വേർപിരിയുന്ന ഘട്ടത്തിലും അവർ നല്ല ഭാര്യയും അമ്മയുമായിരുന്നു; ഭർത്താവിന്റെ അമ്മയു‌ടെ ജീവിതം; മഞ്ജിമ പറയുന്നു

വിവാഹത്തിന് ശേഷമെടുത്ത ചെറിയ ഇടവേളയ്ക്ക് ശേഷം കരിയറിൽ വീണ്ടും സജീവമാവുകയാണ് നടി മഞ്ജിമ മോഹൻ. 2022 ലാണ് മഞ്ജിമ തമിഴ് നടൻ ഗൗതം കാർത്തിക്കിനെ വിവാഹം ചെയ്തത്. പഴയ കാല ന‌ടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം കാർത്തിക്. കാർത്തിക്കിന്റെ വ്യക്തി ജീവിതം ഒരു കാലത്ത് വലിയ തോതിൽ ചർച്ചയായതാണ്. ആദ്യഭാര്യ നടി രാഗിണി മുത്തുരാമനിൽ പിറന്ന മകനാണ് ഗൗതം കാർത്തിക്. 1988 ലായിരുന്നു ഇവരുടെ വിവാഹം. 1999 ൽ രാഗിണിയുടെ സഹോദരി രതിയെയും കാർത്തിക് വിവാഹം ചെയ്തു. ഇതോടെ രാഗിണിയും കാർത്തിക്കും അകന്നു.

ഇപ്പോഴിതാ ഭർതൃമാതാവ് രാഗിണിയെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജിമ മോഹൻ. ഭർതൃമാതാവുമായി താൻ വളരെ ക്ലോസ് ആണെന്ന് മഞ്ജിമ പറയുന്നു. പരാതികളും ഗോസിപ്പുകളും ആദ്യം ഞാനാണറിയുക. ആന്റിയുമായി വളരെ ക്ലോസ് ആണ്. എന്നെ കംഫർട്ടബിൾ ആക്കും. ഒരിക്കൽ പോലും ഞാനാണ് ഭർതൃമാതാവ്, അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം എന്ന് ഇതുവരെയും പറഞ്ഞിട്ടില്ല. വളരെ ചിൽഡായ ഭർതൃമാതാവാണ്. എന്റെ വിവാഹ ഫോട്ടോ കണ്ടാൽ മനസിലാവും.

Manjima Mohan Family

ഞങ്ങൾ രണ്ട് പേരും സംസാരിച്ച് കൊണ്ടിരിക്കും. എനിക്കവരെ വളരെ ഇഷ്ടമാണ്. വളരെ ശക്തയായ സ്ത്രീയാണെന്നും മഞ്ജിമ മോഹൻ പറയുന്നു. എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. അവരുടെ ജീവിതത്തിലെ അനുഭവങ്ങൾ തന്നെ ഒരു പാഠമാണ്. അത് എന്നോ‌ട് പങ്കുവെക്കും. ഷൂട്ടിന് പോകുമ്പോൾ ഗൗതം വളരെ നെർവസാകും. എന്താണ് നിങ്ങൾ സംസാരിച്ചതെന്ന് ചോദിക്കും. ചിലപ്പോൾ ഞാൻ പറയില്ല. രണ്ട് സ്ത്രീകളുടെ സംഭാഷണമാണത്. ഒരു സ്ത്രീയെന്ന നിലയിൽ താൻ‌ ഭർതൃമാതാവിനെ മനസിലാക്കിയിട്ടുണ്ടെന്നും മഞ്ജിമ പറയുന്നു.

ഭർതൃമാതാവ് വിവാഹ ബന്ധം വേർപിരിഞ്ഞ ഘട്ടത്തെക്കുറിച്ചും മഞ്ജിമ സംസാരിച്ചു. അത് അഭിമുഖീകരിക്കുമ്പോൾ പോലും അവർ നല്ല ഭാര്യയും അമ്മയുമായിരുന്നു. വേർപിരിയലിന്റെ സമയത്ത് കുട്ടികളുടെ മേൽ സ്ത്രീകൾക്ക് ആ ദേഷ്യം കാണിക്കുക എളുപ്പമാണ്. അവരോട് സംസാരിക്കരുത്, അങ്ങോട്ട് പോകരുത് എന്ന് പറയാം. എന്നാൽ ഇവർ അങ്ങനെയല്ല. റിലേഷൻഷിപ്പ് പോയെന്ന് കരുതി കുട്ടികൾ അദ്ദേഹത്തോട് സംസാരിക്കാൻ പാടില്ലെന്ന് ആന്റി വിചാരിക്കുന്നില്ല.

Manjima Mohan Family

ഇപ്പോൾ പോലും അച്ഛനോട് സംസാരിച്ചോ, അച്ഛനോട് പറഞ്ഞോ എന്നവർ ചോദിക്കും. വേർപിരിയൽ നേരിട്ടത് അവരാണ്. കുട്ടികളെ അത് ബാധിക്കാൻ അനുവദിച്ചില്ല. ഞാൻ കേട്ടിടത്തോളം ആ സമയം അവർക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. വളരെ ചെറുപ്പമാണന്ന്. അവർക്കുള്ളിലുള്ള വഴക്ക് തീർച്ചയായും ഉണ്ടാകും. പക്ഷെ മക്കളെ സുരക്ഷിതരാക്കി. രണ്ട് മക്കളെയും കൂട്ടി ഊട്ടിയിലേക്ക് തിരിച്ച് പോയി. കാരണം അപ്പോൾ അവർക്കൊരു കുടുംബമായി കഴിയാനായി.

ഗൗതം ആദ്യ സിനിമ ചെയ്യുമ്പോഴും അങ്കിൾ ആന്റിയെ വിളിച്ചു. ആരോഗ്യകരമായ സംസാരം ഉണ്ടായിട്ടുണ്ട്. അതാണ് എനിക്ക് അവരിൽ ഇഷ്ടപ്പെട്ട കാര്യം. അവരുടെ ഇടയിലുള്ള വഴക്ക് അവരിൽ അവസാനിക്കും. അച്ഛനെക്കുറിച്ച് മക്കളോട് മോശമായി ഭർതൃമാതാവ് സംസാരിക്കുന്നത് താനൊരിക്കലും കേട്ടിട്ടില്ലെന്നും മഞ്ജിമ മോഹൻ പറയുന്നു.

More from Filmibeat

Read more about: manjima mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X