'മുൻകാമുകനെ കണ്ടാൽ ക്ഷമ ചോദിക്കും, എന്റെ ഭാഗത്തുണ്ടായ തെറ്റുകൾ; അകന്ന് മാസങ്ങൾ കഴിഞ്ഞപ്പോഴാണ് ചിന്തിച്ചത്'
ബാലതാരമായി സിനിമാ രംഗത്തേക്ക് കടന്ന് വന്ന മഞ്ജിമ മോഹൻ നായിക നടിയായപ്പോൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് തമിഴകത്താണ്. 2022 ലാണ് മഞ്ജിമ വിവാഹിതയായത്. നടൻ ഗൗതം കാർത്തിക്കാണ് മഞ്ജിമയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു. ഇപ്പോഴിതാ തന്റെ മുൻ പ്രണയത്തെക്കുറിച്ച് പരാമർശിച്ചിരിക്കുകയാണ് മഞ്ജിമ മോഹൻ. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
റിലേഷൻഷിപ്പിൽ കാണിക്കേണ്ട പക്വത കടന്ന് പോയ വർഷങ്ങളിലൂടെ താൻ മനസിലാക്കുകയായിരുന്നെന്ന് മഞ്ജിമ പറയുന്നു. എനിക്ക് മുമ്പും റിലേഷൻഷിപ്പ് ഉണ്ടായിട്ടുണ്ട്. അത് ആകെ പ്രശ്നമായിരുന്നു. അതിന് പ്രധാന കാരണം ഞാൻ തന്നെയായിരിക്കും. കാരണം റിലേഷൻഷിപ്പെന്ന കൺസെപ്റ്റ് ഞാൻ മനസിലാക്കിയിരുന്നില്ല. കമ്മ്യൂണിക്കേഷനില്ല. അനാവശ്യ കാര്യങ്ങൾക്ക് വഴക്കിടും. എന്തിനാണ് വഴക്കിടുന്നതെന്നോ ഇഷ്ടപ്പെടാത്തത് എന്താണെന്നോ അവരോട് പറയാതിരിക്കുക തുടങ്ങിയ തെറ്റുകൾ തനിക്ക് പറ്റിയിട്ടുണ്ടെന്ന് മഞ്ജിമ പറയുന്നു.

പറയാതെ അവരുടെ പ്രശ്നങ്ങൾ മനസിലാക്കണമെന്നാണ് സ്ത്രീകൾ ആഗ്രഹിക്കുന്നത്. മുമ്പ് ഞാനും അങ്ങനെയായിരുന്നു. ഒരു കാര്യത്തിൽ നമ്മൾ അൺകംഫർട്ടബിൾ ആണെന്ന് മനസിലാക്കിക്കോളണമെന്നില്ല. അവരോട് പറയേണ്ടി വരും. ആണുങ്ങൾ അങ്ങനെയാണെന്ന് ഗൗതം പറയും. എന്റെ മാതാപിതാക്കളുടെ ജീവിതത്തിലും സഹോദരന്റെയും സഹോദരന്റെ ഭാര്യയുടെയും ജീവിതത്തിലും അത് കണ്ടിട്ടുണ്ട്.
നമ്മൾ അവരോട് പറയണം. അല്ലെങ്കിൽ പങ്കാളി മറ്റെന്തെങ്കിലും ചിന്തിക്കും. നിങ്ങൾക്ക് നിങ്ങളുടെ ജീവിതമുള്ളത് പോലെ അവർക്കും അവരുടെ ജീവിതമുണ്ട്. ജോലിക്ക് പോയി വരുമ്പോൾ അവരുടെ മനസിലൂടെ ഒരുപാട് കാര്യങ്ങൾ പോകും. ചിലപ്പോൾ പുരുഷൻമാർക്കും ഇത്തരം പ്രശ്നങ്ങൾ വരും. ഗൗതം ഷൂട്ടിന് പോയി എന്തെങ്കിലും വിഷമിപ്പിച്ച സംഭവം ഉണ്ടായാൽ എന്നോട് പറയും. പറയാതെ എങ്ങനെ കണ്ടുപിടിക്കും. അതെല്ലാം സിനിമയിലേ നടക്കൂ.

ജീവിതത്തിൽ നടന്നാലും ആറ് മാസം നടക്കും. അതിന് ശേഷം നിങ്ങൾ പറയേണ്ടി വരും. തന്റെ മുൻബന്ധം പരാജയപ്പെട്ടതിനെക്കുറിച്ചും മഞ്ജിമ സംസാരിച്ചു. ബന്ധത്തിൽ നിന്നും പുറത്ത് വരുമ്പോൾ അവരെ എങ്ങനെ കുറ്റപ്പെടുത്താം എന്ത് കുറ്റങ്ങൾ കണ്ടെത്താം എന്നാണ് നോക്കുക. ചില ബ്രേക്കപ്പുകൾ മ്യൂചലായി പിരിയും. പക്ഷെ ചിലത് വളരെ മോശമാകും. എന്റേത് അത്രത്തോളം പോയിട്ടില്ല. ബന്ധം പിരിഞ്ഞ് ആറേഴ് മാസം കഴിഞ്ഞപ്പോഴാണ് എന്റെ ഭാഗത്ത് വന്ന തെറ്റുകൾ ആലോചിച്ചത്.
നമ്മൾ ചെയ്ത കാര്യം നമുക്ക് നടക്കുമ്പോഴാണ് ആ വേദന എന്താണെന്ന് മനസിലാകുക. നമ്മളും ഇങ്ങനെ ചെയ്തിട്ടുണ്ടല്ലോ, അവർക്കെത്ര വിഷമമായിക്കാണും. അതുകൊണ്ടാണ് ഞാൻ കർമയിൽ വിശ്വസിക്കുന്നത്. നേരത്തെയോ വൈകിയോ എന്താണ് നിങ്ങൾ മറ്റൊരാളോട് ചെയ്തതെന്ന് നിങ്ങൾ മനസിലാക്കും. അത് ഏത് റിലേഷൻഷിപ്പിലായാലും അങ്ങനെയാണെന്നും മഞ്ജിമ ചൂണ്ടിക്കാട്ടി.
എല്ലാ ദിവസവും മുൻ കാമുകനോട് ചെയ്തത് ഓർക്കുന്നു എന്നല്ല. പക്ഷെ ഒരു പോയന്റിൽ നമ്മൾ മനസിലാക്കും. ഇതാണ് ഞാൻ ആ വ്യക്തിയോട് ചെയ്തതെന്ന്. പക്ഷെ അതിന് ശേഷം അവരെ കണ്ടിട്ടില്ല. കണ്ടാൽ ഞാൻ ചിലപ്പോൾ സോറി പറഞ്ഞേക്കുമെന്നും മഞ്ജിമ മോഹൻ ചിരിച്ച് കൊണ്ട് പറഞ്ഞു.


Click it and Unblock the Notifications











