സംശയം തോന്നിയപ്പോൾ ​ഗൗതമിനോട് പറഞ്ഞു; ബ്ലഡ് ടെസ്റ്റ് ചെയ്ത് നോക്കാമെന്ന് ​ഗൗതം; മഞ്ജിമ

ബാലതാരമായി പ്രേക്ഷക പ്രീതി നേടിയ മഞ്ജിമ മോഹൻ നായികയായപ്പോൾ ഏറെ സ്വീകാര്യത ലഭിച്ചത് തമിഴകത്താണ്. വളരെ പെട്ടെന്ന് മഞ്ജിമയ്ക്ക് തമിഴകത്ത് ആരാധകരുണ്ടായി. 2022 ലാണ് നടി വിവാഹ ജീവിതത്തിലേക്ക് കടന്നത്. തമിഴ് നടൻ ​ഗൗതം കാർത്തിക്കാണ് മഞ്ജിമയുടെ ഭർത്താവ്. വിവാഹ സമയത്ത് പോലും സോഷ്യൽ മീഡിയയിൽ താൻ ബോഡി ഷെയ്മിം​ഗ് നേരിട്ടതിനെക്കുറിച്ച് മഞ്ജിമ നേരത്തെ തുറന്ന് സംസാരിച്ചിട്ടുണ്ട്.

അടുത്തിടെ നടി വണ്ണം കുറച്ചു. ആരോ​​ഗ്യ പ്രശ്നങ്ങൾ കാരണമാണ് താൻ വണ്ണം കുറച്ചതെന്ന് മഞ്ജിമ പറയുന്നു. നടിയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ഒരു ദിവസം രാവിലെ എണീക്കാൻ ശ്രമിച്ചപ്പോൾ രണ്ട് കാലുകളും വേദനിക്കാൻ തുടങ്ങി. അതെന്നെ ഭയപ്പെടുത്തി. വീണ്ടും എണീക്കാൻ ശ്രമിച്ചപ്പോൾ കാലിനടിയിൽ സൂചി കുത്തുന്നത് പോലെ വേദന. ​സംശയം തോന്നിയപ്പോൾ ഗൗതമിനോട് പറഞ്ഞു. ബ്ലഡ് ടെസ്റ്റ് ചെയ്യാമെന്ന് ​ഗൗതം പറഞ്ഞു.

Manjima Mohan

ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ റിസൽട്ട് വളരെ മോശമായിരുന്നു. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. കാരണം എല്ലാ തരത്തിലുമുള്ള ഡയറ്റിം​ഗ് ഞാൻ ചെയ്തതാണ്. ബ്ലഡ് റിപ്പോർട്ട് ശരിയാക്കണമെന്ന് ഞാൻ തീരുമാനിച്ചു. സാധാരണ ജീവിതത്തിലേക്ക് പോകണം, ഓടാനും ഡാൻസ് ചെയ്യാനും പറ്റണം. വരലക്ഷമി എന്നെ ചിലർക്ക് പരിചയപ്പെടുത്തി. അവർ എന്നെ സഹായിച്ചു. ലൈഫ് സ്റ്റെെൽ മാറ്റങ്ങളാണിതിന് കാരണമെന്ന് അവർ മനസിലാക്കി തന്നു.

അവരുടെ കോഴ്സ് കഴിഞ്ഞ ശേഷം രക്തം പരിശോധിച്ചപ്പോൾ എല്ലാം കൃത്യമാണ്. നാല് മാസത്തിനുള്ളിൽ 17 കിലോ ശരീരഭാരം താൻ കുറച്ചെന്നും മഞ്ജിമ പറയുന്നു. വളരെ കഷ്ടപ്പെട്ടാണ് വണ്ണം കുറച്ചതെന്നും മഞ്ജിമ പറയുന്നു. സ്വി​ഗി ആപ്പ് ഡിലീറ്റ് ചെയ്തു. ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യുന്ന ഫുഡ് പേജുകളെല്ലാം ഒഴിവാക്കി. ഷു​ഗർ ഒഴിവാക്കി. ഇതിലൂടെ കടന്ന് പോകാനുള്ള ശക്തി തരണമെന്ന് ഞാൻ പ്രാർത്ഥിച്ചു.

Manjima Mohan

ഈ പ്രായത്തിലേ ​ഗുളികകൾ കഴിക്കാൻ തനിക്ക് താൽപര്യമില്ല. ജീവിത ശൈലി മാറ്റിയതോടെ തന്റെ ആരോ​ഗ്യം തിരിച്ച് പിടിക്കാൻ സാധിച്ചെന്നും മഞ്ജിമ പറയുന്നു. വിവാഹ ശേഷം തനിക്ക് വന്ന മാറ്റങ്ങളെക്കുറിച്ചും മഞ്ജിമ സംസാരിച്ചു. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമായിരുന്നു. അതെല്ലാം കുറച്ച് മാറി. നിർബന്ധപൂർവം മാറ്റിയതല്ല. പങ്കാളിക്ക് നമ്മളിൽ ചില കാര്യങ്ങൾ കംഫർട്ടബിൾ അല്ലെങ്കിൽ അത് മാറ്റേണ്ടത് പ്രധാനമാണ്.

നിങ്ങളുടെ വ്യക്തിത്വം മാറ്റണമെന്നല്ല. എന്നോട് മാത്രമല്ല, ആരോട് ഇങ്ങനെ സംസാരിച്ചാലും അവർക്ക് വേദനിക്കുമെന്ന് പറഞ്ഞ് മനസിലാക്കി തന്നു. അത്തരം മാറ്റങ്ങൾ വന്നിട്ടുണ്ട്. ലൈഫ്സ്റ്റെെലിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. എട്ട് മണിക്ക് ഉറങ്ങും. ഇന്നലെ ഞങ്ങൾ ​ഗൗതമിന്റെ അമ്മയോട് സംസാരിക്കുകയായിരുന്നു. എന്താണ് ലൈറ്റ് ഓഫ് ചെയ്തതെന്ന് അമ്മ ചോദിച്ചു. ഞങ്ങൾ ഉറങ്ങാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ അമ്മ അമ്പരന്നെന്നും മഞ്ജിമ പറയുന്നു. ‌‌‌‌​ഗലാട്ട തമിഴിനോ‌ടാണ് പ്രതികരണം.

More from Filmibeat

Read more about: manjima mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X