For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൃദുലയുടെ ആ ഗുണങ്ങളാണ് ഏറെയിഷ്ടമായത്, എന്‍ഗേജ്‌മെന്‍റിന് മുന്‍പ് യുവകൃഷ്ണയുടെ തുറന്നുപറച്ചില്‍

  |

  സീരിയല്‍ പ്രേമികള്‍ക്ക് സുപരിചിതരായ താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയും. സ്‌ക്രീനില്‍ ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും ജീവിതത്തില്‍ ഒന്നിക്കുകയാണ് ഇരുവരും. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നത്. മഴവില്‍ മനോരമ ചാനല്‍ പങ്കുവെച്ച വിശേഷം പെട്ടെന്ന് തന്നെ വൈറലായി മാറുകയായിരുന്നു. ബുധനാഴ്ചയാണ് വിവാഹനിശ്ചയമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. പ്രണയവിവാഹമാണോ ഇവരുടേതെന്നായിരുന്നു എല്ലാവരും ചോദിച്ചത്.

  വിവാഹ വാര്‍ത്ത വൈറലായി മാറിയതിന് പിന്നാലെയായാണ് കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ച് മൃദുല എത്തിയത്. രേഖ രതീഷാണ് യുവന്‍ ചേട്ടനോട് തന്റെ കാര്യത്തെക്കുറിച്ച് പറഞ്ഞത്. ജാതകം ചേര്‍ന്നതോടെ വീട്ടുകാരും വിവാഹം തീരുമാനിക്കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. മികച്ച നര്‍ത്തകി കൂടിയാണ് മൃദുല. യുവയാവട്ടെ മെന്റലിസവും മാജിക്കും ഹോബിയായി കൊണ്ടുനടക്കുന്നയാളാണ്. വിവാഹത്തെക്കുറിച്ച് പറഞ്ഞുള്ള യുവയുടേയും മൃദുലയുടേയും വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

  യുവയും മൃദുലയും

  യുവയും മൃദുലയും

  ഒരു വര്‍ഷമായി മൃദുലയും യുവയും പരിചയക്കാരാണ്. രേഖ രതീഷിന്റെ പിറന്നാള്‍ സെലിബ്രേഷനായിരുന്നു ഇരുവരും ആദ്യമായി കണ്ടത്. ഇത്തവണത്തെ പിറന്നാളിന്റെ അന്നായിരുന്നു യുവ മൃദുലയെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞത്. ജാതകം ചേര്‍ന്നതോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു. സ്‌ക്രീനില്‍ ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടില്ല ഇതുവരും. ഇപ്പോഴിതാ യൂട്യൂബ് വീഡിയോയില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഇരുവരും. യുവയും മൃദുലയും സോഷ്യല്‍ മീഡിയയിലൂടെ പുതിയ വിശേഷം പങ്കുവെക്കുകയായിരുന്നു.

  യുവയുടെ വാക്കുകള്‍

  യുവയുടെ വാക്കുകള്‍

  ജീവിതം വളരെ സിംപിളാണ്, ചെറിയ രണ്ട് കാര്യങ്ങള്‍ ഓര്‍ത്താല്‍ മതി. നമ്മളൊരു യാത്ര തുടങ്ങുമ്പോള്‍ അതിന്റെ പോസിറ്റീവ് സൈഡും നെഗറ്റീവ് സൈഡും ചിന്തിക്കാറുണ്ടല്ലേ, പലപ്പോഴും മിസൗട്ട് ചെയ്യുന്ന കാര്യമുണ്ട്. യാത്ര ചെയ്യും മുന്‍പ് നമ്മുടെ മൈന്‍ഡിനെ പോസിറ്റീവ് മൂഡിലേക്ക് സ്വിച്ച് ഓണ്‍ ചെയ്യണം, പിന്നെന്ത് സംഭവിച്ചാലും ഈസിയായി ഡീല്‍ ചെയ്യാമെന്നേയെന്ന് പറഞ്ഞായിരുന്നു യുവ സംസാരിച്ച് തുടങ്ങിയത്.

  രണ്ടാമത്തെ കാര്യം പറഞ്ഞ് മൃദുല

  രണ്ടാമത്തെ കാര്യം പറഞ്ഞ് മൃദുല

  രണ്ടാമത്തെ കാര്യത്തെക്കുറിച്ച് പറഞ്ഞത് മൃദുലയായിരുന്നു. വഴിയില്‍ പോകുന്ന എല്ലാ കാര്യങ്ങളും മനസ്സിലേക്ക് എടുക്കാതെ പ്രയോറിറ്റി ലിസ്റ്റ് സെറ്റ് ചെയ്ത് സിസ്റ്റം ഹാങ്ങാവാതെ നോക്കാം. ലൈഫും ഹാപ്പി, അപ്പോ എല്ലാം ഹാപ്പിയാവുമെന്നായിരുന്നു മൃദുല പറഞ്ഞത്. ഇതിന് ശേഷമായാണ് യുവ മൃദുലയെക്കുറിച്ച് വാചാലനായത്.

  2020 ല്‍ പരാജയം നേരിട്ട സിനിമകള്‍ ഇവയൊക്കെയാണ് | FilmiBeat Malayalam
  മൃദുലയെക്കുറിച്ച് യുവ

  മൃദുലയെക്കുറിച്ച് യുവ

  മൃദുല വളരെയധികം പോസിറ്റീവായ വ്യക്തിയാണ്. എപ്പോഴും ആക്ടീവായിരിക്കും. മള്‍ട്ടി ടാലന്റഡാണ്. എന്ത് പ്രശ്‌നം വന്നാലും പക്വതയോടെ അത് കൈാര്യം ചെയ്യുന്നയാളാണ്. അക്കാര്യത്തില്‍ എനിക്കൊരുപാട് റെസ്പക്ടുണ്ട്. നല്ലൊരു മനസ്സിനുടമയാണ് മൃദുല.അങ്ങനെ ദേഷ്യമൊന്നും വരാത്തയാളാണ്. കാം ആന്‍ഡ് കൂളാണ്. എന്ത് പറഞ്ഞാലും അതിന്റേതായ സെന്‍സിലേ കാണുകയുള്ളൂ. ഇതെല്ലാം കൂടി ഒത്തുനോക്കിയപ്പോള്‍ മുന്നോട്ട് പോവാമെന്ന് തോന്നി. അങ്ങനെയാണ് നമ്മള്‍ എന്‍ഗേജ്‌മെന്റിലേക്ക് എത്തി നില്‍ക്കുന്നതെന്നും യുവ പറയുന്നു.

  ഗ്ലാമറസായി അമല പോള്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

  Read more about: serial mridula vijay
  English summary
  Manjil Virinja Poovu hero Yuvakrishna reveals about his fiance Mridula Vijay's best quality
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X