വിവാഹത്തിന് മുമ്പേ അച്ഛൻ‌ ​ഗൗതമിനോട് പറഞ്ഞതാണ്, ​ഗൗതമിനോടും ഇതേ തോന്നലുള്ള മറ്റൊരാളോടും സംസാരിച്ചു: മഞ്ജിമ

ബാലതാരമായി അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന മഞ്ജിമ മോഹൻ നായികയായപ്പോൾ കൂടുതൽ സ്വീകാര്യത ലഭിച്ചത് തമിഴകത്താണ്. കരിയറിൽ കയറ്റിറക്കങ്ങൾ ഒരുപോലെ കണ്ട നടിയാണ് മഞ്ജിമ. തമിഴകത്ത് തന്റേതായ സ്ഥാനം നേ‌ടിയെടുക്കാൻ മഞ്ജിമയ്ക്ക് കഴിഞ്ഞു. നടൻ‌ ​ഗൗതം കാർത്തിക്കിനൊപ്പം വിവാഹജീവിതം നയിക്കുകയാണ് നടി. 2022 ലാണ് മഞ്ജിമയും ​ഗൗതം മേനോനും പ്രണയത്തിലായത്. പുതിയ അഭിമുഖത്തിൽ വിവാഹ ജീവിതത്തെക്കുറിച്ച് നടി തുറന്ന് സംസാരിക്കുന്നുണ്ട്.

സ്റ്റേ ട്യൂൺഡ് വിത്ത് രമ്യയിൽ സംസാരിക്കുകയായിരുന്നു നടി. വിവാഹത്തിന് മുമ്പും ശേഷവുമുള്ള പ്രണയത്തിൽ ഒരു മാറ്റവും വന്നിട്ടില്ല. ഞാൻ ഒരു റൊമാന്റിക് പേഴ്സൺ അല്ല. ​ഗൗതം ഒരുപാട് എക്സ്പ്രസ് ചെയ്യും. എന്നാൽ ഞാൻ സ്നേഹം പ്രകടിപ്പിക്കില്ല. അത് പെർഫെക്ട് കോമ്പിനേഷനാണ്. വിവാഹം ഒരു നടിയുടെ കരിയറിനെ ബാധിക്കുമെന്നത് വസ്തുതയാണെന്നും മഞ്ജിമ പറയുന്നുണ്ട്. എത്ര ഇല്ലെന്ന് പറഞ്ഞാലും അതുണ്ട്. പത്ത് വർഷമായി ലീഡ് നടിയായി വർക്ക് ചെയ്യുന്ന ആളാണ് ഞാൻ.

Manjima Mohan
Photo Credit: Instagram / Manjima Mohan

ഞങ്ങൾ രണ്ട് പേർക്കും ഇൻഡിവിജ്വലായ കരിയറുണ്ട്. കുറച്ച് നല്ല വർക്കുകൾ ഞാൻ ചെയ്തിട്ടുണ്ട്. അതെല്ലാം ആളുകൾ മറക്കും. ​ഗൗതമിന്റ ഭാര്യയായി മാത്രം കാണും. ​ഗൗതമിനോടും ഇതേ തോന്നലുണ്ടായ മറ്റൊരാളും ഞാനിത് സംസാരിച്ചിട്ടുണ്ട്. തുടക്കത്തിൽ അത് കൺഫ്യൂസിം​ഗ് ആണ്. ഇപ്പോൾ ഞാനത് കാര്യമാക്കുന്നില്ല. ​ഗൗതമിന്റെ ഭാര്യയാണെന്നതിൽ ഞാൻ അഭിമാനിക്കുന്നെന്നും മഞ്ജിമ വ്യക്തമാക്കി.

ബോൾഡ് റോളുകൾ ചെയ്ത ആളല്ല ഞാൻ. എന്താണ് ചെയ്യേണ്ടെന്ന് സ്വയം അറിയുകയെന്നത് പ്രധാനമാണ്. വളരെ നല്ല റിലേഷൻഷിപ്പിലാണെങ്കിൽ വിവാഹ ശേഷം ചെയ്യുന്ന റോളുകളിൽ പങ്കാളിക്ക് പ്രശ്നമുണ്ടാകില്ല. അവർ സപ്പോർട്ട് ചെയ്യും. വിവാഹ ശേഷം ഇങ്ങനെയുള്ള റോൾ ചെയ്യരുതെന്ന് പറയുന്നുണ്ടെങ്കിൽ മുമ്പും അയാൾക്ക് അതിൽ വ്യക്തതയുണ്ടായിരിക്കും. എന്നാൽ കടുത്ത പ്രണയത്തിലായതിനാൽ നിങ്ങളത് മനസിലാക്കിയിട്ടുണ്ടാകില്ല. അത് നിങ്ങളുടെ തെറ്റല്ല.

Manjima Mohan
Photo Credit: Instagram / Manjima Mohan

പ്രണയം അന്ധമാണെന്ന് പറയുന്നത് വളരെ ശരിയാണ്. എന്നാൽ എന്റെ കാര്യത്തിൽ അഭിനയമാണ് ഇഷ്ടമെങ്കിൽ അത് തുടർന്നോ എന്ന് ആദ്യമേ ​​ഗൗതം പറഞ്ഞിട്ടുണ്ട്. കല്യാണത്തിന് ശേഷം വീട്ടിലിരിക്കാനായിരുന്നു ഞാൻ വിചാരിച്ചത്. അത് പറ്റില്ല, നിനക്കിഷ്ടമുള്ളത് ചെയ്യണം എന്ന് ​ഗൗതം പറഞ്ഞു. എന്റെ അച്ഛനും അങ്ങനെയാണ്. ഇതേക്കുറിച്ച് ​ഗൗതമിനോട് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അവൾക്കിതാണ് (അഭിനയം) ഇഷ്ടമെന്ന് പറഞ്ഞപ്പോൾ ​തനിക്കതിൽ ഒരു കുഴപ്പവുമില്ലെന്നാണ് ​ഗൗതം പറഞ്ഞത് എന്നും മഞ്ജിമ പറഞ്ഞു.

കരിയറിലും ജീവിതത്തിലും നല്ല സമയത്ത് ഒപ്പം നിന്നവർ മോശം സമയത്ത് വിട്ട് പോയ സാഹചര്യം മഞ്ജിമ നേരിട്ടുണ്ട്. ഇതേക്കുറിച്ചും നടി സംസാരിക്കുന്നുണ്ട്. അവസാനമായി ഒരു സൗഹൃദം ഇല്ലാതായപ്പോൾ തന്നെ അത് രണ്ട് വർഷത്തോളം ബാധിച്ചിട്ടുണ്ടെന്ന് മഞ്ജിമ പറയുന്നു. ഡിറ്റാച്ച് ചെയ്തിട്ടും രണ്ട് വർഷത്തോളം ആ വിഷമം എനിക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇല്ലെന്നും മഞ്ജിമ മോഹൻ വ്യക്തമാക്കി.

ഒരു വടക്കൻ സെൽഫി എന്ന സിനിമയിലൂടെയാണ് മഞ്ജിമ നായിക നടിയായി തുടക്കം കുറിക്കുന്നത്. സിനിമ ഹിറ്റായെങ്കിലും ഇതിന് ശേഷം മലയാളത്തിൽ മഞ്ജിമയെ അധികം സിനിമകളിൽ കണ്ടിട്ടില്ല. ഛായ​ഗ്രാഹകൻ വിപിൻ മോഹന്റെയും കലാമണ്ഡലം ​ഗിരിജയുടെയും മകളാണ് മഞ്ജിമ മോഹൻ. ​ഗൗതമും മഞ്ജിമയും പ്രണയത്തിലാണെന്ന് നേരത്തെ പല തവണ ​ഗോസിപ്പുകൾ പരന്നിരുന്നു. എന്നാൽ താരങ്ങൾ ഇതിനോട് പ്രതികരിച്ചില്ല. തമിഴ് നടൻ കാർത്തിക്കിന്റെ മകൻ ആണ് ​ഗൗതം. മണിരത്നം സംവിധാനം ചെയ്ത കടൽ എന്ന സിനിമയിലൂടെയാണ് ​ഗൗതം സിനിമാ രം​ഗത്തേക്ക് എത്തുന്നത്.

More from Filmibeat

Read more about: manjima mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X