ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഒരൊറ്റ ലക്ഷ്യമേ മനസില്‍ ഉണ്ടായിരുന്നുള്ളൂ; ശാലു മേനോന്‍ പറയുന്നു
സിനിമാ, ടെലിവിഷന്‍ താരങ്ങളില്‍ പലരും ചില വിവാദങ്ങളില്‍ കുടുങ്ങാറുണ്ട്. അങ്ങനെ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട നായികയായിരുന്നു ശാലു മേനോനും ഒരു കേസില്‍ കുടുങ്ങിയിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ടാണ് നടി ശാലു മേനോന്‍ അറസ്റ്റിലായത്. ശാലു മേനോനും ബിജു രാധകൃഷ്ണനും ചേര്‍ന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തതായിട്ടായിരുന്നു പരാതി വന്നത്.
ശാലു മേനോന് ജയിലില്‍ പോകേണ്ട വരെ സാഹചര്യം സൃഷ്ടിക്കപ്പെട്ടിരുന്നു. ഒരു വ്യക്തി എന്ന നിലയില്‍ ആ നാളുകള്‍ പുതിയ പാഠം നല്‍കിയെന്ന് പറയുകയാണ് ശാലു മേനോന്‍. സിനിമയില്‍ മാത്രം കണ്ടിരുന്ന ജയില്‍ എന്താണെന്നും അവിടെ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഉണ്ടായിരുന്ന ഏകലക്ഷ്യത്തെ കുറിച്ചുമൊക്കെ ശാലു സംസാരിച്ചിരിക്കുകയാണ്.

'വ്യക്തി എന്ന നിലയില്‍ സ്വയം പുതുക്കി പണിയാന്‍ ജയിലിലെ ദിവസങ്ങള്‍ പാകപ്പെടുത്തി. അന്നേവരെ സിനിമയില്‍ മാത്രമേ ജയില്‍ കണ്ടിച്ചുള്ളൂ. നാല്‍പ്പത്തിയൊമ്പത് ദിവസം അവിടെ കഴിഞ്ഞു. പലതരം മനുഷ്യരെ കാണാന്‍ പറ്റി. എല്ലാ മതങ്ങളിലും വിശ്വസിക്കാന്‍ ഞാന്‍ ശീലിച്ചത് അവിടെ നിന്നാണ്. വിശ്വാസം ആണെന്നെ പിടിച്ചു നിറുത്തിയത്.
അവിടെ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഒരൊറ്റ ലക്ഷ്യമേ മനസില്‍ ഉണ്ടായിരുന്നുള്ളൂ. അതൊരു വാശി കൂടിയായിരുന്നു. എല്ലാം തിരിച്ചു പിടിക്കണമെന്ന വാശി. തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ നൃത്തത്തിലേക്ക് മടങ്ങി. ക്ലാസ് വീണ്ടും തുടങ്ങി. പ്രോഗ്രാമുകളില്‍ സജീവമായി. ഞാന്‍ തെറ്റു ചെയ്തിട്ടില്ല. പിന്നെന്തിന് വിഷമിക്കണം..' എന്നുമാണ് ശാലു പറയുന്നത്.

എക്കാലത്തെയും ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട നായികയായിരുന്നു ശാലു മേനോന്‍. ഇടയ്ക്ക് വിവാദങ്ങളില്‍ കുടുങ്ങി പോയതോടെ അഭിനയ രംഗത്ത് നിന്നും മാറി നിന്നെങ്കിലും ശക്തമായ തിരിച്ച് വരവ് നടത്തി. 1998 ല്‍ ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന ചിത്രത്തിലൂടെയാണ് ശാലു മേനോന്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് ബിഗ് സ്‌ക്രീനില്‍ ചെറുതും വലുതമായ ഒരുപാട് സിനിമകളില്‍ അഭിനയിച്ചതിന് ശേഷമാണ് മിനിസ്‌ക്രീനിലേക്ക് എത്തുന്നത്.
Recommended Video
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത് വന്നിരുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലും ശാലു മേനോന്‍ അഭിനയിക്കുന്നുണ്ട്. 2016 ലാണ് ശാലു മേനോനും സുഹൃത്തായിരുന്ന സജി ജി നായരുമായിട്ടുള്ള വിവാഹം നടക്കുന്നത്. ഏറെ കാലം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. നേരത്തെ ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞെത്തിയ ശാലുവിന്റെ വാക്കുകള്‍ വൈറലായിരുന്നു.


Click it and Unblock the Notifications











