്നും മോഹന്‍ലാലിന്റെതായി പ്രേക്ഷകര്‍ ഓര്‍ക്കുന്ന റോളുകളിലൊന്നാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ പ്രകടനത്തിന് ശേഷമാണ് താരത്തിന് മലയാളത്തില്‍ അവസരങ്ങള്‍ കൂടിയത്.

  അതേസമയം ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ഡിഗ്രി കഴിഞ്ഞാല്‍ പിന്നീട് എന്താണ് എന്ന് ചിന്തിച്ചു നടക്കുമ്പോള്‍ സിനിമയ്ക്ക് വലിയ സ്ഥാനമുണ്ടായിരുന്നോ എന്ന് വ്യക്തമല്ല എന്ന നടന്‍ പറയുന്നു. സിനിമയാണ് ലക്ഷ്യം എന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നോ എന്നും അറിയില്ല.

  ആ നാളുകളിലാണ് എന്റെ സുഹൃത്തായ സുരേഷിന്റെ കണ്ണില്‍ ഒരു പത്രപരസ്യം ഉടക്കുന്നത്, അവന്‍ പത്രപരസ്യം ഉറക്കെ വായിച്ചു. നവോദയയുടെ പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ക്ഷണിക്കുന്നു എന്നതായിരുന്നു ആ പരസ്യം. സുഹൃത്തുക്കള്‍ എഴുതി തയ്യാറാക്കിയ അപേക്ഷ അടുത്തദിവസം പോസ്റ്റ് ഓഫീസില്‍ കൊണ്ടുചെന്നു.

  Latest Still Of Prithviraj Sukumaran And Dulquer Salmaan With Mohanlal

  പക്ഷേ ചില്ലറ വേണമെന്ന് ജീവനക്കാരന്‍ പറഞ്ഞു, അതിനാല്‍ ആ കത്ത് അയക്കാതെ സുഹൃത്ത് സുരേഷിന്റെ വീട്ടില്‍ ഏല്‍പ്പിച്ച് മടങ്ങി. പിന്നീട് സുരേഷിന്റെ അമ്മയാണ് ആ കത്ത് അയാളെ കൊണ്ട് അയച്ചത്. രണ്ടാം നാള്‍ ആലപ്പുഴയില്‍ നവോദയ ഓഫീസില്‍ എത്താനുളള ടെലിഗ്രാം കിട്ടി, എന്നെപ്പോലെ ഒരുപാട് പേര്‍ അന്ന് അവിടെയെത്തിയിരുന്നു.

  തുടര്‍ന്ന്‌ അഭിനയിച്ചു കാണിക്കാന്‍ എനിക്ക് ഒരു ഭാഗം ഫാസില്‍ പറഞ്ഞു തരുകയായിരുന്നു. ഹലോ പ്രേം, പ്രേം കൃഷ്ണന്‍ ഐആം നരേന്ദ്രന്‍ ആന്‍ഡ് ദിസ് ഈസ് മിസിസ്സ് പ്രഭാ നരേന്ദ്രന്‍ എന്നുളളതായിരിക്കുന്നു ആ ഡയലോഗ്. ഞാന്‍ ഇന്നും വിശ്വസിക്കുന്നത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനെ കണ്ടുപിടിക്കാന്‍ ഫാസിലിനും ജിജോയ്ക്കും തെറ്റ് പറ്റിയിട്ടില്ല എന്നാണ്.

  കൂടാതെ ജഡ്ജസായിരുന്നു, മറ്റെല്ലാവരും രണ്ടും മൂന്നൂം മാര്‍ക്ക് എനിക്കിട്ടപ്പോള്‍ ജിജോയും ഫാസിലും എനിക്ക് തന്നത് 90, 95 മാര്‍ക്കുക്കളാണ് എന്നതും ശ്രദ്ധേയമായിരുന്നു. ഇന്ന് നരേന്ദ്രന്‍ എന്നെ കൊണ്ട് പോയ ദൂരങ്ങള്‍ എത്രയാണെന്ന് എനിക്ക് അറിയില്ല. 40 കൊല്ലം കടന്നുപോയിട്ടും നരേന്ദ്രനോട് എനിക്കൊരു പ്രത്യേക ഇഷ്ടമുണ്ട്.

  വലിയ മോഹങ്ങളൊന്നുമില്ലാതെ സിനിമയുടെ പടവുകളുടെ താഴെ നിന്ന എന്നെ ഉയരങ്ങളിലേക്ക് പിടിച്ചുകയറ്റിയത് നരേന്ദ്രനാണ്. ഒരു വിസ്മയമായി നരേന്ദ്രന്‍ ഇന്നും എന്റെ മുന്നിലുണ്ട്. സിനിമയില്‍ തന്നെ നീ നിലനില്‍ക്കും എന്ന വരം പോലെയായിരുന്നു എനിക്ക് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. അതിന് ശേഷം എത്ര ശ്രമിച്ചിട്ടും എനിക്ക് എന്റെ വീട്ടിലേക്ക് പഴയ ലാലുവായി തിരികെ വരാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം മോഹന്‍ലാല്‍ പറഞ്ഞു.

  Read more about: mohanlal
  English summary
  Manjil Virinja Pookkal Character Narendran Influenced Mohanlal's Life, Revealed The Actor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X