Don't Miss!
- News
ശത്രുക്കളുടെ എണ്ണം കൂടും, വിദേശത്ത് നിന്ന് പണമെത്തും, ദാമ്പത്യജീവിതം സംതൃപ്തം, ഇന്നത്തെ രാശിഫലം
- Automobiles
ഇതൊക്കെയാണ് മുതലാളിമാർ! ജീനക്കാർക്ക് പുത്തൻ ഗ്ലാൻസ സമ്മാനിച്ച് ഐടി കമ്പനി
- Sports
Odi World Cup 2023: കീപ്പറായി രാഹുല്‍ മതി!അപ്പോള്‍ സഞ്ജുവിന് ചാന്‍സില്ലേ?ഉത്തപ്പ പറയുന്നു
- Finance
2 വര്‍ഷത്തേക്ക് ബാങ്കിനേക്കാള്‍ പലിശ വേണോ? സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ നിക്ഷേപിക്കാന്‍ ഈ പദ്ധതി നോക്കാം
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
- Lifestyle
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്‍ണമി ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും
അവർ വിവാഹിതരായി; മഞ്ജിമയും ഗൗതമും പുതു ജീവിതത്തിലേക്ക്; ചിത്രങ്ങൾ പുറത്ത്
ബാലതാരമായെത്തി മലയാളികൾക്ക് സുപരിചിത ആയ നടിയാണ് മഞ്ജിമ മോഹൻ, പ്രിയം എന്ന സിനിമയിൽ കുട്ടിതാരമായെത്തിയ മഞ്ജിമ അന്ന് ഏറെ ജനപ്രീതി നേടി. കുറേക്കാലം സിനിമകളിൽ കാണാഞ്ഞ മഞ്ജിമ പിന്നീട് വടക്കൻ സെൽഫി എന്ന സിനിമയിൽ നായിക ആയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറിയ മഞ്ജിമ മുൻനിര നായിക നടി ആയി.
ഇപ്പോഴിതാ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് മഞ്ജിമ. നടൻ ഗൗതം കാർത്തിക്കുമായി മഞ്ജിമയുടെ വിവാഹം നടന്നു. ഏറെ നാളത്തെ പ്രണയത്തിനാെടുവിലാണ് വിവാഹം. ചെന്നെെയിൽ സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നു.

നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം, മണിരത്നം സംവിധാനം ചെയ്ത കടൽ എന്ന സിനിമയിലൂടെ ആണ് ഗൗതം സിനിമയിലേക്ക് എത്തുന്നത്. തങ്ങളുടെ പ്രണയത്തെക്കുറിച്ച് അടുത്തിടെ ഗൗതം സംസാരിച്ചിരുന്നു. ഒരുമിച്ച് സിനിമയിൽ അഭിനയിച്ചപ്പോൾ സുഹൃത്തുക്കൾ ആയിരുന്നു. പിന്നീട് ഒരു വർഷം കഴിഞ്ഞാണ് പ്രണയത്തിലാവുന്നത്. പ്രൊപ്പോസ് ചെയ്തപ്പോൾ മഞ്ജിമ മറുപടി പറയാൻ രണ്ട് ദിവസം എടുത്തു. ആ രണ്ട് ദിവസം തനിക്ക് ടെൻഷൻ ആയിരുന്നെന്നും ഗൗതം പറഞ്ഞിരുന്നു.

ഗൗതമിനെ പറ്റി മഞ്ജിമയും മുമ്പൊരു അഭിമുഖത്തിൽ സംസാരിച്ചിട്ടുണ്ട്. സിനിമാ കുടുബത്തിൽ നിന്നുള്ള ആളാണെങ്കിലും ഗൗതമിന് ഇൻഡസ്ട്രിയുടെ രീതികളെക്കുറിച്ച് അധികം അറിയില്ല. തനിക്ക് ഏറ്റവും കംഫർട്ടബിൾ ആയി സംസാരിക്കാൻ പറ്റുന്ന വ്യക്തിയാണ് ഗൗതം. എന്ത് കാര്യം സംസാരിച്ചാലും ഗൗതം തന്നെ ജഡ്ജ് ചെയ്യില്ല.
തന്നെ നന്നായി മനസ്സിലാക്കുന്ന ആളാണ് ഗൗതമെന്നും മുമ്പൊരു അഭിമുഖത്തിൽ മഞ്ജിമ പറഞ്ഞു. ഏഴ് മാസത്തോളമായി സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് മഞ്ജിമ, വിവാഹ ശേഷം സിനിമ ചെയ്യണമെന്നോയെന്ന് പിന്നീട് ആലോചിക്കുമെന്നും മഞ്ജിമ പറഞ്ഞു.

നിവിൻ പോളി നായകനായ സിനിമയായിരുന്നു വടക്കൻ സെൽഫി. സിനിമ വൻ ഹിറ്റായെങ്കിലും മഞ്ജിമയ്ക്ക് യഥാർത്ഥത്തിൽ കരിയറിനെ മോശം രീതിയിലാണ് ആ സിനിമ ബാധിച്ചത്. സിനിമയിലെ ഒരു രംഗത്തിൽ മഞ്ജിമയുടെ അഭിനയം മോശമാണെന്ന് ആരോപിച്ച് നിരന്തരം ട്രോളുകൾ വന്നിരുന്നു.

എന്നാൽ പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിൽ എത്തിയപ്പോൾ മഞ്ജിമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. മലയാളി പ്രേക്ഷകരല്ല മലയാള സിനിമാ ലോകമാണ് തനിക്ക് നേരെ മുഖം തിരിക്കുന്നതെന്ന് മഞ്ജിമ അടുത്തിടെ നൽകിയ ഒരു അഭമുഖത്തിൽ പറഞ്ഞിരുന്നു. നേരത്തെ പല തവണ മഞ്ജിമ-ഗൗതം കാർത്തിക് ഗോസിപ്പുകൾ ഉയർന്ന് വന്നിരുന്നു.

എന്നാൽ അന്നൊന്നും താരങ്ങൾ പ്രതികരിച്ചിരുന്നില്ല. സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന ആളാണ് താനെന്നും പ്രണയത്തെക്കുറിച്ച് തുറന്ന് പറയാൻ സാധിക്കില്ലെന്നും മഞ്ജിമ പറഞ്ഞിരുന്നു. മഞ്ജിമയുടെയും ഗൗതമിന്റെയും അടുത്ത സുഹൃത്തുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
റിസപ്ഷൻ ഉണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം താരങ്ങൾ വിളിച്ച് ചേർത്ത പത്ര സമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതു ജീവിതത്തിലേക്ക് കടക്കുന്ന താരങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ വിവാഹ ആശംസകൾ അറിയിക്കുന്നുണ്ട്