'വിവാഹത്തിന് ശേഷം സുഹൃത്തുക്കളോട് അധികം സംസാരിച്ചിട്ടില്ല; ഗൗതമിന് ദേഷ്യം വരില്ല; കുടുംബത്തെ കണ്ടപ്പോൾ'
മലയാളികൾക്ക് സുപരിചിതയായ നടിയാണ് മഞ്ജിമ മോഹൻ. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന മഞ്ജിമ പിന്നീട് വടക്കൻ സെൽഫി എന്ന സിനിമയിലൂടെ നായികയായെത്തി. എന്നാൽ നായികയായപ്പോൾ വലിയ സ്വീകാര്യത മഞ്ജിമയ്ക്ക് മലയാളത്തിൽ നിന്ന് ലഭിച്ചില്ല. തമിഴകത്തേക്ക് കടന്ന നടിക്ക് മികച്ച അവസരങ്ങൾ ലഭിച്ചു. ഇന്ന് വിവാഹ ജീവിതം നയിക്കുകയാണ് മഞ്ജിമ. തമിഴ് നടൻ ഗൗതം കാർത്തിക്കിനെയാണ് മഞ്ജിമ വിവാഹം ചെയ്തത്. 2022 ലായിരുന്നു വിവാഹം.
ഒരുമിച്ച് അഭിനയിക്കവെ പ്രണയത്തിലായ ഇരുവരും പിന്നീട് വിവാഹിതരാവുകയായിരുന്നു. ചെന്നെെയിൽ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. ഇപ്പോഴിതാ ഭർത്താവിനെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജിമ. ഗൗതവും താനും സുഹൃത്തുക്കളെ പോലെ എല്ലാം തുറന്ന് സംസാരിക്കുന്നവരാണെന്ന് മഞ്ജിമ പറയുന്നു.

പ്രണയം അന്ധമാണെന്ന് പറയും. കാരണം നമ്മൾ വല്ലാതെ സ്നേഹത്തിലാകും. എന്നാൽ സിനിമയും സിനിമാ താരങ്ങളും മാതൃകയാക്കരുത്. സിനിമ സിനിമയായി കാണുക. കമ്മ്യൂണിക്കേഷൻ വളരെ പ്രധാനമാണ്. എനിക്ക് ഇഷ്ടപ്പെടുന്ന കാര്യം
അദ്ദേഹത്തിന് ഇഷ്ടപെടണമെന്നില്ല. രണ്ട് പേരും രണ്ട് വ്യക്തികളായിരിക്കും. ഞാൻ നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യും. എന്നാൽ ഗൗതം അങ്ങനെയല്ല. ഇൻവെസ്റ്റ്മെന്റ് പോലെയാണ്. ആറ് മാസം കഴിഞ്ഞേ പ്രതികരണം വരൂ. പലിശ സഹിതം വരും. അന്ന് നീ പറഞ്ഞതിൽ എനിക്ക് ദേഷ്യം വന്നിരുന്നെന്ന് പറയും.
അപ്പോഴാണ് തനിക്ക് ദേഷ്യം വരിക. വളരെ അപൂർവമായേ സംഭവിക്കാറുള്ളൂ. എല്ലാ ദിവസവും ഞങ്ങൾ സംസാരിക്കും. ഒരുപാട് കാര്യങ്ങൾ സംസാരിക്കും. എന്താണ് നിങ്ങൾ സംസാരിക്കുന്നതെന്ന് ആന്റി (ഭർതൃമാതാവ്) ചോദിക്കും. സംസാരിച്ചില്ലെങ്കിൽ ബന്ധം അവസാനിച്ചെന്ന് ഞാൻ കരുതുന്നു. വിവാഹത്തിന് ശേഷം സുഹൃത്തുക്കളോട് ഞാൻ അധികം സംസാരിച്ചിട്ടില്ല. അവർ പരാതി പറയും. പക്ഷെ ഞാൻ മനപ്പൂർവം ചെയ്യുന്നതല്ല.

എല്ലാം ഞാൻ ഭർത്താവിനോട് സംസാരിക്കുന്നു. മുമ്പ് ഇദ്ദേഹം എന്തെങ്കിലും ചെയ്താൽ ആദ്യ കോൾ പോകുക സുഹൃത്തുക്കൾക്കാണ്. ഇപ്പോൾ അങ്ങനെയല്ല. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഗൗതമിനോട് നേരിട്ട് സംസാരിക്കും. കമ്മ്യൂണിക്കേഷൻ ഉണ്ടെങ്കിൽ 60 ശതമാനം പ്രശ്നങ്ങളും അവസാനിക്കുമെന്നും മഞ്ജിമ വ്യക്തമാക്കി. പങ്കാളിയുടെ പ്രശ്നങ്ങൾ മാതാപിതാക്കളോട് ആരും സംസാരിക്കരുത്. ഗൗതമിന് ദേഷ്യം വരുന്നത് അപൂർവമായാണ്.
വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം. എന്നെ പോലെ ഇടയ്ക്കിടെ വരില്ല. ക്ഷമയുള്ളയാളാണെന്നും മഞ്ജിമ പറയുന്നു. ഗൗതം നല്ല മരുമകനാണെന്നും മഞ്ജിമ വ്യക്തമാക്കി. അച്ഛനും അമ്മയും ഞാൻ ഇരിക്കുന്നതേ ശ്രദ്ധിക്കില്ല. എല്ലാം ഗൗതമാണെന്ന് നടി പറയുന്നു. ആൺകുട്ടിയായാലും പെൺകുട്ടിയായാലും പരസ്പരം കുടുംബത്തെ ബഹുമാനിക്കുന്നത് പ്രധാനമാണ്. ആദ്യമായി ഞാൻ അദ്ദേഹത്തിന്റെ കുടുംബത്തെ കണ്ടപ്പോൾ ഗൗതം പറഞ്ഞ കാര്യം എന്റെ കുടുംബത്തിൽ ഫിറ്റ് ചെയ്യേണ്ടതില്ല, നീ നീയായി നിന്നോ എന്നാണ്. നമ്മൾ നമ്മളായി നിന്ന് അവർക്ക് ബഹുമാനം കൊടുത്താൽ അതാണ് നല്ലതെന്നും മഞ്ജിമ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications











