പെണ്ണുകാണലിന് ഇഷ്ടം തുറന്നുപറഞ്ഞു, യുവയെക്കുറിച്ച് മൃദുല, എന്‍ഗേജ്മെന്‍റിന് രേഖ രതീഷില്ലേയെന്ന് ആരാധകര്‍

യുവകൃഷ്ണയുടേയും മൃദുല വിജയിയുടേയും വിവാഹനിശ്ചയം കഴിഞ്ഞത് കഴിഞ്ഞ ദിവസമായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ഇവരെ ആശീര്‍വദിക്കാനായെത്തിയിരുന്നു. എന്‍ഗേജ്‌മെന്റ് വീഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരങ്ങള്‍. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. സിംപിള്‍ ലുക്കിലാണ് മൃദുല എത്തിയത്. ഇതായിരുന്നു താനാഗ്രഹിച്ചതെന്ന് താരം പറയുന്നു.

എന്‍ഗേജ്‌മെന്റിനായി ഒരുങ്ങുന്നതിന്റേയും മോതിരം മാറുന്നതിന്റേയും ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്നതിന്റേയുമെല്ലാം രംഗങ്ങളാണ് വീഡിയോയിലുള്ളത്. സുഹൃത്തുക്കളായ തന്‍വിയും പ്രീത പ്രദീപും നോബിയുമെല്ലാം ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. അതീവ സന്തോഷത്തോടെയായിരുന്നു മൃദുലയും യുവയും മോതിരം കൈമാറിയത്. പിന്നീടുള്ള ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളും മനോഹരമായിരുന്നു. സഹോദരിയായ പാര്‍വതിയും ഭര്‍ത്താവ് അരുണും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

മൃദുലയുടെ വാക്കുകള്‍

മൃദുലയുടെ വാക്കുകള്‍

കണ്ടുമുട്ടി ഒരുവര്‍ഷമായപ്പോഴാണ് വീട്ടില്‍ വന്ന് ജാതകം ചോദിച്ചത്. 10 ദിവസം കഴിഞ്ഞപ്പോഴേക്കും പെണ്ണുകാണല്‍ ചടങ്ങായിരുന്നു. അന്നാണ് ശരിക്കും ഇഷ്ടം തുറന്നുപറയുന്നതെന്ന് മൃദുല പറയുന്നു. രേഖ രതീഷാണ് യുവയോട് തന്റെ കാര്യത്തെക്കുറിച്ച് പറഞ്ഞതെന്ന് നേരത്തെ മൃദുല പറഞ്ഞിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവ് നായകന് പൂക്കാലം വരവായി നായിക വധുവാകുന്നുവെന്നറിഞ്ഞപ്പോള്‍ പ്രണയ വിവാഹമാണോ ഇതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. അറേഞ്ച്ഡ് മാര്യേജാണ് ഇതെന്നായിരുന്നു ഇരുവരും പറഞ്ഞത്. ജാതകം ചേരുമെന്നറിഞ്ഞപ്പോളാണ് ശരിക്കും സന്തോഷം തോന്നിയതെന്നും ഇവര്‍ പറഞ്ഞിരുന്നു.

രേഖ രതീഷിനെ കണ്ടില്ല

രേഖ രതീഷിനെ കണ്ടില്ല

മൃദുലയുമായും യുവയുമായും അടുപ്പമുണ്ട് രേഖ രതീഷിന്. യുവയുടെ പരമ്പരയായ മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ അമ്മയായി അഭിനയിക്കുന്നത് രേഖയാണ്. പൂക്കാലം വരവായില്‍ മൃദുലയുടെ അമ്മയായെത്തുന്നതും രേഖയാണ്. രേഖയുടെ പിറന്നാളാഘോഷത്തിനിടയിലായിരുന്നു ഇരുവരും ആദ്യമായി കണ്ടത്. ഒരുവര്‍ഷം കഴിഞ്ഞുള്ള പിറന്നാള്‍ കഴിഞ്ഞതിന് ശേഷമായാണ് ആ കൂടിക്കാഴ്ച വിവാഹത്തിലേക്ക്് എത്തിയത്. ജാതകമൊക്കെ നോക്കി ഇരുവീട്ടുകാരും വിവാഹം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും മൃദുല പറഞ്ഞിരുന്നു.

യുവയുടെ പാട്ട്

യുവയുടെ പാട്ട്

അഭിനയത്തിന് പുറമെ മെന്റലിസവും മാജിക്കുമാണ് യുവയുടെ വിനോദങ്ങള്‍. ഇത് മാത്രമല്ല പാട്ടും തനിക്കും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് യുവ. എന്‍ഗേജ്‌മെന്റ് ദിനത്തില്‍ സദ്യ കഴിക്കുന്നതിന് മുന്‍പായാണ് യുവ പാടിയത്്. സുന്ദരിയേ വാ എന്ന ഗാനമായിരുന്നു താരം പാടിയത്. സുഹൃത്തുക്കളും യുവയുടെ ഗാനം ഏറ്റുപിടിക്കുന്നുണ്ടായിരുന്നു. വിവാഹത്തിന് മുന്നോടിയായാണ് ഇരുവരും മൃദ്വ് എന്ന യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ഈ ചാനലിലൂടെയായിരുന്നു എന്‍ഗേജ്‌മെന്റ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

പാര്‍വതിയും തിളങ്ങി

പാര്‍വതിയും തിളങ്ങി

മൃദുലയുടെ സഹോദരിയായ പാര്‍വതിയേയും പ്രേക്ഷകര്‍ക്ക് പരിചയമുണ്ട്. ചേച്ചിക്ക് പിന്നാലെയായാണ് അനിയത്തിയും അഭിനയ രംഗത്തേക്ക് എത്തിയത്. കുചുംബവിളക്ക് പരമ്പരയില്‍ ശീതളിനെ തുടക്കത്തില്‍ അവതരിപ്പിച്ചിരുന്നത് പാര്‍വതിയായിരുന്നു. പരമ്പരയുടെ ക്യാമറമാനായ അരുണുമായി പ്രണയത്തിലാവുകയായിരുന്നു പാര്‍വതി. 3 മാസത്തെ പ്രണയത്തിനൊടുവിലായി ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹ ശേഷമായി അഭിനയത്തില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു പാര്‍വതി. ചേച്ചിയുടെ എന്‍ഗേജ്‌മെന്റില്‍ സജീവമായി പാര്‍വതിയും അരുണുമുണ്ടായിരുന്നു.

Recommended Video

സീരിയല്‍ നടി മൃദുലയുടെയും യുവകൃഷ്ണയുടെയും വിവാഹം നിശ്ചയിച്ചു

ബൗസില്‍ പുതുപുത്തന്‍ പരീക്ഷണങ്ങളുമായി ഇനിയ, ചിത്രങ്ങള്‍ കാണാം

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X